മണിപ്പൂരിലെ കലാപങ്ങള്‍ പൂര്‍വികരോടുള്ള അനീതിയെന്ന് പ്രധാനമന്ത്രി: വിമര്‍ശനവുമായി കോണ്‍ഗ്രസ്
ഇംഫാല്‍: മണിപ്പൂരിലെ വംശീയ കലാപങ്ങള്‍ പൂര്‍വികരോട് ചെയ്യുന്ന വലിയ അനീതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായി മണിപ്പൂരിലെത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചുരാചന്ദ്പൂരില്‍ 7200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട ശേഷമായിരുന്നു മോദിയുടെ പ്രസംഗം. ഇംഫാലില്‍ 1,200 കോടി രൂപയുടെ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
മണിപ്പൂരിലെ അക്രമങ്ങളെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ച മോദി സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിച്ച് വികസനത്തിന്റെ പാതയിലേക്കു നയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓര്‍മിപ്പിച്ചു. 21-ാം നൂറ്റാണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടേതാണ്. അതിനാല്‍ മണിപ്പൂരിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. 2014 നു മുമ്പ് മണിപ്പൂരിന്റെ വികസന നിരക്ക് ഒരു ശതമാനത്തില്‍ താഴെയായിരുന്നു.

മണിപ്പൂരിലെ ഏതു തരത്തിലുള്ള ആക്രമണങ്ങളും നിര്‍ഭാഗ്യകരമാണ്. ഈ കലാപങ്ങള്‍ നമ്മുടെ പൂര്‍വികരോടും ഭാവി തലമുറയോടും ചെയ്യുന്ന വലിയ അനീതിയാണ്. അതിനാല്‍ മണിപ്പൂരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് കൊണ്ടുവരണം. അത് നാമെല്ലാവരും ഒറ്റക്കെട്ടായി ചെയ്യണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും പ്രതിരോധത്തിലും മണിപൂരിന്റെ സംഭാവന വിലയേറിയതാണ്. മണിപ്പൂരിനെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടം എന്നാണ് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്. ഈ ഭൂമി വീരോചിതമായ നിരവധി ത്യാഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മണിപ്പൂരി സംസ്കാരമില്ലാതെ ഇന്ത്യന്‍ സംസ്കാരം അപൂര്‍ണമാണ്. മണിപ്പൂരിലെ കളിക്കാര്‍ ഇല്ലാതെ ഇന്ത്യയുടെ കായിക വിനോദങ്ങളും അപൂര്‍ണമാണ്.
മണിപ്പൂരിനെ സമാധാനത്തിന്റെയും പുരോഗതിയുടെയും പ്രതീകമായി മാറ്റാനാണ് ആഗ്രഹിക്കുന്നത്. സമാധാനം വന്നാല്‍ പുരോഗതിയിലേക്കുള്ള യാത്രയ്ക്ക് വേഗം കൂടും. കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ചുരാചന്ദ്പുരില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
മണിപ്പൂര്‍ ധീരന്മാരുടെ നാടാണ്, മണിപ്പൂരിലെ കുന്നുകള്‍ കഠിനാധ്വാനത്തിന്റെയും ഭൂമി സാഹസികതയുടേയും പ്രതീകമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. കലാപത്തിന് പിന്നാലെ പലായനം ചെയ്യപ്പെട്ടവര്‍ക്കായി വീടുകളും പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗതാഗതം വികസിപ്പിക്കാനും ഇംഫാലിനെ ദേശീയ റെയില്‍ പാതയുമായി ബന്ധിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ചുരാചന്ദ്പൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി മോദി സംസാരിച്ചു.
2023 മേയ് മാസം തുടങ്ങിയ കലാപത്തിന്റെ മുറിവുണങ്ങാത്ത മണിപ്പൂരില്‍ രണ്ടേകാല്‍ വര്‍ഷത്തിന് ശേഷമാണ് മോദി എത്തിയത്. നാല് മണിക്കൂര്‍ നേരമാണ് മോദി മണിപ്പൂരില്‍ ചെലവഴിക്കുന്നത്. ഇത് രാഷ്ട്രീയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. കുക്കി വിഭാഗം പൊതുവെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുമ്പോള്‍ മെയ്തെയ്കളില്‍ ഒരു വിഭാഗത്തിന് സന്ദര്‍ശനം പ്രഹസനമാണെന്ന അഭിപ്രായമാണുള്ളത്.
നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പശ്ചാത്താപമോ കുറ്റബോധമോ അല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. നിങ്ങള്‍ സ്വയം ഒരു സ്വാഗതച്ചടങ്ങ് സംഘടിപ്പിക്കുകയാണെന്നും മുറിവേറ്റവര്‍ക്ക് മേലെയുള്ള ക്രൂരമായ പ്രഹരമാണിതെന്നും ഖര്‍ഗെ വിമര്‍ശിച്ചു.
മണിപ്പൂരിലെ കുക്കി-സോ ഗോത്രവര്‍ഗക്കാരുടെ പ്രധാന കേന്ദ്രമാണ് ചുരാചന്ദ്പൂര്‍. അതേസമയം, മെയ്തെയ് സമുദായത്തിന് ഭൂരിപക്ഷമുള്ള താഴ്വരയിലാണ് തലസ്ഥാനമായ ഇംഫാല്‍ സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷമാണ് മണിപ്പൂര്‍ പ്രതിസന്ധിക്ക് പ്രധാന കാരണം.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications