കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷമകെട്ടു, ദളിതരും പ്രതികരിച്ചു മോദിയുടെ ഗുജറാത്തില്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ബീഫ് വിവാദം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ഗുജറാത്തിലെ ദളിതര്‍ അവസാനം പ്രതികരിക്കാന്‍ പഠിച്ച് തുടങ്ങി. പശുവിന്റെ തൊലി ഉരിഞ്ഞതിന് ദളിതരെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടന ലോഡ് കണക്കിന് ചത്ത പശുക്കളെ സുരേന്ദ്രനഗര്‍ കളക്റ്ററുടെ ഓഫീസില്‍ വിതറിയിട്ടു.

ബീഫ് വിവാദം തീരുന്നില്ല; അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്ബീഫ് വിവാദം തീരുന്നില്ല; അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

ദുര്‍ഗന്ധം സഹിക്കാനാവാതെ കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഇറങ്ങിയോടേണ്ട സ്ഥിതി വന്നു. അഞ്ച് വാഹനങ്ങളില്‍ ചത്ത പശുക്കളുമായി എത്തിയായിരുന്നു പ്രതിഷേധം. ദളിത് കുടുംബത്തെ അപമാനിച്ച ഗോ രക്ഷക് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Prottest in Gujarat

ജുലൈ പതിനൊന്നിനാണ് പശുത്തോല്‍ കടത്തിയെന്ന് ആരോപിച്ച് ഗുജറാത്തില്‍ നാല് യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗോ സംരക്ഷണ പ്രവര്‍ത്തകാരണ് യുവാക്കളെ മര്‍ദ്ദിച്ചത്.

പശുത്തോല്‍ കടത്തി, യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചുപശുത്തോല്‍ കടത്തി, യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു

അഹമ്മദാബാദില്‍ നിന്ന് നാന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗിര്‍ സോംനാഥിലായിരുന്നു സംഭവം നടന്നിരുന്നത്. തുകല്‍ വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന യുവാക്കളാണ് മര്‍ദ്ദനത്തിനിരയായത്. എവിടെനിന്ന് പശുത്തോല്‍ ലഭിചെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

Protest

നിയമപരമായാണ് തങ്ങള്‍ തുകല്‍ കൊണ്ടു പോകുന്നതെന്ന് യുവാക്കള്‍ പറഞ്ഞെങ്കിലും അക്രമി സംഘം മര്‍ദ്ദനം നിര്‍ത്താതെ തുടരുകയായിരുന്നു. അക്രമങ്ങള്‍ക്കെതിരെ ദളിതര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍, യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗുജറാ്ത്ത് മുഖ്യമന്ത്രി ആനന്ദിബെല്‍ പട്ടേല്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ചു.

English summary
Seven young Dalit men attempted suicide in Gujarat and buses were set on fire on Monday in a wave of protests against the thrashing of four Dalit men last week over allegations of cow killing in Una, around 360 km from Ahmedabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X