Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ ​ഗർഭിണി പോളിം​ഗ് ബൂത്തിൽ പ്രസവിച്ചു

വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ കർണാടക ബുധനാഴ്ചയാണ് പോളിംഗ് ബൂത്തിലേക്ക് പോയത്. പോളിംഗ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ്‌പോൾ ഫലങ്ങളും വന്നു. ചിലത് ബിജെപിക്ക് സാധ്യത പറയുവമ്പോൾ ചില എക്‌സിറ്റ് പോളുകൾ സാധ്യത കല്പിച്ചത് കോൺഗ്രസിനായിരുന്നു. 7 ഓളം എക്‌സിറ്റ് പോളുകൾ സംസ്ഥാനത്ത് തൂക്ക് സഭ ആയിരിക്കുമെന്നാണ് പറഞ്ഞത്.

ഈ തിരഞ്ഞെടുപ്പ് വളരെ നിർണയാകമാണ് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ തിരഞ്ഞെടുപ്പ് ഫലം ബാധിക്കും. അതുകൊണ്ട് തന്നെയാണ് മികച്ച പ്രകടനvം കാഴ്ച വെയ്ക്കാൻ ബിജെപിയും കോണ്ഡ​ഗ്രസും ശ്രമിച്ചത്. അങ്ങനെ ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെ വിജയിക്കുമെന്ന് അവകാശപ്പെടുമ്പോൾ ഈ ടെൻഷനിൽ നിന്നുമൊക്കെ വിട്ടുമാറി മറ്റൊരു കാര്യം നടന്നു. കർണാടക ആവേശത്തിൽ നിൽക്കുന്ന ആ സമയത്ത് ഒരു കുഞ്ഞു മനുഷ്യൻ ഭൂമിയിലേക്ക് പിറന്നു.

Karnataka Ekection new

കർണാടകയിലെ ബല്ലാരിയിലെ പോളിംഗ് സ്റ്റേഷനിൽ ബുധനാഴ്ച 23 കാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയ അപൂർവ സംഭവം തിരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുന്നതിനായി ബല്ലാരിയിലെ കുർലാഗിണ്ടി ഗ്രാമത്തിലെ പോളിംഗ് സ്റ്റേഷനിൽ എത്തിയതായിരുന്നു യുവതിയെന്ന് തിരഞ്ഞെടുപ്പ് പാനൽ അറിയിച്ചു. വനിതാ ഉദ്യോഗസ്ഥരും വനിതാ വോട്ടർമാരും പ്രസവത്തിന് സഹായിച്ചു..

എന്തായാലും അല്പം ടെൻഷൻ കുറയ്ക്കുന്ന വാർത്ത തന്നെയായിരുന്നു ഇത്. അതേസമയം കർണാടക തിരഞ്ഞെടുപ്പ് ഫലം മേയ് 13 നാണ് പ്രഖ്യാപിക്കുക. സംസ്ഥാനത്ത് വിജയിക്കുമെന്ന് തന്നെയാണ് കോൺ​ഗ്രസും ബിജെപിയും പറയുന്നത്. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും യെഡിയൂരപ്പയും പറഞ്ഞത്. അതേസമയം തൂക്ക് മന്ത്രിസഭ ഉണ്ടാവില്ലെന്നും ബൊമ്മെ പറഞ്ഞു. ഇത്തവണത്തെ ഉയർന്ന വോട്ടിം​ഗ് ബിജെപിക്ക് ആണ് ​ഗുണം ചെയ്യുതയെന്നും കോണ‍്​ഗ്രസിന് അത് ​ഗുണം ചെയ്യില്ലെന്നും ബൊമ്മെ പറഞ്ഞു.

എക്സിറ്റ് പോളുകൾ എക്സിറ്റ് പോളുകൾ മാത്രമാണെന്നും ബിജെപി നൂറ് ശതമാനവും വിജയിക്കുമെന്നും ബൊമ്മെ പറഞ്ഞു. അതേസമയം കോണ‍്​ഗ്രസും വിജയിക്കുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ തൂക്ക് മന്ത്രി സഭ ഉണ്ടാകാനുള്ള സാധ്യതയാണ് കൂടുതലായും പ്രവചിക്കുന്നത്. അങ്ങനെ വന്നാൽ എന്തായിരിക്കും അടുത്ത നീക്കമെന്നാണ് ഏവരും നോക്കുന്നത്. 2018 ലെ തിരഞ്ഞെടപ്പിലെ എട്ട് പ്രധാനപ്പെട്ട എക്സിറ്റ് പോളുകിൽ ആറ് എക്സിറ്റ് പോളും ബിജെപി ജയിക്കുമെന്നാണ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+