Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ നദ്ദ പറന്നിറങ്ങിയപ്പോള്‍ തകര്‍ന്നത് കോളേജ് മതില്‍, വൈറലായി വീഡിയോ, പരിഹസിച്ച് പ്രതിപക്ഷം

ലക്‌നൗ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ ബി ജെ പിക്ക് നാണക്കേടുണ്ടാക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉത്തര്‍ പ്രദേശില്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങുമ്പോള്‍ സംഭവിച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബല്ലിയ ജില്ലയില്‍ ജെ പി നദ്ദ പറന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ശക്തമായ കാറ്റിനെ തുടര്‍ന്ന് അവിടെയുള്ള ഒരു ഇന്റര്‍മീഡിയേറ്റ് കോളേജിന്റെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു.

jp

ഇതോടെ പ്രതിപക്ഷത്തിന് ബി ജെ പിക്കെതിരെ ഉപയോഗിക്കാനുള്ള ഏറ്റവും വലിയ ആയുധമായി. ലാന്‍ഡിംഗിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തെ പലരും ചോദ്യം ചെയ്താണ് വിമര്‍ശനം ഉയരുന്നത്. വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ബി ജെ പി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന അവകാശവാദം ഉയരുമ്പോഴും, ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് കാരണം കോളേജ് അതിര്‍ത്തി മതില്‍ തകര്‍ന്നത് ആ അവകാശവാദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നു.

ബി ജെ പി സ്ഥാനാര്‍ത്ഥിയും സംസ്ഥാന മന്ത്രിയുമായ ഉപേന്ദ്ര തിവാരിക്ക് വേണ്ടി പ്രചരണത്തിനായി ജില്ലയിലെ ഫെഫ്‌ന നിയമസഭാ മണ്ഡലത്തില്‍ എത്തിയതായിരുന്നു ബി ജെ പി അധ്യക്ഷന്‍. നദ്ദയുടെ ഹെലികോപ്റ്റര്‍ ലാന്‍ഡിംഗിനായി റാറ്റ്സര്‍ ഇന്റര്‍ കോളേജ് ഗ്രൗണ്ടിലാണ് ഒരു ഹെലിപാഡ് നിര്‍മ്മിച്ചത്. ഹെലികോപ്റ്ററില്‍ നിന്നുള്ള കാറ്റിന്റെ ശക്തിയില്‍ അതിര്‍ത്തി മതില്‍ തകരുന്നതായി ദൃശ്യങ്ങള്‍ കാണിക്കുന്നു. പെട്ടെന്ന് വീശിയടിച്ച കാറ്റില്‍ സദസ്സ് പുറംതിരിഞ്ഞ് മുഖം മറച്ച് പിന്‍വാങ്ങുന്നതും കാണാം. അതേസമയം, ഉത്തര്‍ പ്രദേശിലെ യോഗിയുടെ വികസനം കാറ്റടിച്ചാല്‍ പൊളിഞ്ഞുവീഴുന്നതാണെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

Recommended Video

cmsvideo
    ചിതക്ക് തീ കൊളുത്തിയശേഷം നിയന്ത്രണം വിട്ട് സിദ്ധാർത്ഥ്,ഭാരതനൊപ്പം എരിഞ്ഞമർന്ന് ലളിത

    അതേസമയം, കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് നടന്നത്. ഒന്‍പത് ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ലഖിംപൂര്‍ ഖേരി , പിലിഭിത്,സീതാപൂര്‍, ഹര്‍ദോയ്, ഉന്നാവോ, ലഖ്നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂര്‍ ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 624 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബി ജെ പി 57 സീറ്റുകളിലാണ് ഇവിടെ മത്സരിക്കുന്നത്. സഖ്യകക്ഷിയായ അപ്നാദള്‍ (എസ്) മൂന്ന് സീറ്റിലും മത്സരിക്കും. ബി എസ് പിയും കോണ്‍ഗ്രസും മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. സമാജ്വാദി പാര്‍ട്ടി 58 നീറ്റുകളിലാണ് മത്സരിക്കുന്നത്.2017 ല്‍ 59 ല്‍ 51 സീറ്റുകളും ഇവിടെ നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+