കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ മുതുകില്‍ മോദിയും ചീറ്റയും, ഈ ട്രെന്‍ഡ് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ; കാരണമിതാണ്

Google Oneindia Malayalam News

സൂറത്ത്: രാജ്യം നവരാത്രി ആഘോഷത്തിലേക്ക് കടന്നിരിക്കുകയാണ്. സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ആഘോഷമാണ് നവരാത്രി. നവദുര്‍ഗ്ഗ അഥവാ ദുര്‍ഗ്ഗയുടെ ഒന്‍പത് ഭാവങ്ങളെ ആരാധിക്കുന്നു. പല സംസ്ഥാനങ്ങളിലും നവരാത്രി ആഘോഷം കെങ്കേമമായി നടക്കുകയാണ്. ഇതിനിടെ ഗുജറാത്തില്‍ നിന്നും ആഘോഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുന്നത്.

1

Photo credit: ANI

ഇപ്പോഴിതാ ഗുജറാത്തില്‍ നിന്നും കുറച്ച് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സൂറത്തിലെ സ്ത്രീകള്‍ മുതുകത്ത് വരക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചീറ്റയുപടെയും ചിത്രങ്ങലാണ് സൂറത്തിലെ സ്ത്രീകള്‍ മുതുകില്‍ വരിച്ചിരിക്കുന്നത്.

2

Photo credit: ANI

ഇത്തവണത്തെ നവരാത്രി ആഘോഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂറത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സ്ത്രീകള്‍ മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ വരച്ചത്. കൂടാതെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഗുജറാത്ത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പരിപാടികള്‍ കൊഴു്പ്പിക്കുക എന്ന ലക്ഷ്യവും ബി ജെ പിക്കുണ്ട്.

3

Photo credit: ANI


ശരീരത്തില്‍ നിറങ്ങളോടെയാണ് പ്രധാനമന്ത്രിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ സ്ത്രീകള്‍ വരച്ചു ചേര്‍ത്തത്. മോദിയെ സ്വീകരിക്കാനുള്ള വ്യത്യസ്ത വഴികള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മധ്യപ്രദേശില്‍ മോദി സര്‍ക്കാര്‍ ഇടപെട്ട് ചീറ്റകളെ എത്തിച്ചിരുന്നു. അതുകൊണ്ടാണ് ചീറ്റയും ചത്രങ്ങളില്‍ ഇടം നേടിയിരിക്കുന്നത്.

പൊറോട്ടയല്ല, മന്തിയാണ് ബെസ്റ്റെന്ന് രാഹുലിനോട് സിപിഎം: പക്ഷെ രാഹുലിന് രണ്ടുംവേണ്ട,കഴിച്ചത് മറ്റൊന്ന്പൊറോട്ടയല്ല, മന്തിയാണ് ബെസ്റ്റെന്ന് രാഹുലിനോട് സിപിഎം: പക്ഷെ രാഹുലിന് രണ്ടുംവേണ്ട,കഴിച്ചത് മറ്റൊന്ന്

4

പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനമായ നാളെ ഇന്ത്യയിലേക്ക് എട്ട് ചീറ്റപ്പുലികളാണ് എത്തുന്നത്. നാളെ എത്തുന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി തന്നെയാണ് ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടത്. നമീബിയയില്‍ നിന്നാണ് 8 ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചത്.

5

ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകള്‍ ഇന്ത്യയിലെത്തിച്ചത്. 600ഹെക്ടര്‍ പ്രദേശമാണ് ചീറ്റകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ നാഷണല്‍ പാര്‍ക്കുകളിലായി 50 ചീറ്റകളെ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

തട്ടിയത് 200 കോടി: തെന്നിന്ത്യന്‍ നടിമാരേയും കൊണ്ട് തിഹാർ ജയിലിലെത്തി തെളിവെടുപ്പ്തട്ടിയത് 200 കോടി: തെന്നിന്ത്യന്‍ നടിമാരേയും കൊണ്ട് തിഹാർ ജയിലിലെത്തി തെളിവെടുപ്പ്

English summary
Viral: Women of Surat draw pictures on their backs to welcome PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X