Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ ഫയല്‍സിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: മമതയ്‌ക്കെതിരെ സംവിധായകന്‍ നിയമനടപടിക്ക്

മുംബൈ: കശ്മീര്‍ ഫയല്‍സിനെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് മമത ബാനര്‍ജിക്കെതിരെ നിയമനടപടിയുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി. മമതയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചതായി അഗ്നിഹോത്രി വ്യക്തമാക്കി. നേരത്തെ കശ്മീര്‍ ഫയല്‍സും, കേരളാ സ്റ്റോറിയും സമൂഹത്തിലെ ഒരു വിഭാഗം ആളുകളെ അപമാനിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്ന് മമത ആരോപിച്ചിരുന്നു. ഈ വിഭാഗം ഏതാണെന്നും സംവിധായകന്‍ ചോദിച്ചിരുന്നു.

അതേസമയം ലീഗല്‍ നോട്ടീസ് അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മമത പറഞ്ഞ കാര്യങ്ങളെല്ലാം വ്യാജമാണെന്നും, ചിത്രത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും അഗ്നിഹോത്രി ആരോപിക്കുന്നു. കശ്മീര്‍ ഫയല്‍സ് ഒരു വിഭാഗത്തെ അധിക്ഷേപിക്കുന്നതിനായി ഉണ്ടാക്കിയതാണ്. കേരള സ്റ്റോറി തെറ്റിദ്ധരിപ്പിക്കുന്ന കഥയാണ്. ബിജെപിയാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത്.

vivek agnihotri

ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി സ്‌പോണ്‍സര്‍ ചെയ്ത കുറച്ച് താരങ്ങള്‍ ബംഗാളില്‍ വന്നിരുന്നു. അവര്‍ ഇതുപോലെ അപൂര്‍ണമായതും, വളച്ചൊടിച്ചതുമായ കാര്യങ്ങള്‍ ഉപയോഗിച്ച് ബംഗാള്‍ ഫയല്‍സ് എന്ന ചിത്രവും തയ്യാറാക്കുന്നുണ്ടെന്നും മമത പറഞ്ഞു. അതേസമയം കേരള ഫയല്‍സ് വലിയ വിവാദമുണ്ടാക്കിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ല. തിയേറ്ററുകള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.

അതേസമയം ബംഗാള്‍ സര്‍ക്കാരിന്റെ നടപടി വലിയ ചര്‍ച്ചയായിട്ടുണ്ട്. സംവിധായകന്‍ അനുരാഗ് കശ്യപ് ഈ തീരുമാനത്തെ വിമര്‍ശിച്ചു. ഒരു ചിത്രം പ്രൊപ്പഗണ്ടയായാലും, അതിനെ എതിര്‍ക്കാനായാലും ഒരു ചിത്രത്തെ നിരോധിക്കുന്നത് തെറ്റായ നടപടിയാണെന്ന് അനുരാഗ് കശ്യപ് കുറിച്ചു.

നിങ്ങള്‍ക്ക് ചിത്രത്തെ എതിര്‍ക്കുകയോ അതിനെ അനുകൂലിക്കുകയോ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രോപ്പഗണ്ടയെ നേരിടാനുള്ള ഏറ്റവും വലിയ വഴി അതേദിവസം തന്നെ റിലീസായ അഫ്‌വാ എന്ന ചിത്രം കാണാന്‍ ആളുകള്‍ വന്‍ തോതില്‍ എത്തുക എന്നതിലാണ്. ഏറ്റവും നല്ല മാര്‍ഗമാണ് മറ്റൊരു സിനിമയെ വിജയിപ്പിക്കുന്നതെന്നും അനുരാഗ് കശ്യപ്.

ഉഫ് കൊല്‍ക്കത്ത പൊളിയാണ് മക്കളേ, സ്ട്രീറ്റ് ഫുഡാണെങ്കില്‍ ഇവിടെ നിന്ന് കഴിക്കണം, വായില്‍ കപ്പലോടും

പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡും ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിബിഎഫ്‌സിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അവര്‍ അനുമതി നല്‍കുന്ന ഏതൊരു ചിത്രവും, തടസ്സങ്ങളില്ലാതെ പ്രദര്‍ശിപ്പിക്കാനാവണം. ചിത്രം വിജയിപ്പിക്കണോ എന്ന് അത് കാണുന്ന ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് പറഞ്ഞു.

ശബാന ആസ്മിയും ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. സെന്‍സര്‍ ബോര്‍ഡിന് മാത്രമാണ് ഒരു ചിത്രത്തെ നിരോധിക്കാനുള്ള അനുമതിയുള്ളത്. കേരള സ്‌റ്റോറി നിരോധിക്കണമെന്ന് പറയുന്നത് ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ നിരോധിക്കണമെന്ന് പറഞ്ഞവരെ പോലെ തെറ്റായ കാര്യങ്ങളാണ് പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ഒരു ചിത്രത്തിന് മറ്റാര്‍ക്കും നിരോധിക്കാന്‍ അനുമതിയില്ലെന്നും ഷബാന ആസ്മി ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+