ചിന്നമ്മയെ തൊട്ടാൽ പൊള്ളും!!! മാപ്പ് പറയാൻ ഡിഐജിക്ക് നിർദേശം!! ഇല്ലെങ്കിൽ കോടികൾ കൊടുക്കണം!!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരൂ: അനധികൃത സ്വന്ത സമ്പാദനക്ക്സിൽ ബെംഗളൂരു ആഗ്രഹാര ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ ജയിൽ സുഖവാസത്തിനെതിരെ റിപ്പോർട്ട് നൽകിയ ഡിഐജി രൂപക്കെതെ കർണാടകയിലെ മുൻ ജയിൽ ഡിജിപി. ജയിൽ ഡി.ജി.പി ആയിരുന്ന സത്യനാരായണ റാവുവാണ് 50 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ട നോട്ടീസ് അയച്ചിരിക്കുന്നത്.

ഒബാമ ഹെൽത്ത് കെയർ !!!! നിർത്തലാക്കാനുള്ള ട്രംപിന്റ നീക്കത്തിന് വീണ്ടും തിരിച്ചടി!!

അധികാരത്തിനു വേണ്ടി എന്തും ചെയ്യും!!! നിതീഷിന്റെ ഗൂഢാലോചനയെ കുറിച്ച് അറിയാമായിരുന്നുവെന്നു രാഹുൽ

മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ പ്രമുഖ പത്രങ്ങളിലും മാപ്പപേക്ഷ നൽകണമെന്നാണ് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.ശശികലയ്ക്കെതിരെ റിപ്പോർട്ട് നൽകിയതിന് പിന്നാലെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പങ്കുവച്ചെന്ന് ചൂണ്ടിക്കാട്ടി രൂപയെ ട്രാഫിക് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ഡിഐജിയുടെ റിപ്പോർട്ട്

ഡിഐജിയുടെ റിപ്പോർട്ട്

ഡിഐജി രൂപ പുറത്തു വിട്ട റിപ്പോർട്ടിൽ ബെംഗളൂരുവിലെ അഗ്രഹാര ജയിലിൽ ശശികലയക്ക് പ്രത്യേകം സൗകര്യത്തിനായി രണ്ടു കോടി രൂപ കൈക്കൂലി നൽകിയിരുന്നുവെന്ന് പരാമർശിക്കുന്നുണ്ടായിരുന്നു. ഇതിൽ ഒരു വിഹിതം ഡിജിപിക്കും ലഭിച്ചിരുന്നു.തുടർന്ന് ക്രമക്കേടുകൾ പുറം വെളിച്ചത്തു കൊണ്ടു വന്ന ജയിൽ ഡിഐജി രൂപയെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയിരുന്നു. രൂപ പരപ്പ ആഗ്രഹാര ജയിലിലെ തടവുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. അതിൽ നിന്നാണ് ജയിലിൽ നടക്കുന്ന ക്രമക്കേടുകൾ തിരിച്ചറിഞ്ഞത്

ഡിജിപി പ്രതിക്കൂട്ടിൽ

ഡിജിപി പ്രതിക്കൂട്ടിൽ

കര്‍ണാടക ഡിജിപി സത്യനാരായണ റാവുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഡിഐജി രൂപയുടെ റിപ്പോര്‍ട്ട്. ജിലിൽ അഞ്ച് മുറികളും അടുക്കള അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് റാവുവും ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടിലെ ആരോപിക്കുന്നുണ്ട്.

ഡിഐജിയുടെ റിപ്പോർട്ടിനെതിരെ ജയിൽ ഡിജിപി

ഡിഐജിയുടെ റിപ്പോർട്ടിനെതിരെ ജയിൽ ഡിജിപി

ഡിഐജിയുടെ രൂപയുടെ റിപ്പോർട്ടിനെതിരെ ജയിൽ ഡിജിപി രംഗത്തെത്തിരുന്നു. രൂപയുടെ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്നും. ഡിഐജിയുടെ ആരോപണത്തിലൂടെ തന്റെ സൽപേരിനും വിശ്വാസ്യതയ്ക്കും കളങ്കം വന്നെന്നും മനോവിഷമത്തിനും ഇടയാക്കിയെന്നും സത്യനാരായണ നോട്ടീസിൽ പറയുന്നുണ്ട്. ജയിലിലെ ചിത്രങ്ങൾ പകർത്തിയ രൂപ, ശശികലയ്ക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നതിന്റെ ചിത്രങ്ങൾ എന്തുകൊണ്ട് പകർത്തിയില്ലെന്നും ഡി.ജി.പി ചോദിച്ചു.

വിഐപി പരിഗണന

വിഐപി പരിഗണന

ജയലിൽ ശശികളക്ക് വിഐപി പരിഗണന ലഭിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കനായി പ്രത്യേകം അടുക്കളയും സഹായത്തിനായി വനിത തടവുകാരേയും ലഭിച്ചിരുന്നു. കൂടാതെ വ്യക്തി പരമായ ആവശ്യങ്ങൾക്കായി അഞ്ച് സെല്ലുകൾ മാറ്റാരും കടന്നു വരാതിരിക്കാനായി സെല്ലിനു സമീപമുളള ഇടനാഴിൽ ബാരിക്കേഡുകൽ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ പ്രത്യേക പാത്രങ്ങൾ, ഉറങ്ങാനുള്ള സംവിധാനവും ഇവർക്ക് ജയിലിൽ ഏർപ്പെടുത്തിയിട്ടുണ്ട്

ജയിലിൽ ബാരികേഡുകൊണ്ടുള്ള മതിൽ

ജയിലിൽ ബാരികേഡുകൊണ്ടുള്ള മതിൽ

ശശികലക്ക് അനധികൃതമായി അനുവദിച്ചി സെല്ലുകളിൽ പ്രവേശന വഴിയിൽ പ്രത്യേക സുരക്ഷ വോലികൽ തീർത്തിട്ടുണ്ട്. ഇരുമ്പ്കമ്പികൾകൊണ്ടു തീർത്ത വാതിലിൽ മുറികളുടെ ഉൾഭാഗം കാണാതിരിക്കാൻ കർട്ടൻ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. കൂടാതെ ശശികലയുടെ മുറിയിലേക്ക് സന്ദർശകരെ നേരിട്ട് നൽകിയതായും ആരോപണമുണ്ട്.

തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നു

തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നു

തെളിവുകൾ നശിപ്പിക്കാൻ ശ്രമം അഴിമതി കേസുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നതായി ആരോപണം. തടവുകാരിൽ നിന്നും ഡിഐജി വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ദ്യശ്യവും ശശികലക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിന്റെ ദ്യശ്യവും ജയിൽ സിസിടിവിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ‍ഡിഐജിക്ക് വിവരങ്ങൾ നൽകിയ 32 തടവികാരെ മറ്റു ജയിലേക്ക് മാറ്റിയത്.

English summary
A top police officer, who came out with a controversial report on alleged special treatment in jail to AIADMK (Amma) leader VK Sasikala, was today served a legal notice by transferred Karnataka DGP HN Satyanarayana Rao.
Please Wait while comments are loading...