വ്ലോഗർ, വിദ്യാർത്ഥി, ബിസിനസുകാരന്‍..; 8 പാക് ചാരൻമാരെ അറസ്റ്റ് ചെയ്ത് ഇന്ത്യ
ഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ എട്ട് പേരെ അറസ്റ്റ് ചെയ്ത് ഇന്ത്യ. വ്ലോഗർ, വിദ്യാർത്ഥി, ബിസിനസുകാരൻ, സുരക്ഷ ഉദ്യോഗസ്ഥൻ എന്നിങ്ങനെ എട്ട് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായാണ് ഇവരെ പിടികൂടിയത്. ഹരിയാനയിൽ നിന്നാണ് കൂടുതൽ പേർ അറസ്റ്റിലായത്, 4 പേർ. രണ്ട് പേർ പഞ്ചാബ് സ്വദേശികളും 2 പേർ യു പി സ്വദേശികളുമാണ്. സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവരെ പാക്ക് രഹസ്യാന്വേഷണ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്നതായി നേരത്തേ തന്നെ കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. പഹൽഗം ആക്രമണത്തിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പാക് ചാരൻമാരെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്.
അറസ്റ്റിലായ ഒരാൾ ഹരിയാന സ്വദേശിയായ വ്ലോഗർ ജ്യോതി മൽഹോത്രയാണ്. പാക്കിസ്ഥാനുമായി ഇന്ത്യയുടെ സൈനിക വിവരങ്ങൾ കൈമാറിയതിനാണ് ജ്യോതിയെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉഗ്യോഗസ്ഥനുമായി ഇവർ നിരന്തരം ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല രണ്ട് തവണയെങ്കിലും ഇവർ പാക്കിസ്ഥാൻ സന്ദർശിച്ചതായും പോലീസ് സ്ഥിരീകരിച്ചിരുന്നു.

പാട്യാല ഖൽസ കോളേജിലെ വിദ്യാർത്ഥിയാണ് അറസ്റ്റിലായ ദേവേന്ദ്ര സിംഗ് ദില്യൺ. ഐഎസ്ഐക്ക് വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാറെ അറസ്റ്റ് ചെയ്തത്.
ഹരിയാനയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന 24 കാരനായ നൗമാൻ ഇലാഹി പാനിപത്തിൽ വെച്ചാണ് അറസ്റ്റിലായത്. പാക്കിസ്ഥാനിലെ ഐഎസ്ഐഎസ് ഹാൽഡലറുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. വിവരം കൈമാറിയിന് ഇയാൾക്ക് പാക്കിസ്ഥാനിൽ നിന്നും പണവും ലഭിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ റാംപൂരിലെ ബിസിനസുകാരനായ ഷഹ്‌സാദിനെ ഞായറാഴ്ചയാണ് മൊറാദാബാദ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ദേശസുരക്ഷയുമായ ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതായും പാക്കിസ്ഥാനിലേക്ക് ഇയാൾ സന്ദർശിച്ചായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കള്ളക്കടത്തിലും ഇയാൾ ഏർപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഗുജറാത്തിലെ ജലന്ദർ സ്വദേശിയായ മുഹമ്മദ് മുർതാസ അലിയാണ് അറസ്റ്റിലായ മറ്റൊരാൾ. സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് വഴിയാണ് ഇയാൾ ഐഎസ്ഐയെ സഹായിച്ചതെന്നാണ് കണ്ടെത്തൽ. ഇയാളുടെ കൈയ്യിൽ ഉള്ള നാല് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. സമാനമായ കുറ്റങ്ങൾക്ക് പഞ്ചാബിൽ നിന്നുള്ള ഗസാല , യാമിൻ മുഹമ്മദ് എന്നീ യുവാക്കളും അറസ്റ്റിലായിട്ടുണ്ട്.












Click it and Unblock the Notifications