കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സർക്കാരിന്റെ നാല് വർഷം; വടക്കെ ഇന്ത്യയിൽ ബിജെപിയിൽ നിന്നും വോട്ടർമാർ അകന്ന് പോകുന്നെന്ന് സർവ്വെ

  • By Desk
Google Oneindia Malayalam News

ദില്ലി: മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഭരണം നാല് വർഷം എത്തി നിൽക്കുമ്പോൾ എബിപി ന്യൂസ്-സിഎസ്ഡിഎസ് നടത്തിയ സർവ്വെയിൽ വടക്കകെ ഇന്ത്യയിൽ നിന്ന് വോട്ടർമാർ ബിജെപിയിൽ നിന്ന് അകന്ന് പോകുന്നെന്ന് റിപ്പോർ‌ട്ട്. ബിജെപിയെ പിന്തുണയ്ക്കുന്ന് വോട്ടർമാർ 45 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറഞ്ഞെന്നാണ് സർവ്വെ സൂചിപ്പിക്കുന്നത്. പ്രധാനപ്പെട്ട സംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്ന് എട്ട് ശതമാനം ജനസമ്മതിയാണ് ബിജെപിക്ക് നഷ്ടമായത്.

രണ്ട് മാസം മുമ്പാണ് എസ്പി-ബിഎസ്പി സഖ്യം നിലവിൽ വന്നത്. ബിജെപി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ട് ശതമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുമെന്നും രണ്ടിടങ്ങളിലും അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയില്ലെന്നും മധ്യപ്രദേശില്‍ പാര്‍ട്ടിക്ക് ഭരണവിരുദ്ധ വികാരം നേരിടേണ്ടി വരുമെന്നും സര്‍വേ വിലയിരുത്തുന്നു.

BJP

രാജസ്ഥാന്‍ ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ബിജെപിയെക്കാള്‍ അ‍ഞ്ച് ശതമാനം കൂടുതല്‍ വോട്ടുകള്‍ കോണ്‍ഗ്രസിനായിരിക്കും ലഭിക്കുക. മധ്യപ്രദേശില്‍ ബിജെപിക്ക് 39 ശതമാനം വോട്ടുകളും കോണ്‍ഗ്രസിന് 49 ശതമാനത്തോളം വോട്ടുകളും ലഭിക്കുമെന്നും സര്‍വേ വിലയിരുത്തുന്നു. അതേസമയം ബീഹാറില്‍ ജെഡിയുവിനൊപ്പം മെച്ചപ്പെട്ട പ്രകടനം ബിജെപി കാഴ്ചവെക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

കിഴക്കേ ഇന്ത്യയില്‍ ബിജെപിയ്ക്കുള്ള പിന്തുണ അതേ പടി തുടരുമെന്നും സർവ്വെ വ്യക്തമാക്കുന്നുണ്ട്. പശ്ചിമബംഗാളില്‍ വേരുറപ്പിക്കാന്‍ ബിജെപിക്ക് കഴിയില്ല. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനുള്ള പ്രാതിനിധ്യം അതേപടി തുടരുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി കുറഞ്ഞുവരികയാണെന്നും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രശസ്തി കൂടി വരികയാണെന്നും സർവ്വെയിൽ വ്യക്തമാക്കുന്നുണ്ട്.

English summary
In the ‘Desh Ka Mood’ election survey conducted by Lokniti-CSDS-ABP News to judge the mood of the nation, a drifting vote share was observed for the BJP in the Northern region of the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X