
വീണ്ടും ബിജെപിക്ക് ഒവൈസി തുണ: ഗോപാൽഗഞ്ചില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചു, അമ്പരിപ്പിക്കുന്ന കണക്ക്
പാട്ന: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ വിജയമായിരുന്നു നേടിയത്. ഏഴില്‍ നാലിടത്തും ബി ജെ പി വിജയിച്ചപ്പോള്‍ ആർ ജെ ഡി, ശിവസേന, ടിആർഎസ് എന്നിവർ ഓരോ സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസിനാവട്ടെ രണ്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. തെലങ്കാനയിലെ മുനുഗോടെ, ഹരിയാനയിലെ ആദംപൂർ തുടങ്ങിയ സീറ്റുകളാണ് കോണ്‍ഗ്രസിന് നഷ്ടമായത്.
ശ്രദ്ധേയമായ മത്സരം നടന്ന മുനുഗോടെയില്‍ ടി ആർ എസും ആദംപൂരില്‍ ബി ജെ പിയുമാണ് വിജയികളായത്. മുനുഗോടെയില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തക്കേ പിന്തള്ളി ബി ജെ പി രണ്ടാമത് എത്തി. അതേസമയം ആർ ജെ ഡി വിജയം പ്രതീക്ഷിച്ചിരുന്നു ബിഹാറിലെ ഗോപാല്‍ഗഞ്ച് നിലനില്‍ത്താന്‍ കഴിഞ്ഞത് ബി ജെ പിക്ക് അഭിമാനമായി. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ പാർട്ടികളുടെ സാന്നിധ്യമാണ് ബി ജെ പിക്ക് വിജയം ഒരുക്കിയത്.

ഗോപാൽഗഞ്ച് ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി കുസും ദേവി ആർജെഡി സ്ഥാനാർത്ഥി മോഹൻ പ്രസാദ് ഗുപ്തയെക്കാൾ വെറും 1,794 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം സ്ഥാനാർത്ഥി അബ്ദുൾ സലാം നേടിയ വോട്ടുകളാണ് ബി ജെ പിയുടെ വിജയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
'ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കുവാണോ': കലയും ആരോപണവും ഒരു പോലെ കാണണോ-സജീവമായി ചർച്ച

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, എ ഐ എം ഐ എം സ്ഥാനാർത്ഥി അബ്ദുൾ സലാം മണ്ഡലത്തില്‍ 12,214 വോട്ടുകളാണ് നേടിയത്. അതായത് ബി ജെ പി സ്ഥാനാർത്ഥി കുസും ദേവിയുടെ ഭൂരിപക്ഷത്തേക്കാള്‍ ഏഴിരട്ടി. കുസുമം ദേവിക്ക് 70,053 (41.6%) വോട്ടുകൾ ലഭിച്ചപ്പോൾ മോഹൻ പ്രസാദ് ഗുപ്തയ്ക്ക് 68,259 (40.53%) വോട്ടുകൾ ലഭിച്ചു.
സജേഷിന് 50 കോടി അടിച്ചത് വെറുതെ കിട്ടിയ ടിക്കറ്റിന്: ബിഗ് ടിക്കറ്റില്‍ പുതു ചരിത്രം,രണ്ട് മലയാളികള്‍

ഗോപാൽഗഞ്ചിൽ സ്ഥാനാർത്ഥിയെ നിർത്തിയില്ലായിരുന്നുവെങ്കിൽ സ്വാഭാവികമായും ആർ ജെ ഡി സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ട മുസ്ലിം വോട്ടുകളാണ് തന്റെ പാർട്ടി സ്ഥാനാർത്ഥിത്വത്തിലൂടെ ഒവൈസി പിളർത്തിയതും ബി ജെ പിക്ക് വിജയം ഉറപ്പിച്ച് നല്‍കിയതും. ആർ ജെ ഡി നേതാവ് ലാലു പ്രസാദിന്റെ ഭാര്യാസഹോദരൻ സാധു യാദവും ആർ ജെ ഡിയുടെ സാധ്യതകൾ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

സാധു യാദവിന്റെ ഭാര്യ ഇന്ദിര യാദവ് ഗോപാൽഗഞ്ചിൽ നിന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ടിക്കറ്റിൽ മത്സരിച്ച് 8,854 (5.26%) വോട്ടുകളാണ് നേടിയത്. സ്വാഭാവികമായും ഈ വോട്ടുകളില്‍ വലിയൊരു വിഹിതം ആർ ജെ ഡി സ്ഥാനാർത്ഥിയിലേക്ക് വന്നു ചേരേണ്ടതായിരുന്നു. 2020 ലെ ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, മുസ്ലീം ആധിപത്യമുള്ള പ്രദേശമായ സീമാഞ്ചൽ മേഖലയിൽ എ ഐ എം ഐ എം അഞ്ച് സീറ്റുകൾ നേടിയിരുന്നു.

ആ നിയമസഭ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ച ആർ ജെ ഡി- കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന്റെ വിജയ സാധ്യതകളെ തകർക്കുന്നതില്‍ എ ഐ എം ഐ എം വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു. പല മുസ്ലിം സ്വാധീന മണ്ഡലങ്ങളിലും എ ഐ എം ഐ എം ന്യൂനപക്ഷ വോട്ടുകള്‍ പിളർത്തിയതോടെ ബി ജെ പിക്ക് വിജയം അനായസമായി. അതേസമയം എ ഐ എം ഐ എം എംഎൽഎമാരിൽ നാലുപേർ ഈ വർഷം ആദ്യം ആർ ജെ ഡി യിൽ ചേർന്നത് ഒവൈസിക്ക് കനത്ത തിരിച്ചടിയായി.