വഖഫ് ഭേദഗതി രാജ്യസഭയില്‍ പാസാകില്ലെന്നുറപ്പായി; പുതിയ തന്ത്രവുമായി കേന്ദ്രം
ന്യൂഡല്‍ഹി: വിവാദമായ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് മനപൂര്‍വം വൈകിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ബജറ്റ് സമ്മേളന കാലയളവില്‍ തന്നെ ബില്ലുകളുടെ കോപ്പി കേന്ദ്രം എംപിമാര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ശീതകാല സമ്മേളനത്തിലായിരിക്കും രാജ്യസഭയില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കുക.
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇതിന് മുന്‍പ് നടക്കാനിരിക്കുന്നതിനാല്‍ രാജ്യസഭയില്‍ അതിന് ശേഷം മതിയായ ഭൂരിപക്ഷം ലഭിച്ചേക്കും എന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഇത് കൂടാതെ നാല് നോമിനേറ്റഡ് അംഗങ്ങളുടെ ഒഴിവുകളും നികത്താനുണ്ട്. സെപ്തംബര്‍ 3 ന് നടക്കുന്ന 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പരമാവധി സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.

അടുത്ത സമ്മേളനത്തിന് മുമ്പ് ഒഴിഞ്ഞുകിടക്കുന്ന നാല് സീറ്റുകള്‍ നികത്തിയാല്‍ നോമിനേറ്റഡ് അംഗങ്ങളുടെ നേട്ടവും സര്‍ക്കാരിന് ലഭിക്കും. അതായത് സര്‍ക്കാരിന് എഐഎഡിഎംകെ (നാല് അംഗങ്ങള്‍) പോലുള്ള ബിജെപി അനുകൂല പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലാതെ തന്നെ ഭൂരിപക്ഷത്തില്‍ എത്താന്‍ സാധിക്കും എന്നര്‍ത്ഥം. ആറ് നോമിനേറ്റഡ് അംഗങ്ങളും രണ്ട് സ്വതന്ത്രരും ചേര്‍ന്നാല്‍ നിലവിലുള്ള എന്‍ഡിഎയുടെ അംഗസഖ്യ 117 ആണ്.
237 അംഗ രാജ്യസഭയില്‍ 119 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ജമ്മു കശ്മീരിലെ നാല് സീറ്റും നോമിനേറ്റഡ് അംഗങ്ങളുടെ നാല് സീറ്റും ഒഴിഞ്ഞ് കിടക്കുന്നുണ്ട്. നാല് നോമിനേറ്റഡ് സീറ്റുകള്‍ സര്‍ക്കാര്‍ നികത്തിയാല്‍, സഭയിലെ അംഗബലം 241 ഉം ഭൂരിപക്ഷം 121 ഉം ആയിരിക്കും. നോമിനേറ്റഡ് അംഗങ്ങള്‍ സ്ഥിരമായി സര്‍ക്കാരിനെ പിന്തുണയ്ക്കാറാണ് പതിവ് എന്നതിനാല്‍ കേവലഭൂരിപക്ഷമായ 121 ലേക്ക് എന്ഡിഎുടെ അംഗസഖ്യ എത്തും.
രാജ്യസഭയില്‍ നിലവില്‍ ബിജെപിക്ക് 87 അംഗങ്ങളാണുള്ളത്. മധ്യപ്രദേശ്, രാജസ്ഥാന്, ഒഡീഷ, ത്രിപുര, അസം, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതോടെ ഈ എണ്ണം 94 ആയി ഉയരും. ബിഹാറിലും മഹാരാഷ്ട്രയിലും സഖ്യകക്ഷികളും വിജയിച്ചേക്കും. അതേസമയം തെലങ്കാനയില്‍ ഒരു സീറ്റ് ലഭിക്കുമെന്നതിനാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ഗുണം ചെയ്യും.
ഈ സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് നവംബര്‍-ഡിസംബര്‍ സിറ്റിംഗില്‍ വഖഫ് ബില്ല് ലിസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ എല്ലാ കവര്‍ന്നെടുക്കുന്നതാണ് ഭേദഗതി. സ്ത്രീകള്‍ക്കും അമുസ്ലീങ്ങള്‍ക്കും വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ബില്ലില്‍ ഉള്ളത്. ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്‍ പരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതക്ക് വിട്ടിരിക്കുകയാണ്.
ബില്‍ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള ഭീകര നിയമമാണെന്നും ഭരണഘടനയെയും രാജ്യത്തിന്റെ മതേതരത്വത്തെയും തകര്‍ക്കുമെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ ആരുടെയും മതസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതിനല്ല ഭേദഗതി വരുത്തുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications