വഖഫ് ബിൽ; ജെഡിയുവിനുള്ളിലെ ഭിന്നത നിതീഷിന് തലവേദനയാകുന്നു, എതിർത്തും അനുകൂലിച്ചും നേതാക്കൾ
ന്യൂഡൽഹി: വഖഫ് ബില്ലുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വർധിച്ചുവരുന്ന ഭിന്നത ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് തലവേദനയാവുന്നു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ കൊണ്ട് വന്ന ബിൽ സഭയിൽ ജെഡിയു പിന്തുണച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുകൾ ശക്തമാവുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
ഈ പുതിയ നിയമവുമായി ബന്ധപ്പെട്ട് ജെഡിയുവിലെ ചില നേതാക്കൾ ആശങ്ക അറിയിച്ചതായാണ് സൂചന. എന്നാൽ ബില്ലിനെ അനുകൂലിച്ചും നേതാക്കൾ രംഗത്ത് വരുന്നുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മുതിർന്ന ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് രഞ്ജൻ സിംഗ് ലോക്‌സഭയിൽ ബില്ലിന് പിന്തുണ കിയ വേളയിൽ, വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുസ്ലീം വിരുദ്ധമല്ലെന്നും വ്യക്തമാക്കിയിരുന്നു.

രാജ്യത്തുടനീളം 7 ലക്ഷം ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന വഖഫ് ബോർഡുകളുടെ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബില്ലിന്റെ പിന്നിലെ ഉദ്ദേശ്യമെന്ന് ജെഡിയു നേതാവും മുൻ എംഎൽസിയുമായ ഗുലാം ഗൗസ് പ്രതികരിച്ചിരുന്നു. ഒരുപടി കൂടി കടന്ന് ബിജെപി മുസ്ലീം സമുദായത്തിനെതിരായി പ്രവർത്തിക്കുകയാണെന്നും ഗൗസ് ആരോപിച്ചിരുന്നു.
കൂടാതെ മറ്റൊരു ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രധാന അടുപ്പക്കാരിൽ ഒരാളുമായ വിജയ് കുമാർ ചൗധരി, വഖഫ് ഭേദഗതി ബിൽ 2024 സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) പരിശോധനയ്ക്ക് അയച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
'തുടക്കം മുതൽ തന്നെ ന്യൂനപക്ഷ സമുദായത്തിന് ബില്ലിനെക്കുറിച്ച് കാര്യമായ ആശങ്കകളുണ്ടായിരുന്നു. അവരുടെ ആശങ്കകൾ ബിൽ അന്തിമമാക്കുന്നതിന് മുമ്പ് സമഗ്രമായി അഭിസംബോധന ചെയ്യണം. വഖഫ് ഭേദഗതി ബിൽ 2024 ജെപിസിയുടെ സൂക്ഷ്‌മപരിശോധനയ്ക്ക് അയക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ജെഡിയു സ്വാഗതം ചെയ്യുന്നു.' അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ പാർട്ടിക്കുള്ളിലെ ഭിന്നത കണക്കിലെടുത്ത് ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കാനും വിഷയത്തിൽ ഏകീകൃത നിലപാട് ഉണ്ടാക്കിയെടുക്കാനും നിതീഷ് കുമാർ പാർട്ടി നേതാക്കളുമായി ചേർന്ന് നിർണായക യോഗം വിളിച്ചേക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ എൻഡിഎയെ പിണക്കാതെ തന്നെ മുന്നോട്ട് പോവാനായിരിക്കും ജെഡിയു ശ്രമിക്കുക.
ഈ വ്യാഴാഴ്‌ചയാണ് വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ ഇതിന് പിന്നാലെ പാർലമെന്റ് ചൂടേറിയ സംവാദത്തിന് വേദിയായിരുന്നു. തുടർന്നാണ് ബിൽ ജെപിസിക്ക് വിടാൻ തീരുമാനമായത്. ഭരണഘടനയ്ക്ക് എതിരാണെന്നും മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രതിപക്ഷം ആരോപിക്കുമ്പോൾ ആരാധനാലയങ്ങളുടെ പ്രവർത്തനത്തെ ബിൽ ബാധിക്കില്ലെന്നാണ് സർക്കാർ പറയുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications