Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്തതോ കീഴടങ്ങിയതോ? പൊലീസ് വാദം പൊളിച്ച് ഗ്രാമവാസികള്‍

അമൃത്സര്‍: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം അമൃത്പാല്‍ സിംഗ് കീഴടങ്ങിയതാണ് എന്ന വാര്‍ത്തകളാണ് വന്നിരുന്നത് എങ്കിലും പിന്നീട് പഞ്ചാബ് പൊലീസ് പറഞ്ഞത് മറ്റ് വഴികളില്ലാത്തതിനാല്‍ അമൃത്പാല്‍ സിംഗിന് കീഴടങ്ങേണ്ടി വന്നു എന്നായിരുന്നു. അമൃത്പാല്‍ ഉള്ള സ്ഥലം പൊലീസ് വളഞ്ഞിരുന്നു എന്നും അതിനാല്‍ ഗത്യന്തരമില്ലാതെ അമൃത്പാല്‍ സിംഗിന് കീഴടങ്ങേണ്ടി വന്നു എന്നുമാണ് പൊലീസ് പറയുന്നത്.

വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമൃത്പാല്‍ ഉള്ള പ്രദേശം തങ്ങള്‍ വളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ തങ്ങള്‍ അറസ്റ്റ് ചെയ്യുന്നത് എന്നാണ് പഞ്ചാബ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുഖ്‌ചെയിന്‍ സിംഗ് ഗില്‍ പറയുന്നത്. അമൃത്പാലിന് മറ്റൊരു വഴിയും ഇല്ലാതിരുന്നപ്പോള്‍, ഗുരുദ്വാരയില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.

amrit pal sigh

ഗുരുദ്വാരയുടെ വിശുദ്ധി കണക്കിലെടുത്ത് പൊലീസ് അവിടേക്ക് പ്രവേശിച്ചില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഗ്രാമവാസികളും വാരിസ് പഞ്ചാബ് ദേ അംഗങ്ങളും മറ്റൊരു വാദമാണ് ഉയര്‍ത്തുന്നത്. പൊലീസിന് കീഴടങ്ങാന്‍ വേണ്ടിയാണ് അദ്ദേഹം ശനിയാഴ്ച വൈകുന്നേരം ഗ്രാമത്തില്‍ എത്തിയത് എന്നും അമൃത്പാല്‍ സിംഗുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് പൊലീസിനെ വിവരം ലഭിക്കുന്നത്.

ഞായറാഴ്ച രാവിലെ 6.15 ഓടെ രണ്ട് പേര്‍ക്കൊപ്പം അമൃത്പാല്‍ ഗുരുദ്വാരയില്‍ എത്തി എന്നും ദൃക്സാക്ഷികള്‍ പറയുന്നു. ശ്രീകോവിലില്‍ ഉണ്ടായിരുന്നവരോട് അഞ്ച് മിനിറ്റോളം അദ്ദേഹം സംസാരിച്ചിരുന്നു എന്നും അതിന് മുമ്പ് അദ്ദേഹം ഗുരുദ്വാരയില്‍ അല്‍പനേരം ഗുര്‍ബാനി പാരായണം ചെയ്തതായും അവര്‍ പറഞ്ഞു. ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ പൂര്‍വ്വിക ഗ്രാമവും എന്റെ ദസ്തര്‍ ബന്ദി നടന്ന സ്ഥലവുമായ ഇവിടെ നിന്ന് കീഴടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.

Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്‍ക്കൂ

ഇത് ഒന്നിന്റേയും അവസാനമല്ല, പുതിയ തുടക്കമാണ്. ഞാന്‍ ഉടനെ തിരിച്ചുവരും. നമ്മള്‍ ആരംഭിച്ച അമൃത് സഞ്ചാറും ഖല്‍സ വഹീറും പുനരാരംഭിക്കും എന്നാണ് ഗുരുദ്വാരയില്‍ നടത്തിയ പ്രസംഗത്തില്‍ അമൃത്പാല്‍ സിംഗ് പറഞ്ഞത് എന്നും അവര്‍ പറയുന്നു. അമൃത്പാലിനെ അറസ്റ്റ് ചെയ്‌തെന്നോ കീഴടങ്ങാന്‍ നിര്‍ബന്ധിച്ചെന്നോ ഉള്ള വാര്‍ത്തകള്‍ തെറ്റാണ് എന്ന് ഭിന്ദ്രന്‍വാലയുടെ അനന്തരവന്‍ ജതേദാര്‍ ജസ്ബീര്‍ സിംഗും പറഞ്ഞു.

അദ്ദേഹം ഇവിടെയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഗുരുദ്വാരയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പൊലീസ് അനുവദിക്കുമായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം കീഴടങ്ങുമ്പോള്‍ താനും കൂടെയുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 18 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു അമൃത്പാല്‍ സിംഗ്. വേഷം മാറി ഒരു മാസത്തിലേറെ പൊലിസിന്റെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+