ബ്ലാക്ക് മിറര്‍ പരിപാടിയില്‍ ആധാറിനെ പരിഹസിച്ച് നെറ്റ്ഫ്‌ലിക്‌സ്‌ ഇന്ത്യ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആധാറിനെ പരിഹസിച്ച് ഓൺലൈൻ സ്ട്രീമിങ് സർവീസായ നെറ്റ്ഫ്ലിക്സ് രംഗത്ത്. ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്താണ് ആധാറിനെ ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസ് ആയ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ പരിഹസിച്ചിരിക്കുന്നത്.. നെറ്റ് ഫ്ളിക്സിലെ ബ്ലാക്ക് മിറർ എന്ന പരിപാടിയുടെ നാലാം സീസണിലെ ഹാംഗ് ദി ഡിജെ എപ്പിസോഡിലെ 19 മിനിറ്റ് ദൈർഘ്യമുള്ള ഒരു രംഗമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

aadhar

ജയിലിലെ തണുപ്പ് താങ്ങാൻ കഴിയില്ലെന്നു ലാലു; തബല കൊട്ടിയാല്‍ മാറുമെന്ന് ജഡ്ജി

വീഡിയോ ഇങ്ങനെ:'പ്രണയ പങ്കാളിയായെ കണ്ടെത്താനുള്ള ഒരു ഉപകരണാണ്. ഈ ഉപകരണം ഉപയോഗിച്ച് മുന്നോട്ട് പോകണമെങ്കിൽ ആധാറുമായി ബന്ധിപ്പിക്കുക. ഇതിലെ കഥാപാത്രം തന്റെ ബന്ധത്തിന്റെ ദൈര്‍ഘ്യം എത്രയെന്ന് ഉപകരണത്തോട് ചോദിക്കുന്നു. അപ്പോഴാണ് കൂടുതല്‍ അറിയണമെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്യുക എന്ന നിര്‍ദ്ദേശം കാണിക്കുന്നത് ആധാറുമായി ലിങ്ക് ചെയ്യാത്ത പക്ഷം നിങ്ങളുടെ പ്രണയിനി നിങ്ങളെ ഉപേക്ഷിച്ചു പോകുമെന്നാണ് വീഡിയോ. എന്നാൽ ബ്ലാക്ക് മിറർ എന്ന പരിപാടിയുടെ നാലാം സീസണിലെ എപ്പിസോഡ് നെഫ്ളിക്സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ട്വിറ്റർ ലോകം ഇതിനെ ഏറ്റെടുത്തു കഴിഞ്ഞും.

ശമ്പള വർധനവ്; ജീവനക്കാരുടെ നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ

ഭാവിയിൽ വരാനിരിക്കുന്ന സാങ്കേതിക വിദ്യ എങ്ങനെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും എന്ന് ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന പരിപാടിയാണ് ബ്ലാക്ക് മിറർ. ഇതിന്റെ നാലാമത്തെ സീസണാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം ബ്ലാക്ക് മിററിന്റെ ആധാര്‍ പതിപ്പ് വേണമെന്ന ആവശ്യവും ആരാധകരില്‍ നിന്നും ഉയര്‍ന്നിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A 19-second video clip on Netflix India’s Twitter account poked fun at the government’s rules to make linking of public services with Aadhaar mandatory.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്