കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ കൊന്നിട്ടില്ല- ആരുഷിയുടെ മാതാപിതാക്കള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വിവാദമായ ആരുഷി തല്‍വാര്‍ കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ ഡോ. രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും ആണ് മകളെ കൊലപ്പെടുത്തിയതെന്ന് ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തി.വിധി പ്രസ്താവം കേട്ട് രാജേഷും നുപുറും കോടതിയില്‍ പൊട്ടിക്കരഞ്ഞു. തങ്ങള്‍ ചെയ്യാത്ത കുറ്റത്തിനാണ് കുറ്റക്കാരെന്ന് വിധിക്കപ്പെട്ടിട്ടുള്ളത്. തങ്ങള്‍ നിരാശരാണ്- അവര്‍ പറഞ്ഞു. കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചു.

2008 മെയ് 15 നാണ് ആരുഷിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടു ജോലിക്കാരനായ ഹേം രാജിന്റെ മൃതദേഹം വീടിന്റെ ടെറസിലും കണ്ടെത്തി. 14 കാരിയായ ആരുഷിയേയും 45 കാരനായ ഹേംരാജിനേയും കാണരുതാത്ത സാഹചര്യത്തില്‍ മാതാപിതാക്കള്‍ കണ്ടു എന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പോലീസ് വിലയിരുത്തിയിരുന്നു.

Talwar Couples

ആദ്യ ഉത്തര്‍ പ്രദേശ് പോലീസും പിന്നീട് സിബിഐയും ആണ് കേസ് അന്വേഷിച്ചത്. തല്‍വാര്‍ ദമ്പതികളുടെ സഹായികളാണ് കൊലപാതകം നടത്തിയതെന്നാണ് സിബിഐയുടെ ആദ്യ അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാല്‍ സിബിഐ ഡയറക്ടര്‍ ഈ റിപ്പോര്‍ട്ട് തള്ളി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ ആരുഷിയുടെ അച്ഛനും അമ്മയും തന്നെ ആണെന്ന് തെളിഞ്ഞത്.15 മാസം നീണ്ട വിചാരണക്കൊടുവിലാണ് കോടതി ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്.

English summary
We are deeply disappointed, hurt and anguished for being convicted of a crime we did not commit, said Dr.Rajesh Talwar and Nupur Talwar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X