കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരിയാണി വിളമ്പുന്നതില്‍ തര്‍ക്കം: വിവാഹം മുടങ്ങി

  • By Aswathi
Google Oneindia Malayalam News

ബംഗലൂരു: ഒരു കല്യാണം നടക്കാന്‍ നൂറ് കാര്യങ്ങള്‍ ഒത്തുവരണം. മുടങ്ങാന്‍ ഒറ്റക്കാരണം മതി. വെറുമൊരു ബിരയാണി തര്‍ക്കത്തിന്റെ പേരില്‍ ബംഗലൂരില്‍ ഒരു വിവാഹം മുടങ്ങിയ കാര്യമാണ് പറഞ്ഞു വരുന്നത്. ചിക്കന്‍ ബിരിയാണി വിളമ്പേണാ മട്ടന്‍ ബിരിയാണി വിളമ്പണോ എന്നതിനെ ചൊല്ലിയുള്ള തര്‍ക്കാം മൂര്‍ച്ചിച്ചാണ് വിവാഹം മുടങ്ങിയത്.

ബംഗലൂരിലെ താനേരി റോഡ് നിവാസികളായ സൈഫുല്ലയുടെയും യാസ്മിന്‍ താജിന്റെയും വിവാഹമാണ് ഒരു ബിരിയാണി തര്‍ക്കം കൊണ്ട് മുടങ്ങിയത്. മട്ടന്‍ ബിരിയാണി വിളമ്പണമെന്ന് വരന്റെ ആള്‍ക്കാര്‍ ആവശ്യപ്പെട്ടു. പറ്റില്ല ചിക്കന്‍ ബിരയിണിയാണ് വിളമ്പേണ്ടതെന്ന് പെണ്ണിന്റെ കൂട്ടരും. ഒടുക്കം വഴക്കായി.

chicken biryani

കെ ജി ഹാളിലെ ഒരു പള്ളിയില്‍ വച്ചാണ് വിവാഹച്ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. വിവാഹത്തിന് മുന്നോടിയായി ഫ്രൈയ്‌സര്‍ ടൗണിലെ ഗോള്‍ഡന്‍ ഹെരിറ്റേജ് ശാദി മഹലില്‍ ഒരു സത്കാരം സംഘടിപ്പിച്ചു. സത്കാരത്തിന് ഭക്ഷണം ഒരുക്കേണ്ടത് വധുവിന്റെ ആള്‍ക്കാരായിരുന്നു. മട്ടന്‍ ബിരയാണി ഒരുക്കണമെന്ന് വരന്റെ ആള്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വധുവിന്റെ ആള്‍ക്കാര്‍ മുപ്പത് കിലോ ചിക്കന്‍ ബിരിയാണിയാണ് ഉണ്ടാക്കിയത്.

സത്കാരത്തിനെത്തിയ വരന്റെ ആളുകള്‍ എന്തുകൊണ്ട് മട്ടന്‍ ബിരിയാണി ഉണ്ടാക്കിയില്ലെന്ന് ചോദ്യം ചെയ്തു. തര്‍ക്കം മൂര്‍ച്ചിച്ചതോടെ കുടുംബത്തിലെ മുതിര്‍ന്ന ആളുകള്‍ ചേര്‍ന്ന് പിരിഹിരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നല്ല. ഇത്ര ചെറിയ കാര്യങ്ങള്‍ക്ക് പോലും കുടുംപിടിത്തംകാണിക്കുന്ന വീട്ടിലേക്ക് എങ്ങനെ മകളെ അയച്ചുകൊടുക്കും എന്ന് പറഞ്ഞ് വധുവിന്റെ ആള്‍ക്കാര്‍ വിവാഹത്തില്‍ നിന്നു പിന്മാറുകയായിരുന്നത്രെ. തുടര്‍ന്ന് ഇരുകൂട്ടരും തിരിച്ചു പോയി.

English summary
A heated argument over food sent to the groom’s side by the bride’s family led to the wedding being called off on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X