കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പല തവണ ദില്ലിയില്‍ പോയി നേതാക്കളെ കണ്ടു, ഒന്നും നടന്നില്ല; പാര്‍ട്ടി വിട്ടതില്‍ വിശദീകരണവുമായി സാങ്മ

Google Oneindia Malayalam News

ഷില്ലോങ്: ബിജെപി സര്‍ക്കാറിനെതിരെ ശക്തമായ പ്രതിപക്ഷ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിന് കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടതെന്ന് മേഘാലയിലെ പ്രതിപക്ഷ നതാവ് മുകള്‍ സാങ്മ. മുന്‍ മുഖ്യമന്ത്രി കൂടിയായ മുകുള്‍ സാങ്മയും മറ്റ് 10 എംഎല്‍എമാരും കോണ്‍ഗ്രസ് വിടുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ആകേയുള്ള 17 എംഎല്‍എമാരില്‍ 11 പേരും മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതോടെ സംസ്ഥാനത്തെ പ്രതിപക്ഷ നേതൃത്വ പദവി അവര്‍ക്ക് ലഭിക്കും.

വിൻസെന്റ് പാലായെ മേഘാലയ കോൺഗ്രസ് അധ്യക്ഷനാക്കുന്നതിൽ മാസങ്ങൾ നീണ്ട അസംതൃുപ്തിക്ക് ഒടിവിലാണ് സാംഗ്മയും 11 എംഎൽഎമാരും തൃണമൂൽ കോൺഗ്രസിൽ ചേരാന്‍ തീരുമാനിച്ചത്. കൊൽക്കത്തയിലെത്തിയ സാങ്മ തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ കണ്ടതോടെയാണ് കൂടുമാറ്റത്തിനുള്ള വഴി തെളിഞ്ഞ് വന്നത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി തൃണമൂലിനെ സജ്ജരാക്കാൻ കിഷോറിന്റെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി ടീം മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ തുടരുന്നുമുണ്ട്.

 cove

"ജനാധിപത്യത്തിൽ സന്തുലിതാവസ്ഥ വേണം. കാര്യക്ഷമമായ പ്രതിപക്ഷം വേണം. ഡൽഹിയിലെ നേതൃത്വത്തിന് മുന്നിൽ ഇക്കാര്യം പല തവണ ഉന്നയിച്ചു. ഡൽഹിയിലേക്ക് പലതവണ യാത്രകൾ നടത്തിയെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ മനം മടുത്താണ് ഈ തീരുമാനം എടുക്കേണ്ടി വന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന എന്റെ നല്ല സുഹൃത്തായ പ്രശാന്ത് കിഷോറുമായി കൊല്‍ക്കത്തിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ ഞങ്ങള്‍ രണ്ടുപേരും മുന്നോട്ട് വെച്ചത് ഒരേ ആശയമായിരുന്നു," സാംഗ്മ പറഞ്ഞു.

നമ്മുടെ ജനങ്ങളെയും രാജ്യത്തെയും എങ്ങനെ മികച്ച രീതിയിൽ സേവിക്കാം എന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ നീണ്ട വിശകലനത്തിന്റെയും ചര്‍ച്ചകളുടെ പരിസമാപ്തിയാണ് ഈ തീരുമാനം. 2018 ൽ ഞങ്ങൾ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. എന്നാൽ എല്ലാവർക്കും അറിയാവുന്ന കാരണങ്ങളാൽ ഞങ്ങൾക്ക് സര്‍ക്കാര്‍ രൂപീകരിക്കാൻ കഴിഞ്ഞിന്നെും സാങ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മറ്റ് 11 എംഎല്‍എമാരും അദ്ദേഹത്തോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

നമ്മുടെ സംസ്ഥാനത്തും രാജ്യത്തും നിലവിലുള്ള രാഷ്ട്രീയ സാഹചര്യം നോക്കുമ്പോൾ ഞങ്ങളുടെ തീരുമാനമായിരുന്നു ശരിയെന്ന് വ്യക്തമാവും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന നിലയിൽ, ജനങ്ങളോടുള്ള ഉത്തരവാദിത്തം ശരിക്കും നിറവേറ്റാൻ ഞങ്ങള്‍ കഴിയുമോ? പക്ഷേ, സത്യം പറയുന്നതിൽ ഖേദമുണ്ട്. കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ചുമതലയിൽ ഞങ്ങൾ പരാജയപ്പെടുന്നുവെന്ന് വിശ്വസിക്കാൻ വ്യക്തമായ കാരണമുണ്ടെന്നും സാങ്മ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍: യുപിയില്‍ അംഗത്വ വിതരണത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍: യുപിയില്‍ അംഗത്വ വിതരണത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്

English summary
Went to Delhi several times and met the leaders, nothing happened; pa Sangma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X