നന്ദിഗ്രാമിൽ പോര് കനക്കുന്നു: 10011 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി മുന്നിൽ
കൊൽക്കത്ത: പശ്ചിമബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിക്കെതിരെയാണ് മത്സരിച്ചത്. ബിജെപി- തൃണമൂൽ കോൺഗ്രസ് അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലം എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ നന്ദിഗ്രാമിന്. പത്ത് റൌണ്ട് വോട്ടെണ്ണൽ പുറത്തിറങ്ങിയപ്പോൾ 10011 വോട്ടുകൾക്കാണ് സുവേന്ദു അധികാരി ലീഡ് ചെയ്യുന്നത്. തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയെ മമതയ്ക്കെതിരെ മത്സരിപ്പിച്ചുകൊണ്ട് മമതയുടെ മണ്ഡലം പിടിച്ചെടുക്കാനായിരുന്നു ബിജെപി ലക്ഷ്യമിട്ടത്.
ഒരു കാലത്ത് തൃണമൂൽ കോൺഗ്രസിലെ സമുന്നത നേതാവായിരുന്ന അധികാരി തൃണമൂലുമായും മമതയുമായും ഇടഞ്ഞതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം ബിജെപിയിൽ ചേരുന്നത്. സംസ്ഥാനചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൊന്നായ നന്ദിഗ്രാമിലേത്. ഉച്ചയ്ക്ക് 12:40 ന് ലഭ്യമായ ട്രെൻഡുകൾ അനുസരിച്ച് ബിജെപിയുടെ സുവേന്ദു അധികാരി 34,430 വോട്ടുകളും മമത ബാനർജി 30,655 വോട്ടുകളും നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 292 നിയമസഭാ സീറ്റുകളിൽ 284 ൽ നിന്നുള്ള ഔദ്യോഗിക ട്രെൻഡ് കാണിക്കുന്നത് 202 ൽ തൃണമൂൽ മുന്നിലാണെന്നും ബിജെപി 77 സീറ്റുകളിൽ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും ഒരു സീറ്റിൽ കോൺഗ്രസും മുന്നിട്ട് നിൽക്കുകയാണ്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

നന്ദഗ്രാമിൽ നിന്ന് മമത ബാനർജിയെ 50,000 ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തുമെന്ന് സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു. ബിജെപിക്കൊപ്പം ചേർന്നതിന് പിന്നാലെയായിരുന്നു സുവേന്ദു അധികാരിയുടെ പ്രഖ്യാപനം. മമത ബാനർജിയെ 50,000 വോട്ടുകൾക്ക് പരാജയപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ താൻ രാഷ്ട്രീയം വിടുമെന്നും സുവേന്ദു പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ടോളിഗഞ്ച് സീറ്റിൽ നിന്ന് ബാബുൽ സുപ്രിയോ പിന്നോട്ടുപോകുന്നത് കണ്ട് ആശ്ചര്യപ്പെട്ടുവെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ മാധ്യമപ്രവർത്തകരോടുള്ള പ്രതികരണം, എന്നാൽ "ഇപ്പോൾ ഒന്നും പറയാനാവില്ല ... വൈകുന്നേരത്തോടെ ഭൂരിപക്ഷം മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസ്, ഇടതുപാർട്ടികൾ, ഐ.എസ്.എഫ് എന്നിവരടങ്ങുന്ന സംയുക്ത മോർച്ചയും ശക്തമായ പോരാട്ടം നടത്താൻ ശ്രമിച്ചു. തൃണമൂലിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിനായി ബിജെപി വൻതോതിലുള്ള പോരാട്ടങ്ങളാണ് നടത്തുന്നത്.












Click it and Unblock the Notifications