കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിനെ ഗുജറാത്താക്കൂ; ഹിന്ദുക്കള്‍ പ്രതികരിക്കണം, വര്‍ഗീയ വിഷം ചീറ്റി ബിജെപി എംഎല്‍എ

പശ്ചിമ ബംഗാൡ വര്‍ഗീയ കലാപമുണ്ടായ ബസീര്‍ഹട്ടിലെയും ബദുരിയയിലേയും അക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ മമത സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

ഹൈദരാബാദ്: പശ്ചിമ ബംഗാളിലെ വര്‍ഗീയ കലാപത്തിന്റെ മറവില്‍ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. 2002ല്‍ ഗുജറാത്തില്‍ ഹിന്ദുക്കള്‍ പ്രതികരിച്ച പോലെ ബംഗാളിലെ ഹിന്ദുക്കളെ തിരിച്ചടിക്ക് ആഹ്വാനം ചെയ്യുകയായിരുന്നു എച്ച് രാജ സിങ് എംഎല്‍എ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം.

ഹൈദരാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് രാജ സിങ്. പശ്ചിമ ബംഗാളില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞാണ് സന്ദേശത്തിന്റെ തുടക്കം. പിന്നീടാണ് അദ്ദേഹം ഇതരമതസ്തരെ ആക്രമിക്കാനും ഗുജറാത്ത് ആവര്‍ത്തിക്കാനും ആഹ്വാനം ചെയ്യുന്നത്.

ഗുജറാത്തിലെ ഹിന്ദുക്കള്‍

ഗുജറാത്തിലെ ഹിന്ദുക്കള്‍

ഗുജറാത്തിലെ ഹിന്ദുക്കള്‍ ചെയ്തത് പോലെ പശ്ചിമ ബംഗാളിലെ ഹിന്ദുക്കളും ചെയ്യണം. അല്ലെങ്കില്‍ പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് ആയി മാറും. ബംഗാള്‍ കടുവകള്‍ ഉണരണം. സ്വയം രക്ഷയ്ക്ക് വേണ്ടി സംഘടിക്കണം- എംഎല്‍എ പറയുന്നു.

 കശ്മീരിലെ ഹിന്ദുക്കളെ പോലെയാകും

കശ്മീരിലെ ഹിന്ദുക്കളെ പോലെയാകും

ഹിന്ദുക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുകയാണ് മമത ഭരണകൂടം ചെയ്യുന്നതെന്നും രാജ സിങ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ കശ്മീരിലെ ഹിന്ദുക്കളെ പോലെയാകും അവസ്ഥയെന്നും എംഎല്‍എ പറഞ്ഞു.

ക്ഷേത്രം തടഞ്ഞാല്‍ തലയെടുക്കും

ക്ഷേത്രം തടഞ്ഞാല്‍ തലയെടുക്കും

മുമ്പും നിരവധി വിവാദ പ്രസ്താവനകള്‍ ഇറക്കിയ വ്യക്തിയാണ് രാജ സിങ് എംഎല്‍എ. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയുന്നവരുടെ തലയെടുക്കുമെന്ന് അദ്ദേഹം രണ്ടുമാസം മുമ്പ് പറഞ്ഞിരുന്നു. എംഎല്‍എയുടെ വര്‍ഗീയ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

പശ്ചിമ ബംഗാൡ വര്‍ഗീയ കലാപമുണ്ടായ ബസീര്‍ഹട്ടിലെയും ബദുരിയയിലേയും അക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ മമത സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. കലാപം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് പുലിവാലായി

ഫേസ്ബുക്ക് പോസ്റ്റ് പുലിവാലായി

17 കാന്റെ വര്‍ഗീയമായ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് കലാപമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് മമത ബാനര്‍ജി നിര്‍ദേശം നല്‍കി. ദില്ലിയില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ സംസ്ഥാനത്ത് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രണ്ട് മതസംഘടനകള്‍

രണ്ട് മതസംഘടനകള്‍

സംഘര്‍ഷത്തിന് കോപ്പുകൂട്ടിയെന്ന് സംശയിക്കുന്ന രണ്ട് മതസംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഡാര്‍ജലിങ് അക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മമത പറഞ്ഞു.

പുതിയ അക്രമസംഭവങ്ങള്‍

പുതിയ അക്രമസംഭവങ്ങള്‍

വെള്ളിയാഴ്ച ബസീര്‍ഹട്ടില്‍ പുതിയ അക്രമസംഭവങ്ങള്‍ അരങ്ങേറി. പോലീസ് അക്രമികളെ അടിച്ചോടിക്കുകയായിരുന്നു. ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ചില സംഘടനകളെ നിരോധിക്കാന്‍ മമത സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

സംഘര്‍ഷം നേരിടുന്നതില്‍ വീഴ്ച വരുത്തിയ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലാ എസ്പി ഭാസ്‌കര്‍ മുഖര്‍ജിയെ സ്ഥലം മാറ്റി. സി സുധാകര്‍ റാവുവാണ് പുതിയ എസ്പി. പത്ത് ഐപിഎസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

രാഷ്ട്രപതി ഭരണം വേണം

രാഷ്ട്രപതി ഭരണം വേണം

സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ ഞായറാഴ്ച കൂറ്റന്‍ പ്രകടനം നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

English summary
With West Bengal’s Baduria and Basirhat on the boil, Bharatiya Janata Party MLA H Raja Singh urged members of the Hindu community in the state to “respond in the same way” as Hindus in Gujarat did in 2002.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X