ബംഗാൾ ഇത്തവണയും അവരുടെ പ്രിയ പുത്രിക്കൊപ്പം നിൽക്കും; മമതയുടെ വിജയസാധ്യതയെക്കുറിച്ച് പ്രശാന്ത് കിഷോർ
പശ്ചിമ ബംഗാളിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് പ്രശാന്തിന്റെ നിർണായക പ്രസ്താവന
കൊൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് പശ്ചിമ ബംഗാളാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി വളരെ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനത്ത് മൂന്നാം തവണയം അധികാരം പിടിക്കുകയാണ് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യം. ഇത്തവണയും മമത തന്നെ അധികാരത്തിലെത്തുമെന്നാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറയുന്നത്.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

പശ്ചിമ ബംഗാളിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് പ്രശാന്തിന്റെ നിർണായക പ്രസ്താവന. "പശ്ചിമ ബംഗാളിന്റെ മകളായി മാറുന്ന ഏറ്റവും വിശ്വസ്തനും പ്രിയങ്കരനുമായ നേതാവിനൊപ്പം നിൽക്കാൻ ബംഗാളിലെ ആളുകൾ തീരുമാനിച്ചു, അവർക്ക് ആമുഖം ആവശ്യമില്ല... അവളുടെ പേര് മമത ബാനർജി," പ്രശാന്ത് കിഷോർ പറഞ്ഞു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നിർണായക വിജയത്തിലേക്ക് കടക്കുകയാണെന്നും ബംഗാളിന് അതിന്റെ മകളെ വേണമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ പ്രശാന്ത് കിഷോറിന്റെ സാനിധ്യവും ഇടപ്പെടലും വളരെ വ്യക്തമാണ്.
കോൺഗ്രസ്, ബിജെപി, വൈഎസ്ആർ കോൺഗ്രസ് എന്നിവരോടൊപ്പമെല്ലാം പ്രവർത്തിച്ച് അവരുടെ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് പ്രശാന്ത് കിഷോർ. 2011ൽ ഗുജറാത്തിൽ മൂന്നാം തവണയും മോദി സർക്കാരിനെ അധികാരത്തിലെത്തിച്ചത് അദ്ദേഹത്തിന്റെ തന്ത്രങ്ങളായി വിലയിരുത്തപ്പെടുന്നു. 2014ൽ ബിജെപിക്ക് ലോക്‌സഭയിലും മേൽക്കൈ നേടികൊടുത്താണ് പ്രശാന്ത് വാർത്തകളിൽ നിറയുന്നത്.
തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍
തുടർച്ചയായ മൂന്നാം വിജയം തേടിയാണ് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് നിർണായക ശക്തിയായി കഴിഞ്ഞ ബിജെപി തന്നെയാണ് തൃണമൂലിന്റെ പ്രധാന എതിരാളി. അതേസമയം കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സംയുക്ത മോർച്ചയും പല മണ്ഡലങ്ങളിലും പോരാട്ടം ത്രികോണ മത്സരത്തിലേക്ക് എത്തിക്കും. പുരുലിയ, ബങ്കുര, ഝാർഗ്രാം, പൂർബ മെഡിനിപൂർ, പാഷിം മെഡിനിപൂർ എന്നിങ്ങനെ അഞ്ച് ജില്ലകളിലായി 30 മണ്ഡലങ്ങളിലാണ് ഇന്ന് പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 191 സ്ഥാനാർഥികളാണ് ഈ മണ്ഡലങ്ങളിൽ മത്സരരംഗത്തുള്ളത്. ഇതിൽ പലതും ബിജെപി ശക്തി കേന്ദ്രങ്ങളുമാണ്.












Click it and Unblock the Notifications