പശ്ചിംബംഗാളിൽ തൃണമൂലിന് ഭരണത്തുടർച്ച: 164 - 176 സീറ്റുകൾക്ക് സാധ്യത, ബിജെപി രണ്ടാം സ്ഥാനത്തേക്ക്
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂലിന് ഭരണത്തുടർച്ച പ്രവചിച്ച് ഇടിജി റിസർച്ച് സർവേ. തൃണമൂൽ കോൺഗ്രസ് 164നും 176നും ഇടയിൽ സീറ്റിൽ വിജയിക്കുമെന്നും അതേ സമയം രണ്ടാം സ്ഥാനത്തെത്തുന്ന ബിജെപിക്ക് 105 മുതൽ 115 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു. കോൺഗ്രസ്- ഇടതുപക്ഷ സഖ്യത്തിന് പത്തിനും പതിനഞ്ചിനും ഇടയിൽ സീറ്റ് ലഭിക്കുമ്പോൾ മറ്റ് പാർട്ടികൾക്ക് ഒറ്റ സീറ്റുകൊണ്ട് തൃപ്ചിപ്പെടേണ്ടതായി വരും.
ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലായിരുന്നു പശ്ചിമബംഗാളിൽ ഇത്തവണ കനത്ത പോരാട്ടം നടന്നത്. തുടർച്ചയായി ബംഗാളിൽ അധികാരം നിർത്തുന്ന തൃണമൂലിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണം ആരംഭിച്ചത്. ദേശീയ നേതാക്കളിൽ പല പ്രമുഖരെയും ഇറക്കിയായിരുന്നു പ്രചാരണം. എന്നാൽ അധികാരം നിലനിർത്തുമെന്ന് തൃണമൂലും മമതാ ബാനർജിയും ആവർത്തിച്ചുകൊണ്ടിരുന്നു.

തൃണമൂൽ വിട്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പേരാണ് ബിജെപിയിൽ ചേർന്നത്. ഇവരിൽ പ്രധാനി മമതാ ബാനർജിയുടെ അനുയായിയായിരുന്ന സുവന്ദു അധികാരിയാണ്. ഇദ്ദേഹം പാർട്ടി വിട്ടതിന് പിന്നാലെ ഒറ്റയും തെറ്റയുമായി പലരും തൃണമൂൽ വിട്ട് ബിജെപിയിൽ ചേക്കേറി. തിരഞ്ഞെടുപ്പിനിടെ വ്യാപകമായി നടന്ന അക്രമങ്ങളും പിന്നീട് ചർച്ചയായിരുന്നു. ബംഗാളിന് ഊന്നൽ കൊടുത്തുകൊണ്ട് ബിജെപി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം തൃണമൂലിനെ താഴെയിറക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെ പരിക്കേറ്റ മമതാ ബാനർജി വീൽ ചെയറിലെത്തി വോട്ട് ചോദിച്ചതും പ്രചാരണം നടത്തിയതിനും കഴിഞ്ഞ തിരഞ്ഞെടുപ്പ് സാക്ഷിയാവുകയും ചെയ്തിരുന്നു. കോൺഗ്രസും ഇടതുപക്ഷവും ചെറിയ പാർട്ടികളും ചേർന്നുള്ള സഖ്യമാണ് ബംഗാളിൽ ഇത്തവണ ജനവിധി തേടിയത്.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications