ദി കേരള സ്റ്റോറി നിരോധിച്ച് ബംഗാള്‍ സര്‍ക്കാരും; സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് മമത
കൊല്‍ക്കത്ത: ദി കേരള സ്റ്റോറി സിനിമ പശ്ചിമ ബംഗാളില്‍ നിരോധിച്ചു. ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും ഒഴിവാക്കാനുമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. നേരത്തെ കശ്മീര്‍ ഫയല്‍സിന് സമാനമായി ബംഗാളില്‍ കേരള സ്റ്റോറിക്ക് ബിജെപി പണം നല്‍കുന്നുവെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ തിയേറ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ വിവാദങ്ങളാല്‍ സമ്പന്നമായ ചിത്രം പല സംസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധമാണ് നേരിടുന്നത്. നേരത്തെ തമിഴ്‌നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞിരുന്നു. ക്രമസമാധാന പ്രശ്നങ്ങളും പൊതുജന പ്രതികരണവും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറിയില്‍ ആദാ ശര്‍മ്മയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിലേക്ക് ചേര്‍ക്കുന്നു എന്നാണ് ചിത്രം പറയുന്നത്. കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഐഎസിലെത്തിച്ചിട്ടുണ്ട് എന്നായിരുന്നു ആദ്യം ചിത്രം ടാഗ് ലൈനായി പറഞ്ഞിരുന്നത്.
പിന്നീട് പ്രതിഷേധം ഉയര്‍ന്നതോടെ മൂന്ന് പെണ്‍കുട്ടികളുടെ കഥ എന്നാക്കി മാറ്റി. മെയ് 5 ന് രാജ്യത്തുടനീളം തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. അതേസമയം കര്‍ണാടക തിരഞ്ഞെടുപ്പില്‍ അടക്കം രാഷ്ട്രീയ ആയുധമാക്കാനാണ് ബി ജെ പി ഇത് വഴി ശ്രമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ കേരള സ്‌റ്റോറിയെ പുകഴ്ത്തിയിരുന്നു.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
തീവ്രവാദ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവന്നതിന് നരേന്ദ്രമോദി ചിത്രത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നലെ മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് സിനിമ നികുതി രഹിതമാക്കി പ്രദര്‍ശിപ്പിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ യുപിയിലും സിനിമക്ക് നികുതി ഇളവ് പ്രഖ്യാപിക്കാം എന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞിരുന്നു.
കേരള സ്റ്റോറി എന്ന സിനിമ തുറന്നുകാട്ടുന്നത് പുതിയ തരം ഭീകരതയാണ് എന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞിരുന്നു.വിഷലിപ്തമായ ഭീകരതയെയാണ് ദ കേരള സ്റ്റോറി തുറന്നുകാട്ടുന്നത് എന്നും തോക്കുകളും ആയുധങ്ങളും വെടിക്കോപ്പുകളുമെല്ലാം ഉപയോഗിച്ചുള്ള ഭീകരതയെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട് എന്നും എന്നാല്‍, ഇത് അപകടകരമായ മറ്റൊരു തരം ഭീകരതയാണ് എന്നുമായിരുന്നു നദ്ദ പറഞ്ഞിരുന്നത്.












Click it and Unblock the Notifications