തിമിംഗലത്തിന് നാല് കാല്; ജീവിച്ചത് കരയിൽ, വലിപ്പം ആടിന്റെയത്രത്തോളം, പഠനം കേട്ടാൽ ഞെട്ടും!

  • Written By: Desk
Subscribe to Oneindia Malayalam

കടലിലെ വമ്പൻമാരാണ് തിമിംഗലങ്ങൾ. ജലത്തിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള ജീവി. എന്നാൽ തിമിംഗലങ്ങൾ വെള്ളത്തിൽ മാത്രമല്ല കരയിലും ജീവിച്ചിരുന്നെന്നാണ് പുതിപഠനം വെളിപ്പെടുത്തുന്നത്. ഇന്നത്തെ തിമിംഗലങ്ങള്‍ നീന്തല്‍ വിദഗ്ധരും ആഴക്കടലില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ 50 മില്ല്യണ്‍ വര്‍ഷം മുന്‍പുള്ള ഇവരുടെ പൂര്‍വികര്‍ കരയിലാണ് ജീവിച്ചിരുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.

തിമിംഗലത്തിന്റെ പൂർവ്വീകർക്ക് നാല് കാലുണ്ടായിരുന്നു. ഡോള്‍ഫിനുകളുടെയും തിമിംഗലങ്ങളുടെയും ആദ്യകാല രൂപം ഇങ്ങനെ ആയിരുന്നത്രെ. പാകിസെറ്റസ് എന്നാണ് ഇവ അറിയപ്പെടുന്നത്. കാഴ്ചയില്‍ പാകിസെറ്റസ് തിമിംഗലങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരാണെന്നും പഠനത്തിൽ പറയുന്നു.

ഇന്ത്യയിലും പാകിസ്താനിലും

ഇന്ത്യയിലും പാകിസ്താനിലും


ഇന്ത്യയിലെയും പാകിസ്താനിലെയും കായലിന്റെയും നദികളുടെയും കരയിലാണ് ഇവ കാണപ്പെട്ടിരുന്നത്. വെള്ളത്തിലാണ് തങ്ങളുടെ വീട് എന്ന ചിന്ത പലപ്പോഴും ഇവര്‍ക്കുണ്ടായിരുന്നു.

ഭക്ഷണം ശുദ്ധജന മത്സ്യങ്ങൾ

ഭക്ഷണം ശുദ്ധജന മത്സ്യങ്ങൾ

കരയില്‍ കാണപ്പെട്ടിരുന്ന ചെറു മൃഗങ്ങളും ശുദ്ധ ജല മത്സ്യങ്ങളുമൊക്കെയായിരുന്നു ഇവരുടെ പ്രധാന ഭക്ഷണം. ഇവയുടെ പിന്തുടര്‍ച്ചക്കാര്‍ പതിയെ വെള്ളത്തിലേക്ക് കൂടു മാറാന്‍ ആരംഭിക്കുകയായിരുന്നു. പാകിസെറ്റസിന്റെ പിന്‍ഗാമിയായ അംബുലോസെറ്റസ് അഴിമുഖങ്ങളിലും അവയുടെ കരയിലുമായിട്ടാണ് ജീവിച്ചതെന്നും പഠനത്തിൽ പറയുന്നു.

ഡൊറുഡോണുകൾ പൂർണ്ണമായും വെള്ളത്തിൽ

ഡൊറുഡോണുകൾ പൂർണ്ണമായും വെള്ളത്തിൽ

അംബുലോസെറ്റസിനു ശേഷം കണ്ടെത്തിയത് ഡൊറുഡോണുകളെയാണ്. 33-40 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഡൊറുഡോണുകളുടെ കാലഘട്ടം. അഞ്ച് മീറ്റര്‍ നീളമുണ്ടായിരുന്ന ഈ മൃഗത്തിന് കുറുകിയ ചെരിഞ്ഞ കാലുകളാണ് ഉണ്ടായിരുന്നത്. നല്ലൊരു നീന്തല്‍ക്കാരനായി മാറിയ ഡൊറുഡോണ്‍ പൂര്‍ണമായും വെള്ളത്തിലാണ് ജീവിച്ചത്.

അംബുലോസെറ്റസിന്റെ താമസം കരയിലും വെള്ളത്തിലും

അംബുലോസെറ്റസിന്റെ താമസം കരയിലും വെള്ളത്തിലും

48 മുതല്‍ 50 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അംബുലോസെറ്റസ് ജീവിച്ചിരുന്നത്. അതേസമയം 33-40 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഡൊറുഡോണുകളുടെ കാലഘട്ടം. പാകിസെറ്റസിനെപ്പോലെ കരയിലും വെള്ളത്തിലുമായിട്ടായിരുന്നു അംബുലോസെറ്റസ് താമസിച്ചിരുന്നത്. എന്നാല്‍ പൂര്‍വികരുടേതു പോലെ വലിയ കാലുകളല്ല ഇവയ്ക്ക് ഉണ്ടായിരുന്നത്. കാലുകള്‍ ചെറുതാവുകയും ചെറിയ ചെരിവ് സംഭവിക്കുകയും ചെയ്തു എന്നും പഠനത്തിൽ പറയുന്നു.

രൂപമാറ്റത്തിന് വേണ്ടി വന്നത് 10 മില്ല്യൺ വർഷം

രൂപമാറ്റത്തിന് വേണ്ടി വന്നത് 10 മില്ല്യൺ വർഷം

10 മില്ല്യണ്‍ വര്‍ഷമാണ് പാകിസെറ്റസില്‍ നിന്നും ഡൊറുഡോണിലേക്കുള്ള യാത്രയ്ക്ക് വേണ്ടി വന്നത്. ഈ കാലഘട്ടത്തിനുള്ളില്‍ ഇവ പൂര്‍ണമായും വെള്ളത്തില്‍ ജീവിക്കുന്ന ജീവിയായി മാറി. ഡൊറുഡോണ്‍ പരിണമിച്ചാണ് ഇന്നു കാണുന്ന തിമിംഗലങ്ങളുടെ രൂപത്തിലേക്ക് മാറിയതെന്ന് പഠനത്തിൽ പറയുന്നു.

English summary
Whales were once walked across the Indian shore with their four legs says report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്