കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്ക്, മയക്കുമരുന്ന്, കോടികളുടെ മോഷണം... ദത്തുപുത്രന്‍ സുധാകരനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കഥകള്‍

1995 ല്‍ സുധാകരനെ ദത്തുപുത്രനായി പ്രഖ്യാപിച്ച ജയലളിത ഒരു വര്‍ഷത്തിനുള്ളില്‍ സുധാകരനെ പുറത്താക്കുകയും ചെയ്തു

  • By നരേന്ദ്രന്‍
Google Oneindia Malayalam News

ചെന്നൈ: ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു ജയലളിത അന്ന് ആ തീരുമാനം എടുത്തത്. സന്തത സഹചാരിയും തോഴിയും ആയ ശശികലയുടെ മരുമകനെ സ്വന്തം ദത്തുപുത്രനായി പ്രഖ്യാപിച്ചു. 1995 ല്‍ ആയിരുന്നു ഇത്.

ആദ്യ സിനിമ 'എ' പടം, വിവാഹം കഴിക്കാതെ ഒരു മകള്‍... ജയലളിതയെ പറ്റി പ്രചരിക്കുന്ന 25 രഹസ്യങ്ങള്‍

എന്നാല്‍ അധികകാലം നീണ്ടു നിന്നില്ല ആ ദത്തുപുത്ര-അമ്മ ബന്ധം. പരമാവധി ഉണ്ടായത് ഒരു വര്‍ഷത്തെ ആയുസ്സ്. ഒടുവില്‍ ജയലളിതയുടെ ജീവന്‍ നഷ്ടപ്പെടും വരേയും സുധാകരനെ അവര്‍ അടുപ്പിച്ചതേയില്ല.

ജയലളിതെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് കാണാനെത്തിയ സുധാകരനെ കടത്തി വിടാന്‍ പോലും തയ്യാറായില്ല. സ്വന്തം അമ്മായിയായ ശശികല തന്നെ ആയിരുന്നു ഇതിന് പിന്നില്‍ എന്നാണ് പറയപ്പെടുന്നത്.

രാജ്യം കണ്ട ഏറ്റവും ചെലവേറിയ വിവാഹമായിരുന്നു സുധാകരന്റേത്. ഗിന്നസ് ബുക്കില്‍ പോലും ഇടം നേടിയ വിവാഹം. അത് നടത്തിയതും ജയലളിത തന്നെ. എന്നിട്ടും സുധാകരന് പിന്നീട് എന്താണ് സംഭവിച്ചത്?

ഞെട്ടിപ്പോയി

ഞെട്ടിപ്പോയി

ശശികലയുടെ അനന്തരവനായ സുധാകരനെ തന്റെ ദത്തുപത്രനാക്കുന്നു എന്ന ജയലളിതയുടെ പ്രഖ്യാപനം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരു സൂചനപോലും ഇല്ലാതെയായിരുന്നു ആ പ്രഖ്യാപനം.

സത്യവതി

സത്യവതി

ശിവാജി ഗണേശന്റെ കൊച്ചുമകള്‍ സത്യവതിയുമായി സുധാകരന്റെ വിവാഹം നിശ്ചയിച്ചതിന് പിറകെയാണ് ജയലളിതയുടെ പ്രഖ്യാപനം വരുന്നത്. സുധാകരനെ തന്റെ മകനായി ദത്തെടുക്കുന്നു എന്നും വിവാഹം അമ്മയുടെ സ്ഥാനത്ത് നിന്ന് താന്‍ നടത്തും എന്നും ആയിരുന്നു അത്.

 ആഡംബരം

ആഡംബരം

രാജ്യം അന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും ആഡംബര പൂര്‍ണമായിരുന്നു ആ വിവാഹം. 1995 ല്‍ 10 കോടി ചെലവിട്ടാണ് വിവാഹം നടത്തിയത് എന്നായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

പിന്‍ഗാമി

പിന്‍ഗാമി

ജയയ്‌ക്കൊപ്പം പോയസ് ഗാര്‍ഡനിലായിരുന്നു സുധാകരന്റെ താമസം. മകനെ ജയ അത്രയേറെ സ്‌നേഹിക്കുകയും ചെയ്തു. ജയലളിതയുടെ രാഷ്ട്രീയത്തിന്റേയും സ്വത്തിന്റേയും പിന്‍ഗാമിയായിരിക്കും സുധാകരന്‍ എന്ന് പോലും പലരും കരുതി.

ഒറ്റ വര്‍ഷം

ഒറ്റ വര്‍ഷം

എന്നാല്‍ ഒരു വര്‍ഷം മാത്രമേ ഈ മാതൃ-പുത്ര ബന്ധം നിലനിന്നുള്ളു. 1996 ല്‍ ജയലളിത സുധാകരനെ വീട്ടില്‍ നിന്ന് പുറത്താക്കി. സുധാകരനുമായി ഒരു ബന്ധവും ഇല്ലെന്ന് പ്രഖ്യാപിച്ചു.

കാരണം

കാരണം

സുധാകരന്റെ വിവാഹ ആഡംബരം ജയലളിതയുടെ പ്രതിച്ഛായയെ വളരെ മോശമായി തന്നെ ബാധിച്ചിരുന്നു. മാത്രമല്ല, സുധാകാരന്‍ ഭരണത്തില്‍ നടത്തിയ ഇടപെടലുകള്‍ ജയലളിതയ്ക്ക് തീരെ ബോധിച്ചിരുന്നും ഇല്ല.

കോടികള്‍

കോടികള്‍

പോയസ് ഗാര്‍ഡനില്‍ നിന്ന് സുധാകരന്‍ കോടിക്കണക്കിന് രൂപ എടുത്തുവെന്നും അതൊന്നും മടക്കിക്കൊടുത്തില്ലെന്നും ആരോപണങ്ങളുണ്ട്. ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും ആര്‍ക്കും അറിയില്ല.

ജയിക്കാന്‍ വേണ്ടി

ജയിക്കാന്‍ വേണ്ടി

സിനിമയില്‍ ആയാലും ജീവിതത്തിലായാലും ശിവാജി ഗണേശനാണ് ജയലളിതയേക്കാള്‍ സീനിയര്‍. ഓരോ ചടങ്ങിലും ശിവാജിയെത്തുമ്പോള്‍ ബഹുമാനം കാണിക്കാന്‍ ജയലളിത എഴുന്നേറ്റ് നില്‍ക്കേണ്ടിയിരുന്നു. എന്നാല്‍ കൊച്ചുമകളുടെ ഭര്‍ത്താവിന്റെ അമ്മയാകുമ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന് ഉറപ്പിക്കാനാണ് തന്നെ ജയലളിത ദത്തെടുത്തത് എന്ന് പിന്നീട് സുധാകരകന്‍ ആരോപിച്ചു.

റെയ്ഡ്

റെയ്ഡ്

2001 ല്‍ ജയലളിതയ്‌ക്കെതിരെ മോശമായി പ്രതികരിക്കുകയുണ്ടായി സുധാകരന്‍. മണിക്കൂറുകള്‍ക്കകം സുധാകരന്റെ വീട്ടില്‍ റെയ്ഡ് നടന്നു. ലൈസെന്‍സ് ഇല്ലാത്ത ഒരു തോക്കും ഒരു പാക്കറ്റ് ഹെറോയിനും കണ്ടെടുത്തു. സുധാകരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്വന്തം ചാനല്‍

സ്വന്തം ചാനല്‍

1996 ല്‍ ജയലളിത പുറത്താക്കിയതിന് ശേഷം സുധാകരന്‍ സ്വന്തമായി ഒരു ടിവി ചാനല്‍ തുടങ്ങി. ജെജെ ടിവി എന്നായിരുന്നു പേര്. അതോടൊപ്പം ചിന്ന എംജിആര്‍ നര്‍പ്പണി മണ്ട്രം എന്ന സംഘടനയും ഉണ്ടാക്കി..

ബന്ധമില്ല

ബന്ധമില്ല

1996 ന് ശേഷം 20 വര്‍ഷത്തോളം രണ്ട് പേരും തമ്മില്‍ ഒരു ബന്ധവും ഉണ്ടായില്ല. പരസ്പരം കാണുന്നത് പോലും മനപ്പൂര്‍വ്വം ഒഴിവാക്കി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ രണ്ട് പേരും പ്രതികളായിരുന്നു. അതിനിടയില്‍ പോലും കണ്ടുമുട്ടാതിരിക്കാന്‍ പരമാവധി ശ്രമിച്ചു.

ആശുപത്രിയില്‍

ആശുപത്രിയില്‍

ഒടുവില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ പ്രവേശിപ്പിച്ചപ്പോള്‍ കാണാനായി സുധാകരന്‍ എത്തി. പക്ഷേ ആശുപത്രിയ്ക്കകത്തേക്ക് പോലും സുധാകരനെ കയറ്റിവിട്ടില്ല.

ശശികല

ശശികല

ജയലളിത രണ്ട് തവണ പുറത്താക്കിയ ആളാണ് ശശികല. സുധാകരന്റെ അമ്മായി. എന്നാല്‍ രണ്ട് തവണയും പോയതിനേക്കാള്‍ വേഗത്തില്‍ ശശികല ജയലളിതയുടെ അടുത്ത് തിരിച്ചെത്തി. പക്ഷേ സുധാകരന് ഒരിക്കല്‍ പോലും അതിന് കഴിഞ്ഞില്ല.

English summary
What happened to the relation of Jayalalithaa with her foster son Sudhakaran?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X