• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്താണ് ഡിസ് ലെക്‌സിയ? സോഷ്യല്‍ മീഡിയ കഴിഞ്ഞ കുറേ ദിവസങ്ങളായി തിരയുന്ന ചോദ്യങ്ങളില്‍ ഒന്ന്, ഡിസ് ലെക്‌സിയയെ കുറിച്ച് അറിയാം

  • By Desk

എന്താണ് ഡിസ് ലെക്‌സിയ? സോഷ്യല്‍ മീഡിയ കഴിഞ്ഞ കുറേ ദിവസങ്ങളായി തിരയുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അവസ്ഥയേയും അതിലൂടെ കടന്നു പോകുന്ന കുട്ടികളെ പരിഹസിച്ചതിലൂടെയുമാണ് ഡിസ് ലെക്‌സിയ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഇടം നേടിയിരിക്കുന്നത്. ഡിസ് ലെക്‌സിയയെ കുറിച്ച് തിരിച്ചറിവില്ലാത്തതാണ് പലരുടെയും അബദ്ധ ധാരണകള്‍ക്ക് കാരണം.

യുപിയില്‍ മഹാസഖ്യമായി.... ആര്‍എല്‍ഡിക്ക് 3 സീറ്റ്, മുസഫര്‍നഗര്‍ വിട്ടുകൊടുത്തു!!

ഡിസ് ലെക്‌സിയ പോലുള്ള ശാരീരിക പ്രത്യേകതകളെക്കുറിച്ച് പലവിധ തെറ്റിദ്ധാരണകള്‍ നിലവിലുള്ളതിനാല്‍ ഇത്തരത്തിലുള്ള കുട്ടികള്‍ പലപ്പോഴും പരിഹാസത്തിനും ഒറ്റപ്പെടലിനും പാത്രമാവുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ ഉണ്ടാവുന്നുണ്ട്. ഒരു പരിഷ്‌കൃത മനുഷ്യ സമൂഹമെന്ന നിലയില്‍ പഠനത്തകരാറുകളെക്കുറിച്ച് അവബോധം നമ്മള്‍ ഓരോരുത്തര്‍ക്കും വേണം.

ഉത്തര്‍പ്രദേശില്‍ പരമാവധി സീറ്റുകളില്‍ ബ്രാഹ്മണരെ മത്സരിപ്പിക്കാന്‍ മായാവതി.. ദലിത് ബ്രാഹ്മണ കൂട്ട് കെട്ട് ലോകസഭയിലും ആവര്‍ത്തിക്കാന്‍..

ലളിതമായി പറഞ്ഞാല്‍ കുട്ടികളില്‍ കാണുന്ന പഠന വൈകല്യമാണ് ഡിസ് ലെക്‌സിയ. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഉണ്ടാകുന്ന ഒരു പഠന വൈകല്യം. എന്നാല്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതേയുള്ളൂ. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ്, കീനു റീവ്‌സ്, തോമസ് എഡിസണ്‍, സല്‍മ ഹെയ്ക്, സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ഇവരൊക്കെ ഡിസ് ലെക്‌സിയ(dyslexia) എന്ന ശാരീരിക അവസ്ഥയോട് പോരാടി ജീവിത വിജയം കൈവരിച്ചവരാണ്. ലിസ്റ്റ് ഇവിടെ തീരുന്നില്ല, ഗൂഗിളില്‍ നോക്കിയാല്‍ ഇതുപോലെ ജീവിതവിജയം കൈവരിച്ച നിരവധി ആളുകളെ നമുക്ക് കാണാം.

എങ്ങനെ തിരിച്ചറിയാം

ഡിസ് ലെക്‌സിയയുള്ളവര്‍ക്ക് പ്രധാനമായും ഭാഷ കൈകാര്യം ചെയ്യുന്നതിലാണ് ബുദ്ധിമുട്ട് അനുഭവപ്പെടുക. ഉദാഹരണത്തിന് വാക്കുകളിലെ അക്ഷരങ്ങള്‍ തിരിച്ചറിയുക, വാക്കുകള്‍ ഉച്ചരിക്കുക, വാക്കുകളുടെ അര്‍ഥം മനസിലാക്കിയെടുക്കുക, വാക്കുകള്‍ കൂട്ടി ചേര്‍ത്ത് പറയുക, മനസിലാക്കിയ കാര്യങ്ങള്‍ എഴുതി പിടിപ്പിക്കാന്‍, കണക്ക്, സംഖ്യകള്‍ ഇവ കൈകാര്യം ചെയ്യുന്നതിലും ഈ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും.

'കുട്ടിക്ക് നല്ല ബുദ്ധിയൊക്കെ ഉണ്ട്, പക്ഷെ പഠിച്ചത് പറഞ്ഞു ഫലിപ്പിക്കാനും അതുപോലെ പേപ്പറില്‍ എഴുതാനും പിറകോട്ടാണ്' എന്നായിരിക്കും പലപ്പോഴും അധ്യാപകര്‍ പറയുക. ഈ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് തന്നെ വായനയും എഴുത്തും ഇവര്‍ക്ക് വളരെ ശ്രമകരമായി തോന്നുകയും അതുകൊണ്ട് തന്നെ ഇവരുടെ സ്‌കൂളുകളിലെ പ്രകടനം അവരുടെ സഹപാഠികളേക്കാള്‍ മോശമാവുകയും ചെയ്യും. എന്നാല്‍ പലപ്പോഴും ഈ കുട്ടികളുടെ ബുദ്ധി വളര്‍ച്ച സാധാരണയോ അതില്‍ കൂടുതലോ ആവാം.

പഠനത്തെ ബാധിക്കാന്‍ സാധ്യതയുള്ള കാഴ്ചക്കുറവ്, കേള്‍വിക്കുറവ് ഒന്നും ഇവരില്‍ ഉണ്ടാകില്ല. ഇങ്ങനെ പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത കുട്ടി വൃത്തിയായി എഴുതുകയും വായിക്കുകയും ചെയ്യാതെ വരുമ്പോള്‍ ആണ് ഇത് ശ്രദ്ധയില്‍പ്പെടുക. പക്ഷെ സ്‌കൂളിലെ മോശം പ്രകടനം കൊണ്ട് പലപ്പോഴും ഇവരെ ബുദ്ധിവികാസം കുറവുള്ളവരായി അധ്യാപകരും മാതാപിതാക്കളും തെറ്റിദ്ധരിക്കാന്‍ സാധ്യത കൂടുതലാണ്.

എന്തുകൊണ്ടാണ് ഡിസ് ലെക്‌സിയ ഉണ്ടാകുന്നത് ?

ഭാഷ കൈകാര്യം ചെയ്യാന്‍ ( സംസാരം, എഴുത്ത്) നമ്മളെ സഹായിക്കുന്നത് തലച്ചോറിന്റെ വശങ്ങളില്‍ ഉള്ള ടെമ്പറല്‍ ലോബിന്റെ മുകള്‍ ഭാഗമാണ് (SUPERIOR TEMPORAL GYRUS ). കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഭാഷയെ മനസ്സിലാക്കാന്‍ സഹായിക്കുന്നതും, അതിലെ ഓരോ വാക്കുകളിലെയും അക്ഷരങ്ങള്‍ ശബ്ദം കേട്ട് തിരിച്ചറിയാന്‍ സഹായിക്കുന്നതും, സ്‌പെല്ലിംഗ് പറയാനും, വാക്കുകള്‍ അര്‍ത്ഥ പൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ സഹായിക്കുന്നതും ഈ ഭാഗമാണ്.

ഈ ഭാഗത്തിന്റെ ന്റെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന ചില വ്യതിയാനങ്ങളാണ് ഡിസ് ലെക്‌സിയ ഉണ്ടാകാന്‍ കാരണം എന്നാണ് വൈദ്യശാസ്ത്രം നല്‍കുന്ന വിശദീകരണം. ഇതിനു പ്രധാന കാരണം ജനിതകമായ പ്രത്യേകതകളാണ്. അതുകൊണ്ട് തന്നെ അടുത്ത ബന്ധത്തില്‍ ഉള്ളവരിലും ഡിസ് ലെക്‌സിയ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഇതോടൊപ്പം തന്നെ പൂര്‍ണ്ണ വളര്‍ച്ച എത്താതെയുള്ള ജനനം, ജനന സമയത്തെ ചില സങ്കീര്‍ണ്ണതകള്‍- ഉദാഹരണത്തിന് തലച്ചോറിലേക്ക് കൃത്യമായി ഓക്‌സിജന്‍ പ്രവാഹത്തിന് നേരിട്ട തടസ്സം. ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ ഉണ്ടാകുന്ന ചില അണുബാധകള്‍ എന്നിവയും ഈ അവസ്ഥയ്ക്ക് കാരണമാകാം.

ഡിസ് ലെക്‌സിയ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍

കുട്ടികള്‍ വാക്കുകള്‍ ഉച്ചാരണം തെറ്റിയും സ്ഥാനം മാറിയും ഉപയോഗിക്കുക, അക്ഷരങ്ങള്‍ പഠിക്കാനും അവയുടെ ഉച്ചാരണം എങ്ങനെ എന്ന് മനസിലാക്കാനും പറ്റാതെ വരിക, സംസാരിക്കുമ്പോഴും എഴുതുമ്പോഴും വാക്കുകള്‍ ക്രമമായി ഉപയോഗിക്കാന്‍ ഉള്ള ബുദ്ധിമുട്ട്, പെട്ടന്ന് വായിക്കുന്നത് കേള്‍ക്കുമ്പോള്‍ അര്‍ഥം മനസിലാക്കാനുള്ള പ്രശ്‌നം. കൂടെ കൂടെയുള്ള അക്ഷരപിശകുകള്‍- ഇവരുടെ നോട്ട്ബുക്ക് നോക്കിയാല്‍ ഈ തെറ്റുകള്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്നത് കാണാം. കണക്കു സംബന്ധമായ ബുദ്ധിമുട്ടുകള്‍ - ക്രിയകള്‍ ചെയ്യുന്നതിലും മറ്റും പിശക് ഉണ്ടാകുക. അക്ഷരമാല , സംഖ്യകള്‍ എന്നിവ പറയുമ്പോള്‍ കൂടെ കൂടെ തെറ്റുകള്‍ വരിക. വാക്കുകള്‍ തമ്മിലുള്ള ഉച്ചാരണത്തിലുള്ള സാമ്യം മനസിലാക്കാന്‍ ബുദ്ധിമുട്ട്, പാട്ടിന്റെ താളത്തിനൊപ്പം കൈകള്‍ അടിക്കാന്‍ പറ്റാതെ താളം തെറ്റുന്ന അവസ്ഥ ഉണ്ടാകുക. തുടങ്ങിയവയാണ് ഡിസ് ലെക്‌സിയ ബാധിച്ച കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍.

ഡിസ് ലെക്‌സിയ കുട്ടികളെ എങ്ങനെ ബാധിക്കും ?

ഡിസ് ലെക്‌സിയ കുട്ടികളെ എങ്ങനെ ബാധിക്കും ?

സ്‌കൂളിലെ 'മോശം പ്രകടനം' മൂലം പലപ്പോഴും ഇത്തരം കുട്ടികള്‍ ബുദ്ധിവികാസം കുറവുള്ളവരായി തെറ്റിദ്ധരിക്കപ്പെടാം. ഇത് മുന്നോട്ടു പഠനം കൊണ്ടുപോകുന്നതിന് തടസമാകും. കൂടെ കൂടെ തെറ്റുകള്‍ വരുത്തുന്നത് മനപൂര്‍വമാണ് എന്ന് കരുതുന്ന അധ്യാപകരും വീട്ടുകാരും കുട്ടിയെ കുറ്റം പറയാനും ശിക്ഷകള്‍ നല്‍കാനും സാധ്യത കൂടുതലാണ്. വായിക്കുന്നതിനും എഴുതുന്നതിനുമുള്ള കഴിവു കുറവു മുന്നോട്ടുള്ള വളര്‍ച്ചക്ക് തടസമാകും.

കുട്ടികള്‍ക്ക് പഠനത്തില്‍ താല്പര്യം നഷ്ടമാകാനും അതുപോലെ പഠനം തന്നെ വളരെ കഠിനമായ ഒരു പ്രക്രിയ ആവാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കുട്ടികള്‍ പലപ്പോഴും സഹപാഠികള്‍, അധ്യാപകര്‍ , സുഹൃത്തുക്കള്‍ എന്നിവരുടെ കളിയാക്കലുകള്‍ക്ക് ഇരയാകും. ഇത് അവരുടെ ആത്മവിശ്വാസം കുറയുന്നതിനും, സ്വയം ഇകഴ്ത്തി കാണുന്നതിനും ഇടയാകും. നേരത്തെ ഈ അവസ്ഥ കണ്ടെത്തി പരിഹരിക്കാത്തത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂട്ടും.

ഡിസ് ലെക്‌സിയക്കൊപ്പം ശ്രദ്ധക്കുറവും, Attention Deficit Hyperactive Disorder ഉണ്ടാകുന്നത് പഠനത്തെയും ജീവിതത്തെയും സാരമായി ബാധിക്കും. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ഇഷ്ടപ്പെടാതായേക്കാം. ലോകത്തെമ്പാടും ഉള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്‌കൂളില്‍ നിന്നും പാതിവഴിയില്‍ പഠനം നിറുത്തി പോകാനുള്ള ഒരു പ്രാധാന കാരണം ഡിസ് ലെക്‌സിയയാണെന്ന് മനസിലാകും.

ഈ അവസ്ഥ എങ്ങനെ കണ്ടെത്താം?

ഈ അവസ്ഥ എങ്ങനെ കണ്ടെത്താം?

പൊതുവേ കുട്ടികള്‍ ആദ്യ ക്ലാസുകളില്‍ തന്നെ ഈ ബുദ്ധിമുട്ടുകള്‍ ഒക്കെ കാണിച്ചു തുടങ്ങാം. 6 തൊട്ട് 8 വയസു വരെ സമയത്താണ് അവസ്ഥ ആദ്യമായി ശ്രദ്ധയില്‍ പെടുക. പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകര്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളും സാഹചര്യങ്ങളും വെച്ച് അവസ്ഥ കണ്ടെത്താം. ഇങ്ങനെ ഒരു അവസ്ഥ സംശയിച്ചാല്‍ ശരിയായ മെഡിക്കല്‍ സഹായം തേടാന്‍ ഒരിക്കലും വിമുഖത കാണിക്കരുത്.

തുടര്‍ന്ന് വിശദമായ പരിശോധന നടത്തി ബുദ്ധിവികാസക്കുറവ്, ഓട്ടിസം, മറ്റു തലച്ചോറിന്റെ രോഗാവസ്ഥകള്‍, ADHD തുടങ്ങിയവ ഇല്ല എന്ന് ഉറപ്പാക്കണം. IQ പരിശോധന , ഓര്‍മ്മയും മറ്റും പരിശോധിക്കുക, ഒക്കെ ഇതിന്റെ ഭാഗമായി ചെയ്യും. കുട്ടി എഴുതുന്നതും വായിക്കുന്നതും ശ്രദ്ധിച്ചു അതിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താം. സ്‌കൂളിലെ നോട്ട്ബുക്കുകള്‍ ഈ ആവശ്യത്തിനു ഉപയോഗിക്കാം.

ഡിസ് ലെക്‌സിയ എങ്ങനെ പരിഹരിക്കാം

ഡിസ് ലെക്‌സിയ എങ്ങനെ പരിഹരിക്കാം

മരുന്ന് കൊടുത്തു മാറ്റാവുന്ന രോഗാവസ്ഥ അല്ല ഡിസ് ലെക്‌സിയ. അതുകൊണ്ട് തന്നെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഓരോ കുട്ടിയും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് അവരുടെ പഠനവും മറ്റും പൂര്‍ത്തിയാക്കാന്‍ സഹായിക്കുക എന്നതിനാണ് പ്രാധാന്യം. അതിനായി നിരവധി രീതികള്‍ ഉപയോഗിക്കാറുണ്ട്. ഏറ്റവും പ്രധാനം ഡിസ് ലെക്‌സിയ എത്രയും നേരത്തെ കണ്ടെത്തുക എന്നതാണ്. ഓരോ കുട്ടിയുടെയും ആവശ്യം വ്യത്യസ്ഥമായിരിക്കും. അത് കണ്ടെത്തി അതിനുള്ള പരിഹാരം നിര്‍ദേശിക്കണം. പഠിപ്പിക്കുന്നതില്‍ പ്രത്യേക രീതികള്‍ കൊണ്ടുവരിക(remedial teaching) എന്നതാണ് ഈ അവസ്ഥയെ നേരിടാനുള്ള പ്രധാന പരിഹാരം.

കാര്യങ്ങള്‍ ലളിതവും വ്യക്തവും ആക്കുക, ജോലികള്‍ ചെറിയ ചെറിയ ഘട്ടങ്ങളായി ചെയ്യിക്കുക, ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക, കൂടുതല്‍ ശ്രദ്ധവേണ്ട വാക്കുകള്‍ പ്രത്യേകം അടയാളപ്പെടുത്തുക, വായനയിലെ ബുദ്ധിമുട്ടുകള്‍ തിരുത്തുക എന്നിവയൊക്കെ ഇതിന്റെ ഭാഗമായി ചെയ്യാറുണ്ട്. ഇതിന്റെ കൂടെ വരാന്‍ സാധ്യതയുള്ള ADHD, വിഷാദം, ഉത്കണ്ഠ ഈ അവസ്ഥകളെ കണ്ടെത്തി ചികിത്സ നല്‍കേണ്ടതുണ്ട്. ഇവര്‍ക്കായി മാത്രമുള്ള അധ്യയന രീതികള്‍/ സ്‌കൂളുകള്‍ നിലവില്‍ ലഭ്യമാണ്.

അബദ്ധ ധാരണകളും വസ്തുതകളും

അബദ്ധ ധാരണകളും വസ്തുതകളും

ഡിസ് ലെക്‌സിയയെ കുറിച്ച് പലവിധ അബദ്ധ ധാരണകള്‍ നിലവിലുണ്ട്. അതില്‍ ഒന്നാണ് ഡിസ് ലെക്‌സിയയുള്ളവര്‍ക്ക് ബുദ്ധിവളര്‍ച്ച കുറവാണെന്നത്. ഇത് തികച്ചും തെറ്റാണ്. കാരണം പലപ്പോഴും സാധാരണമോ അതില്‍ കൂടുതലോ ബുദ്ധിവളര്‍ച്ച ഇവര്‍ക്കുണ്ട്. വളരെ വിരളമായി കാണുന്ന അവസ്ഥയാണെന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. ലോകത്താകമാനം 5-10 % ആളുകളില്‍ ഈ അവസ്ഥ കാണാം. ഈ അവസ്ഥ നേരത്തെ കണ്ടെത്തുകയും കൃത്യമായി പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതും വഴി വളരെ സാധാരണമായ ജീവിതം ഇവര്‍ക്ക് സാധ്യമാണ്.

ഡിസ് ലെക്‌സിയ ഉള്ളവരെല്ലാം അക്ഷരം പിറകോട്ടു എഴുതുകയും വായിക്കുകയും ചെയ്യുമെന്നത് തെറ്റാണ്, ചിലര്‍ അങ്ങനെ ചെയ്യുമെങ്കിലും ഭൂരിഭാഗം ആളുകളും അങ്ങനെയല്ല. ഈ അവസ്ഥ കുറച്ചു നാള്‍ കഴിയുമ്പോ തന്നെ മാറുമെന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ശരിയല്ല, കാരണം നേരത്തെ കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ അത് പഠനത്തെയും മറ്റും സാരമായി ബാധിക്കാം. ഇതൊരു മാനസിക രോഗമാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്, എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലുള്ള വ്യതിയാനം മൂലം ഭാഷയെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡിസ് ലെക്‌സിയ. ഡിസ് ലെക്‌സിയ ഉള്ളവരിലെ കാഴ്ച പ്രശ്‌നങ്ങള്‍ സാധാരണ കുട്ടികള്‍ക്ക് ഉണ്ടാകുന്നതു പോലെ മാത്രമേ ഉള്ളു.

English summary
What is dyslexia – and why is Narendra Modi being criticised for using it as a slur?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X