കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ബജറ്റിന് മുമ്പുള്ള സാമ്പത്തിക സര്‍വേ, പ്രാധാന്യം അര്‍ഹിക്കുന്നത് ഇക്കാരണത്താല്‍!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ ഇന്ന് സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പക്ഷേ എന്താണ് ഈ സാമ്പത്തിക സര്‍വേ കൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര ബജറ്റിന് ഒരു ദിവസം മുമ്പാണ് സാധാരണ സാമ്പത്തിക സര്‍വേ അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക അവലോകനങ്ങളെ വിലയിരുത്തിയുള്ളതാണ് സാമ്പത്തിക സര്‍വേ. എന്തൊക്കെ വെല്ലുവിളികളാണ് ഉള്ളതെന്നും ഇതില്‍ പറയും. സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ഇക്കണോമിക്‌സ് അഫയേഴ്‌സ് വിഭാഗത്തിന്റെ ഇക്കണോമിക്‌സ് ഡിവിഷനാണ് സര്‍വേ തയ്യാറാക്കുക.

1

സാമ്പത്തികമായി ഇന്ത്യ നേരിടുന്ന വെല്ലുവിളികളെയും അതിനെ എങ്ങനെ മറികടക്കാം എന്നുമുള്ള കാര്യങ്ങള്‍ സാമ്പത്തിക സര്‍വേയിലുണ്ടാവും. ബജറ്റിനുള്ള മുന്നൊരുക്കങ്ങള്‍ ഈ സര്‍വേയിലുണ്ടാവും. സാമ്പത്തിക വളര്‍ച്ചയെ കുറിച്ചും പ്രതിസന്ധികളെയും കുറിച്ച് കൃത്യമായി ഈ സര്‍വേയിലുണ്ടാവും. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി 1950-51 വര്‍ഷത്തിലാണ് സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രണ്ട് വാള്യങ്ങളിലായിട്ടാണ് സര്‍വേ അവതരിപ്പിക്കുന്നത്. ആദ്യ വാള്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വെല്ലുവിളികളാണ് ഉണ്ടാവുക. രണ്ടാം വാള്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സമ്പദ് ഘടനയുടെ വിലയിരുത്തലാണ് ഉണ്ടാവുക.

സര്‍ക്കാരിന്റെ പ്രധാന പദ്ധതികളും നയങ്ങളും അവയുടെ ഗുണങ്ങളും സര്‍വേയിലുണ്ടാവും. സമ്പദ് ഘടനയുമായും വാണിജ്യവുമായും ധനപരമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ സര്‍വേയിലുണ്ടാവും. ബജറ്റിന് മുമ്പുള്ള മുന്നൊരുക്കമായിട്ടാണ് സര്‍വേയെ വിലയിരുത്തുന്നത്. കൊവിഡിനെ തുടര്‍ന്ന് സമ്പദ് ഘടന തന്നെ സ്തംഭിച്ച് നില്‍ക്കുന്ന സമയത്താണ് സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നത്. അതുകൊണ്ട് വലിയ പ്രാധാന്യം ഇത്തവണത്തെ സര്‍വേക്കുണ്ട്. മോദി സസര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ട്രില്യണ്‍ ഇക്കോണമി എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അടുക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ സര്‍വേയില്‍ സൂചിപ്പിച്ചേക്കും.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

അതേസമയം ഇന്ത്യ മാത്രമല്ല ഇത്തരം സര്‍വേകള്‍ ഇങ്ങനെ പുറത്തുവിടുന്നത്. അമേരിക്ക, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയും സാമ്പത്തിക സര്‍വേ പുറത്തുവിടാറുണ്ട്. ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് സര്‍വേയുടെ വിവരങ്ങള്‍ അറിയാനും സാധിക്കും. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെയാണ് സാമ്പത്തിക സര്‍വേയും അവതരിപ്പിക്കുക. സാമ്പത്തിക സര്‍വേ ആദ്യം ബജറ്റിനൊപ്പമാണ് അവതരിപ്പിച്ചിരുന്നത്. 1964 മുതലാണ് ഇവ പ്രത്യേകമായി അവതരിപ്പിക്കാന്‍ തുടങ്ങിയത്.

English summary
what is economic survey and explaining its significance malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X