ഐ ലൗ മുഹമ്മദ്; കര്‍ണാടകയിലും സംഘര്‍ഷം, യുപിയില്‍ കേസ്, ഉത്തരാഖണ്ഡില്‍ അറസ്റ്റ്, എന്താണ് സംഭവം
'ഐ ലൗ മുഹമ്മദ്' ബോര്‍ഡുകളുടെ പേരില്‍ കര്‍ണാടകയിലും സംഘര്‍ഷം. ദേവനഗരയിലെ കാള്‍മാര്‍ക്സ് നഗറിലാണ് സംഭവം. ഐ ലൗ മുഹമ്മദ് എന്ന് എഴുതിയ ബാനര്‍ സ്ഥാപിച്ചത് ചോദ്യം ചെയ്ത് മറുവിഭാഗം എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. വിവരം ലഭിച്ച ഉടനെ പോലീസ് ഇടപെട്ടത് കൊണ്ട് വലിയ അക്രമത്തിലേക്ക് എത്തിയില്ലെന്നും സാഹചര്യം നിയന്ത്രണ വിധേയമാണെന്നും എസ്പി ഉമ പ്രശാന്ത് പറഞ്ഞു.
സംഘര്‍ഷത്തിനിടെ ജനങ്ങള്‍ ഇരുചേരിയായി തിരഞ്ഞ് കല്ലേറുണ്ടായി. ചില വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ആദ്യ വാരം മുതലാണ് ഐ ലൗ മുഹമ്മദ് പ്രചാരണത്തിന്റെ ഭാഗമായി പലയിടത്തും സംഘര്‍ഷമുണ്ടായത്. മജ്ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി, കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എന്നിവര്‍ ഐ ലൗ മുഹമ്മദ് പ്രചാരണത്തെ അനുകൂലിച്ച് രംഗത്തുവന്നു.

കര്‍ണാടകയിലാണ് ഏറ്റവും ഒടുവില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന് മുമ്പ് ഉത്തര്‍ പ്രദേശില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പോലീസ് ഇടപെടലുണ്ടായി. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലും പോലീസ് ഇടപെടലിലേക്ക് സാഹചര്യങ്ങള്‍ നയിച്ചു. ഐ ലൗവ് മുഹമ്മദ് എന്ന് പറയുന്നതില്‍ എന്താണ് കുഴപ്പം എന്ന് ഉവൈസി ചോദിച്ചു.
എന്താണ് ഐ ലൗ മുഹമ്മദ്
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ച് മുസ്ലിങ്ങള്‍ വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായുള്ള ഒരു പ്രചാരണമായിരുന്നു ഐ ലൗ മുഹമ്മദ്. പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിക്കാനായിരുന്നു ഈ പ്രചാരണം. ചിലര്‍ ഐ ലൗ മുഹമ്മദ് എന്ന് എഴുതിയ ബോര്‍ഡും ബാനറുകളും സ്ഥാപിച്ചു. ചിലര്‍ വ്യത്യസ്ത നിറത്തില്‍ ലൈറ്റുകള്‍ വച്ചു. മധുര വിതരണവും നടന്നു.
ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് ഐ ലൗ മുഹമ്മദ് എന്ന പ്രചാരണത്തിനിടെ ആദ്യ സംഘര്‍ഷമുണ്ടായത്. സെപ്തംബര്‍ നാലിന് പ്രദേശത്തെ യുവാക്കള്‍ പച്ച കൊടി സ്ഥാപിക്കുകയും പ്രവാചക സ്നേഹം സൂചിപ്പിച്ച് മധുരം വിതരണം ചെയ്യുകയുമുണ്ടായി. ബീക്കണ്ഗഞ്ച്, അന്‍വര്‍ഗഞ്ച് എന്നിവിടങ്ങളിലെല്ലാം ബോര്‍ഡുകളുണ്ടായിരുന്നു. പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് എന്ന് യുവാക്കള്‍ പറയുന്നു. എന്നാല്‍ ഇതൊരു പുതിയ രീതിയാണ് എന്ന് മറു വിഭാഗം ആരോപിച്ചു. ബോര്‍ഡുകള്‍ നീക്കാന്‍ ശ്രമിച്ചതോട് സംഘര്‍ഷമായി. പോലീസ് ഇടപെടലിലേക്ക് എത്തി.
പല സംസ്ഥാനങ്ങളിലും കേസ്
ഉത്തരാഖണ്ഡിലെ കാശിപൂരിലും സംഘര്‍ഷമുണ്ടായി. തെലങ്കാനയിലെ ഹൈദരാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലും പോലീസ് നടപടിയിലേക്ക് എത്തി. ഉത്തര്‍ പ്രദേശിലെ പല ഭാഗങ്ങളിലും ബോര്‍ഡുകള്‍ പോലീസ് അഴിപ്പിച്ചു. കര്‍ണാടകയിലെ ദേവനഗരയിലെ ബോര്‍ഡും പോലീസ് നീക്കം ചെയ്തു.
ഉത്തര്‍ പ്രദേശിലെ ബറേലിയിലുള്ള അല ഹസ്രത് ദര്‍ഗയോട് ചേര്‍ന്ന് ഐ ലൗ മുഹമ്മദ് എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ട്രാഫിക് തടസം ചൂണ്ടിക്കാട്ടി പോലീസ് എടുത്തുമാറ്റി. ഇത് പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടന്നതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിച്ചു.
ഉവൈസിയും ഉമര്‍ അബ്ദുല്ലയും ഇടപെട്ടു
കാശിപൂരില്‍ വലിയ സംഘര്ഷത്തേക്ക് കാര്യങ്ങളെത്തി. ബോര്‍ഡ് പോലീസ് നശിപ്പിച്ചു. ഇതോടെ പ്രതിഷേധമായി. അനുമതിയില്ലാതെ പ്രതിഷേധിച്ചുവെന്ന് ആരോപിച്ച് കേസെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നദീം അക്തറിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു എന്ന് എസ്പി മണികാന്ത് മിശ്ര പറഞ്ഞു.
കാണ്‍പൂരിലും ബറേലിയിലും സംഭലിലും സമാധാന യോഗങ്ങള്‍ നടന്നു. പ്രവാചകനെ ഇഷ്ടപ്പെടുന്നത് കുറ്റമല്ലെന്നും അത് തെറ്റാണെങ്കില്‍ താനും ആ തെറ്റ് ചെയ്യുന്നുണ്ടെന്നും ഉവൈസി പ്രതികരിച്ചു. ഐ ലൗ മുഹമ്മദ് എന്ന മൂന്ന് വാക്കുകള്‍ എങ്ങനെയാണ് കുറ്റകരമാകുക എന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു. കോടതികള്‍ ഈ വിഷയത്തില്‍ വേഗത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications