'ഇൻഡോറിൽ കൊടുത്തത് വെള്ളമല്ല വിഷം, സർക്കാർ കുംഭകർണനെ പോലെ ഉറക്കം', ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ഇൻഡോർ ദുരന്തത്തിൽ മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ദുർഗന്ധമുള്ള വെള്ളം വിതരണം ചെയ്യുന്നതിനെക്കുറിച്ച് പ്രദേശവാസികൾ നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. "ഇൻഡോറിൽ വിതരണം ചെയ്തത് വെള്ളമല്ല വിഷമാണ്, ഭരണകൂടം കുംഭകർണനെ പോലെ ഗാഢനിദ്രയിലായിരുന്നു, രാഹുൽ ഗാന്ധി 'എക്‌സി'ൽ കുറിച്ചു. അധികാരികളുടെ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദുർഗന്ധം വമിക്കുന്ന വെള്ളത്തെക്കുറിച്ച് നാട്ടുകാർ ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ഗുരുതരമായ അനാസ്ഥയാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത്. കുടിവെള്ള പൈപ്പുകളിലേക്ക് മലിനജലം എങ്ങനെ പ്രവേശിച്ചുവെന്നും വിതരണം സമയബന്ധിതമായി എന്തുകൊണ്ട് നിർത്തിയില്ലെന്നും രാഹുൽ ഗാന്ധി ചോദ്യമുയർത്തി.
"ഇവ വെറും ചോദ്യങ്ങളല്ല, ഉത്തരവാദിത്തം ആവശ്യപ്പെടുന്നതാണ്. ശുദ്ധമായ വെള്ളം ഒരാനുകൂല്യമല്ല, ജീവിക്കാനുള്ള അവകാശമാണ്," രാഹുൽ പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കിയതിന് ബിജെപിയുടെ "ഇരട്ട എഞ്ചിൻ" സർക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തി. ഇൻഡോറിലെ മരണങ്ങളെ മധ്യപ്രദേശിലെ ഭരണപരമായ തകർച്ചയുമായും അദ്ദേഹം ബന്ധപ്പെടുത്തി.
ചുമര സിറപ്പ് മരണങ്ങൾ, സർക്കാർ ആശുപത്രികളിലെ അനാസ്ഥ തുടങ്ങിയ മുൻകാല സംഭവങ്ങൾ രാഹുൽ ഉദാഹരണമായി ചൂണ്ടിക്കാട്ടി. "പാവപ്പെട്ടവർ മരിക്കുമ്പോൾ, മോദിജി പതിവുപോലെ നിശ്ശബ്ദനാകുന്നു," എന്നും രാഹുൽ വിമർശിച്ചു. ദുരിതം അനുഭവിച്ച താമസക്കാർക്ക് നീതി ലഭ്യമാക്കാൻ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇൻഡോറിൽ മലിനജലം കുടിച്ച് വയറിളക്കം പടർന്ന് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ പത്തോളം പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ആണ് പരക്കെ ഉയരുന്നത്. ശിവസേന എം.പി. പ്രിയങ്ക ചതുർവേദിയും അധികാരികളുടെ പ്രതികരണത്തെയും ഇത്തരം സംഭവങ്ങൾക്കുശേഷം നഷ്ടപരിഹാരം നൽകി ഒതുക്കുന്ന പതിവ് രീതിയെയും രൂക്ഷമായി വിമർശിച്ചു. "ഉത്തരവാദിത്തം ഇല്ലായ്മ മൂലമുള്ള മരണങ്ങളെ വിധി എന്ന് കണക്കാക്കുംവിധം തകർന്ന വ്യവസ്ഥിതി. 'ക്ഷമിക്കണം, നഷ്ടപരിഹാരം വാങ്ങി മുന്നോട്ട് പോകുക' എന്ന് കേട്ട് മടുത്ത ഒരു രാജ്യം," പ്രിയങ്ക ചതുർവേദി പറഞ്ഞു. ഇത് ഭരണകൂടത്തിൻ്റെ ആഴത്തിലുള്ള പിഴവിൻ്റെ സൂചനയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഭാഗീരഥ്പുരയിൽ മലിനജലം മൂലമുണ്ടായ വയറിളക്കം കാരണം പത്ത് പേർ മരിച്ചുവെന്ന് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ സ്ഥിരീകരിച്ചു. എന്നാൽ, പ്രദേശവാസികൾ ഒരു ആറുമാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 14 മരണങ്ങൾ സംഭവിച്ചതായി ആരോപിക്കുന്നു. ആരോഗ്യവകുപ്പ് ഈ കണക്കുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. "ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ പ്രകാരം നാല് പേരാണ് വയറിളക്കം ബാധിച്ച് മരിച്ചത്. എങ്കിലും, എനിക്ക് പത്ത് മരണങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്," ഭാർഗവ പറഞ്ഞു.
പൊതുജനരോഷം ഉയർന്നതോടെ, മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് വെള്ളിയാഴ്ച ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്തു. മലിനീകരണ ബാധിത പ്രദേശങ്ങളിൽ ജല ടാങ്കറുകൾ എത്തുന്നുണ്ടോ എന്ന് കോടതി അധികാരികളോട് ആരാഞ്ഞു. ഇതേ രോഗവ്യാപനവുമായി ബന്ധപ്പെട്ട് രണ്ടാമതൊരു ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. ഹ്രസ്വമായ വിചാരണയ്ക്ക് ശേഷം കേസ് മാറ്റിവെച്ചെങ്കിലും, ഉടൻതന്നെ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ബി.ജെ.പി.യുടെ മുതിർന്ന നേതാവ് ഉമാ ഭാരതിയും ഭരണകൂടത്തെ ശക്തമായി വിമർശിച്ച് രംഗത്ത് വന്നു. ഈ മരണങ്ങൾ സംസ്ഥാനത്തിന് അപമാനമാണെന്ന് അവർ വിശേഷിപ്പിച്ചു. "2025 അവസാനത്തിൽ മലിനജലം മൂലം ഉണ്ടായ മരണങ്ങൾ നമ്മുടെ സർക്കാരിനും മുഴുവൻ വ്യവസ്ഥിതിക്കും അപമാനകരമാണ്," അവർ കുറിച്ചു. ശുചിത്വത്തിന് നിരവധി ദേശീയ അവാർഡുകൾ നേടിയ ഇൻഡോറിൽ ഇങ്ങനെയൊരു പ്രതിസന്ധി എങ്ങനെ ഉണ്ടായി എന്ന് അവർ ചോദ്യം ചെയ്തു.
ഭാഗീരഥ്പുരയിൽ നഷ്ടപ്പെട്ട ജീവനുകൾക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നത് മതിയാകില്ലെന്ന് ഉമാ ഭാരതി പറഞ്ഞു. "ജീവന്‍റെ വില രണ്ട് ലക്ഷം രൂപയല്ല. താഴെത്തലത്തിൽ നിന്ന് മുകളിലേക്ക് ഉത്തരവാദികളായവർക്ക് പരമാവധി ശിക്ഷ ലഭിക്കണം." ഇൻഡോറിലെ ജലദുരന്തം മുഖ്യമന്ത്രി മോഹൻ യാദവിനുള്ള ഒരു പരീക്ഷണമാണെന്നും ഈ പരാജയങ്ങൾക്ക് യഥാർത്ഥ ദുഃഖമോ കഠിനമായ ശിക്ഷയോ സർക്കാർ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില












Click it and Unblock the Notifications