കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളക്കടുവ വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ കാരണം... ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലി മൃഗശാലയില്‍ വെള്ളക്കടുവ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കടിച്ചുകൊന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ എന്തായിരുന്നു ആ ദുരന്തത്തിലേക്ക് വഴിവച്ചത്...?

അനന്ദ് പര്‍ബത് സ്വദേശിയായ മഖ്‌സൂദ് എന്ന 20 കാരനാണ് മരിച്ചത്. ഏഴു വയസ്സുകാരന്‍ വിജയ് എന്ന ആണ്‍ വെള്ളക്കടുവയാണ് ഇതിലെ കൊലപാതകി.

കടുവയെ പാര്‍പ്പിച്ചിരുന്ന സ്ഥലം വേലി കെട്ടി തിരിച്ചതാണ്. അതിന് മുകളില്‍ കയറി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മഖ്‌സൂദ് കടുവക്ക് മുന്നിലേക്ക് വീണത്. 15 മിനിട്ടോളം കടുവ മഖ്‌സൂദിനെ നോക്കി നിന്നു. അതിന് ശേഷമാണ് കൊന്നത്.

എന്താണ് ദില്ലി മൃഗശാലയില്‍ സംഭവിച്ചത്...

മഖ്‌സൂദിന്റെ തെറ്റ്

മഖ്‌സൂദിന്റെ തെറ്റ്

കടുവ പാര്‍ക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള വേലിക്ക് മുകളില്‍ കയറി ഫോട്ടോയെടുക്കാന്‍ ഒരിക്കലും ശ്രമിക്കരുതായിരുന്നു.

കടുവ എന്ത് ചെയ്തു

കടുവ എന്ത് ചെയ്തു

മഖ്‌സൂദ് കടുവക്കൂട്ടില്‍ വീണപ്പോള്‍ കടുവ അത്ഭുതപ്പെടുകയായിരുന്നത്രെ. തുടക്കത്തില്‍ അത് അക്രമിക്കാന്‍ പോലും തുനിഞ്ഞില്ല.

നീണ്ട 15 മിനുട്ടുകള്‍

നീണ്ട 15 മിനുട്ടുകള്‍

15 മിനുട്ടോളം വെള്ളക്കടവു മഖ്‌സൂദിന് മുന്നില്‍ വന്ന് നിന്ന് നോക്കി. പേടിച്ചരണ്ടിരിക്കുകയായിരുന്നു അയള്‍.

പ്രകോപനം

പ്രകോപനം

മഖ്‌സൂദിനെ രക്ഷിക്കാന്‍ വേണ്ടിയാണ് പുറത്ത് നിന്നിരുന്നവര്‍ ബഹളം വച്ചത്. ശ്രദ്ധ തിരിക്കാന്‍ വേണ്ടി അവര്‍ കല്ലെടുത്തെറിയുകയും ചെയ്തു. ഇതോടെയാണ് കടുവ അക്രമാസക്തനായത്.

വിശക്കാതെ കൊല്ലില്ല

വിശക്കാതെ കൊല്ലില്ല

കടുവയുടേയും പുലിയുടേയും ഒക്കെ പ്രത്യേകതയായി എപ്പോഴും പറഞ്ഞ് കേള്‍ക്കുന്നതാണ്. വയറ് നിറഞ്ഞ് കഴിഞ്ഞാല്‍ അവ ആരേയും ആക്രമിക്കില്ലെന്ന്. ഇവിടേയും വിശപ്പായിരുന്നില്ല വിജയ് എന്ന ആ വെള്ളക്കടുവയുടെ പ്രശ്‌നം. അനാവശ്യമായ പ്രകോപനമായിരുന്നു

വീഡിയോ കാണാം

വിദ്യാർത്ഥിയെ കടുവ ആക്രമിക്കുന്നതിൻറെ വീഡിയോ ദൃശ്യം

English summary
What was the real reason behind the attack of White Tiger in Delhi Zoo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X