കേരള അതിര്‍ത്തിയിലും അന്യഗ്രഹജീവി? വീഡിയോ വാട്സ്ആപ്പില്‍ വൈറലാകുന്നു

  • By: Akshay
Subscribe to Oneindia Malayalam

ബെംഗളൂരു: അന്യഹ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്നുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്യഗ്രഹ ജീവികളുടെ ആരാധകരും ഭൂമിയുലുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ നമ്മുടെ ഇന്ത്യയിലും അത്തരത്തിലൊരു ജീവിയെ കണ്ടെത്തി. വാട്‌സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും അതിന്റെ വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇരുമ്പ് കൂടില്‍ ബലമായി പിടിച്ചു നില്‍ക്കുന്ന ജീവിയുടെ ചിത്രങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ വാട്‌സ് ആപ്പിലും സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. നവംബര്‍ 30ന് കേരള-കര്‍ണാടക അതിര്‍ത്തിയിലാണ് ഈ ജീവിയെ കണ്ടെത്തിയത്. ഈ ജീവി മനുഷ്യരെയും മൃഗങ്ങളെയും ഭക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നാല് എണ്ണമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു ജീവിയെ മാത്രമാണ് പിടിച്ചത്. കാടുകളിലൂടെയുള്ള യാത്രയില്‍ എല്ലാവരും സുക്ഷിക്കണമെന്നും ഇത് ഗ്രാഫിക്‌സ് അല്ലെന്നുമാണ് യൂട്യൂബ് വിഡിയോയില്‍ വിവരണം നല്‍കുന്നത്. എന്നാല്‍ രോഗബാധിതനായ കരിങ്കരടിയാണിതെന്നാണ് ഔദ്യോഗിക ഭാഷ്യം.

 രോഗബാധിതന്‍

രോഗബാധിതന്‍

രോഗം പിടിപെട്ട കരിങ്കരടിയാണ് വീഡിയോയില്‍ ഉള്ളതെന്നും പറയപ്പെടുന്നു. കഴിഞ്ഞ ജനുവരി അവസാനം മലേഷ്യയിലും ഇതുപോലെ ഒരു ജീവിയെ കണ്ടിരിക്കുന്നു. അന്യഗ്രഹ ജീവി എന്നാണ് ഗ്രാമീണര്‍ കരുതിയത്.

 രൂപം

രൂപം

ആരോഗ്യവാനായ കരിങ്കരടിക്ക് രോമമുള്ള കറുത്ത ശരീരവും കഴുത്തിന് ചുറ്റും ഹണി നിറത്തില്‍ മറുകും ഉണ്ടാകും.

 കരിങ്കരടി

കരിങ്കരടി

മലേഷ്യയില്‍ കണ്ടെത്തിയത് അസുഖ ബാധിതനായ കരിങ്കരടിയായിരുന്നു. പിന്നീട് നടത്തിയ ശുശ്രൂഷയ്ക്ക് ശേഷം ആരോഗ്യവാനായ കരിങ്കരടിയായി മാറിയിട്ടുണ്ടെന്നും മലേഷ്യന്‍ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2015ല്‍ മലേഷ്യയില്‍ നിന്നും പിടികൂടിയ കരിങ്കരടിയുടെ ചിത്രങ്ങളാണ് കേരള അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത് എന്ന് പറഞ്ഞ് പ്രചരിക്കുന്നത്.

യാഥാര്‍ത്ഥ്യം

യാഥാര്‍ഥ്യം എന്താണെന്ന് അന്വേഷിക്കാതെ ബെംഗളൂരുവിലെ ജനങ്ങള്‍ മലേഷ്യയില്‍ നിന്ന് പിടികൂടിയ ജീവിയുടെ
ജീവിയുടെ ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കുകയായിരുന്നു.

English summary
A video of a strange-looking beast clutching at the metal cage went viral in Bengaluru on Thursday. A video uploaded on YouTube soon began to be widely shared on WhatsApp and other social media networks.
Please Wait while comments are loading...