കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിങ്ങും

  • By Gokul
Google Oneindia Malayalam News

ദില്ലി: ലോകമെമ്പാടുമുള്ള മൊബൈല്‍ പ്രേമികളുടെ ഇഷ്ട ആപ്പായ വാട്‌സ് ആപ്പില്‍ വീഡിയോ കോളിങ് സൗകര്യവും ഏര്‍പ്പെടുത്തുന്നു. വോയിസ് കോള്‍ സൗകര്യം ഉപയോക്താക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന് പിന്നാലെയാണ് വീഡിയോ കോള്‍ സൗകര്യവും ഏര്‍പ്പെടുത്താന്‍ ്അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

വാട്‌സ് ആപ്പ് ഫേസ്ബുക്ക് ഏറ്റെടുത്തതിന് പിന്നാലെയാണ് ആപ്പ് കൂടുതല്‍ ജനകീയമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗാമായി വോയ്‌സ് കോള്‍ സൗകര്യം ആദ്യം പരീക്ഷണാടിസ്ഥാനത്തിലും ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്തു. വീഡിയോ കോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ലഭിച്ചുതുടങ്ങുമെന്നാണ് വിവരം.

whatsapp-3

തുടക്കത്തില്‍ ചാറ്റിങ്, ചിത്രങ്ങള്‍, വീഡിയോകള്‍ അയക്കല്‍ എന്നിങ്ങനെ പരിമിതമായ സൗകര്യങ്ങളായിരുന്നു ആപ്പില്‍ ഉണ്ടായിരുന്നതെങ്കിലും സ്‌കൈപ്പ് പോലുള്ള വീഡിയോ ഓഡിയോ ചാറ്റിങ് സോഫ്റ്റുവെയറുകളെ പിന്തള്ളി അതിവേഗമായിരുന്നു വാട്‌സ് ആപ്പിന്റെ വളര്‍ച്ച. അതിനിടെ ചില ആപ്പുകള്‍ വോയ്‌സ് കോളുമായി രംഗത്തെത്തിയതോടെയാണ് വാട്‌സ് ആപ്പും ഇത്തരമൊരു സൗകര്യം തങ്ങളുടെ ഉപഭോക്താക്കളിലെത്തിച്ചത്.

സ്‌കൈപ്പ്, ഇമോ, ഹാങ് ഔട്ട് തുടങ്ങിയ വീഡിയോ കോളിങ് ആപ്പുകളുടെ സ്ഥാനം കൂടി നേടിയെടുക്കാനാണ് വാട്‌സ് ആപ്പിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിനായി സമീപ ഭാവിയില്‍ത്തന്നെ വീഡിയോ കോള്‍ വാട്‌സ് ആപ്പിലും ലഭ്യമാകും. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ത്തന്നെ പരിഷ്‌കരിച്ച പതിപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് വാട്‌സ് ആപ്പ് അധികൃതര്‍ ഉറപ്പു നല്‍കുന്നു.

English summary
WhatsApp to soon roll out video calling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X