കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ് ആപ്പിലൂടെ തലാഖ്: വിശദീകരണവുമായി ഭർത്താവിന്റെ വീഡിയോ, 'എല്ലാം ചെയ്തത് നിയമപ്രകാരം...'

മുസ്ലീം വ്യക്തി നിയമപ്രകാരമാണ് ഭാര്യമാരെ തലാഖ് ചൊല്ലിയതെന്ന് യൂട്യൂബില്‍ അപ്ലോര്‍ഡ് ചെയ്ത് വീഡിയോയില്‍ ഉസ്മാന്‍ ഖുറേഷി പറയുന്നു.

  • By മരിയ
Google Oneindia Malayalam News

ഹൈദരാബാദ്: വാട്‌സ് ആപ്പിലൂടെ ഭാര്യമാരെ തലാഖ് ചൊല്ലിയ സംഭവത്തില്‍ വിശദീകരണവുമായി ഭര്‍ത്താക്കന്മാര്‍. ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന സഹോദരന്മാരാണ് ഭാര്യമാരെ വാട്‌സ് ആപ്പിലൂടെ തലാഖ് ചൊല്ലിയത്. മുസ്ലീം വ്യക്തി നിയമപ്രകാരമാണ് ഭാര്യമാരെ തലാഖ് ചൊല്ലിയതെന്ന് യൂട്യൂബില്‍ അപ്ലോര്‍ഡ് ചെയ്ത് വീഡിയോയില്‍ ഉസ്മാന്‍ ഖുറേഷി പറയുന്നു.

talaqq

യുവതികളെ തലാഖ് ചൊല്ലിയതിന്റെ പേരില്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടിരുന്നു. ഈ സംഭവത്തില്‍ യുവാക്കളുടെ അച്ഛനമ്മമാര്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. എന്നാല്‍ തങ്ങളുടെ ഭാഗം പരിഗണിയ്ക്കാതെയാണ് പോലീസ് കേസെടുത്തിരിയ്ക്കുന്നതെന്ന് യുവാക്കള്‍ ആരോപിയ്ക്കുന്നു.

talaq

നിയമപരമായി തന്നെ ഭാര്യമാരെ വിവാഹമോചനം നടത്താന്‍ പോവുകയാണെന്ന് ഇവര്‍ അറിയിച്ചിരുന്നത്രേ. എന്നാല്‍ ഡിവോഴ്‌സ് നോട്ടീസ് കൈപ്പറ്റാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്നാണ് വാട്‌സ് ആപ്പിലൂടെ സന്ദേശം അയച്ചതെന്നാണ് ഖുറേഷി വീഡിയോയില്‍ പറയുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന സഹോദരന്മാരായ ഉസ്മാന്‍ ഖുറേഷിനും അനിയനും ഭാര്യമായ മെഹര്‍ നൂറിനേയും, സയ്യിദ് ഹിന ഫാത്തിമയേയും വാട്‌സ് ആപ്പിലൂടെ തലാഖ് ചൊല്ലിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

English summary
It was alleged that two NRI brothers had pronounced unilateral triple talaq.The victims -Mehreen Noor and Syed Hina Fatima -went public with their ordeal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X