കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി അബ്ദുല്‍ വഹാബ്; ഞാനും ഭാര്യയും കാത്തിരിക്കുന്നു, എന്നു കിട്ടും?

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സരസമായി വിമര്‍സിച്ച് മുസ്ലിം ലീഗ് എംപി പിവി അബ്ദുല്‍ വഹാബിന്റെ രാജ്യസഭയിലെ പ്രസംഗം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത എല്ലാവര്‍ക്കും 15 ലക്ഷം രൂപ എവിടെ എന്നാണ് വഹാബിന്റെ ചോദ്യം. അദ്ദേഹം രൂക്ഷമായി വിമര്‍ശനം ഉന്നയിക്കുന്നതിന് പകരം മോദിയെ ട്രോളിക്കൊണ്ടാണ് പ്രതികരിച്ചത്. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പിവി അബ്ദുല്‍ വഹാബ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

പ്രധാന പ്രചാരണം

പ്രധാന പ്രചാരണം

2014ല്‍ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതിയായിരുന്നു. അക്കാലത്തെ നരേന്ദ്ര മോദിയുടെ വാക്കുകളാണ് അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ സൂചിപ്പിച്ചത്. എല്ലാവര്‍ക്കും 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നായിരുന്നില്ലേ പ്രചാരണം എന്ന് വഹാബ് ചോദിച്ചു.

താനും ഭാര്യയും കാ്ത്തിരിക്കുന്നു

താനും ഭാര്യയും കാ്ത്തിരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലെത്താന്‍ കാത്തിരിക്കുകയാണ്. തന്റെ ഭാര്യയും അതിനായി കാത്തിരിക്കുന്നു. അത് കിട്ടിയിട്ട് അവര്‍ കുറച്ച് ആഭരണങ്ങള്‍ വാങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിവി അബ്ദുല്‍ വഹാബ് പറഞ്ഞു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

ആവര്‍ത്തിച്ചുള്ള ചോദ്യം

ആവര്‍ത്തിച്ചുള്ള ചോദ്യം

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് 15 ലക്ഷം രൂപ ഓരോ ഇന്ത്യക്കാരനും കിട്ടുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞത്. കള്ളപ്പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആറ് വര്‍ഷം പിന്നിട്ടിട്ടും പണം ലഭിച്ചില്ലല്ലോ എന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്.

സിദ്ദിഖ് കാപ്പന്റെ കാര്യത്തില്‍ ഇടപെടണം

സിദ്ദിഖ് കാപ്പന്റെ കാര്യത്തില്‍ ഇടപെടണം

മലയാളി മാധ്യമപ്രവര്‍ത്തകര്‍ സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് ജയിലില്‍ അടച്ചിരിക്കുകയാണ്. മോചിപ്പിക്കാന്‍ ഇടപെടണം. ഹത്രാസിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് അദ്ദേഹം പോയത്. എന്നാല്‍ യുപി പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണെന്നും പിവി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞു.

ഹര്‍ജി സുപ്രീംകോടതിയില്‍

ഹര്‍ജി സുപ്രീംകോടതിയില്‍

കഴിഞ്ഞ ഒക്ടോബറിലാണ് സിദ്ദിഖ് കാപ്പനെ യുപിയിലെ മഥുര പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നു എന്ന കാപ്പന്റെ മറുപടി പോലീസ് ഗൗനിച്ചില്ല. കലാപത്തിന് ശ്രമം നടത്തിയെന്നാണ് കാപ്പനെതിരായ ആരോപണം. കെയുഡബ്ല്യുജെ സിദ്ദിഖ് കാപ്പന് വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

എംപിമാരുടെ ഫണ്ട്

എംപിമാരുടെ ഫണ്ട്

കൊറോണ കാരണം പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ പണം സമാഹരിക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി എംപിമാര്‍ക്ക് പ്രാദേശിക വികസനത്തില്‍ കാര്യമായ ഇടപെടല്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഫണ്ട് പുനസ്ഥാപിക്കണമെന്നും പിവി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു.

മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്

Recommended Video

cmsvideo
Twitter CEO Jack Dorsey Likes Tweet Hailing Rihanna For Her Comments On Farmer Protests

English summary
Where 15 Lakhs? PV Abdul Wahab trolled Prime Minister Narendra Modi in Rajya Sabha speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X