മോദിയുടെ വോട്ടിങ്ങ് മെഷീൻ ആയാലും മീഡിയ ആയാലും ഒരു തരിമ്പ് പോലും ഭയമില്ല;ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
പട്ന; ബിഹാർ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.മോദിയുടെ വോട്ടിങ്ങ് മെഷീനയും മോദി മീഡിയയേയും തനിക്ക് ഭയമില്ലെന്ന് രാഹുൽ പറഞ്ഞു. അരാരിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

മോദിയുടെ വോട്ടിങ്ങ് മെഷീൻ ആയാലും മോദിയുടെ മീഡിയാലുംഞാൻ അവരെ ഭയപ്പെടുന്നില്ല... സത്യം സത്യമാണ്, നീതി നീതിയാണ്.ഞാൻ പ്രത്യയശാസ്‌ത്രപരമായി മോദിയോട് പൊരുതുന്നയാളാണ്.അവരുടെ ചിന്തകൾക്കെതിരെ ഞങ്ങൾ പോരാടുകയാണ്. അവരുടെ ചിന്തകളെ ഞങ്ങൾ പരാജയപ്പെടുത്തും, രാഹുൽ പറഞ്ഞു. മഹാസഖ്യം ബിഹാറിൽ അധികാരത്തിലേറുമെന്നും രാഹുൽ പറഞ്ഞു.
നരേന്ദ്ര മോദി തന്റെ റാലികളിൽ എന്നെ കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അവർ വളരെയധികം വിദ്വേഷൻ പരത്താൻശ്രമക്കുകയാണ്.ഞാൻ എല്ലായപ്പോഴും സ്നേഗത്തെകുറിച്ചാണ് സംസാരിക്കുന്നത്. കാരണം വിദ്വേഷത്തിന് വിദ്വേഷത്തെ പരാജയപ്പെടുത്താൻ കഴിയില്ല, സ്നേഹത്തിന് മാത്രമേ കഴിയൂ. നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുന്നതുവരെ ഞാൻ ഒരിഞ്ച് പുറകോട്ട് പോകില്ല,രാഹുൽ പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ഹൃദയത്തിൽ കർഷകർക്കും തൊഴിലാളികൾക്കും എന്തേങ്കിലും സ്ഥാനമുണ്ടായിരുന്നുവെങ്കിൽ, ലോക്ക്ഡൗൺ സമയത്ത് അദ്ദേഹം ചെയ്തതിന് പകരം അദ്ദേഹം മരിക്കുമായിരുന്നു.മുഴുവൻ ബിഹാറിനും ഇക്കാര്യം അറിയാം, ാഹുൽ പറഞ്ഞു.
മധേപുരയിൽ മറ്റൊരു റാലിയിൽ ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരേയും രാഹുൽരംഗത്തെത്തി. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നീതീഷ് കുമാർ ഒന്നും ചെയ്തില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വാഗ്ദാനം ചെയ്ത തൊഴിലിനെ കുറിച്ച് യുവാക്കൾ ചോദിക്കുമ്പോൾ നിതീഷ് കുമാർ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുൽ ആരോപിച്ചു.












Click it and Unblock the Notifications