Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ഇന്ത്യയുടെ സംയുക്ത സേനാ മേധാവി; സിഡിഎസ് രൂപീകരിച്ച സാഹചര്യം ഇങ്ങനെ

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരാണ് ഇന്ത്യന്‍ സൈന്യത്തിന് സംയുക്ത സേനാ മേധാവി (സിഡിഎസ്) എന്ന പദവി നടപ്പാക്കിയത്. സൈനിക മേധാവി, സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളുടെ സമിതിയുടെ ചെയര്‍മാന്‍ എന്നീ പദവിയാണ് സിഡിഎസിന് ലഭിക്കുക. വിവിധ വിഭാഗങ്ങളില്പെട്ട സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുതിര്‍ന്ന കമാന്ററായിയിരിക്കും സിഡിഎസ്. സൈന്യത്തിലെ ഏറ്റവും മുതിര്‍ന്ന, പരിചയ സമ്പത്തുള്ള ഓഫീസറെയാണ് സിഡിഎസ് പദവിയില്‍ നിയമിക്കുക. സൈനിക കാര്യങ്ങള്‍ക്കുള്ള വകുപ്പിന്റെ മേധാവിയും സിഡിഎസ് ആയിരിക്കും. രാജ്യത്തെ ആദ്യ സിഡിഎസ് ബിപിന്‍ റാവത്ത് ആണ്. 2020 ജനുവരി 1നാണ് അദ്ദേഹം ചുമതലയേറ്റത്. ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള പ്രമുഖ സൈനിക ഓഫീസര്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്ത് അപകടത്തില്‍പ്പെടുകയായിരുന്നു.

b

ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന ഓഫീസറെയാണ് സിഡിഎഫ് ആയി നിയമിക്കുക. നാല് നക്ഷത്ര റാങ്കുള്ള ഓഫീസറായിരിക്കും സിഡിഎസ്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ് കൂടിയായിരിക്കും സിഡിഎസ്. സിഡിഎസിനെ സഹായിക്കാന്‍ ഒരു ഉപ സിഡിഎസ് ഉണ്ടായിരിക്കും. മിക്ക രാജ്യങ്ങള്‍ക്കും സംയുക്ത സേനാ മേധാവി പദവി നിലവിലുണ്ട്. ഇന്ത്യയ്ക്ക് നിലവില്‍ വന്നത് 2020ലാണ്.

അതിവേഗം വിവിധ സൈനിക വിഭാഗങ്ങളെ പ്രവര്‍ത്തന സജ്ജരാക്കാന്‍ സിഡിഎസിന്റെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്ന് കരുതുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി വര്‍ധിപ്പിക്കാനും വേണ്ട പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകാനും സിഡിഎസിന് എളുപ്പത്തില്‍ സാധിക്കും. യുഎന്‍ രക്ഷാസമിതിയിലെ അഞ്ച് പ്രമുഖ രാജ്യങ്ങള്‍ക്ക് സിഡിഎസ് പദവിയിലുള്ള ഓഫീസറുണ്ട്.

നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍

1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം സൈനിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് എല്ലാ സൈനിക വിഭാഗത്തെയും നിയന്ത്രിക്കുന്ന ഒരു പദവി വേണമെന്ന് നിര്‍ദേശിച്ചത്. 2019 ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച് ആദ്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതേ വര്‍ഷം ഡിസംബര്‍ 24ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി സിഡിഎസ് പദവി രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രതിരോധ സേനയെ മൊത്തം നിയന്ത്രിക്കുന്ന പദവിയായിരിക്കും ഇത് എന്നും സമിതി വ്യക്തമാക്കി.

ഹെലികോപ്റ്റര്‍ അപകടം അന്വേഷിക്കുന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ നീലഗിരിയില്‍ അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും. നീലഗിരി ജില്ലയിലെ കൂനൂരിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സൈന്യം. 14 മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. സുലൂരിലെ വ്യോമതാവളത്തില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ വെല്ലിങ്ടണിലേക്ക് പോകുകയായിരുന്നു.

Recommended Video

cmsvideo
    14 പേരിൽ 13 പേരും മരിച്ചു..ലോകത്തെ ഞെട്ടിച്ച് ഹെലികോപ്റ്റർ അപകടം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+