ജനപ്രീതി ഉയർന്ന് രാഹുൽ ഗാന്ധി; കുത്തനെ വീണ് മോദി..വിനയായത് ഇത്?സർവ്വേ ഫലം
ദില്ലി; 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്താനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാക്കിയിരിക്കുകയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം. എന്തുവിലകൊടുത്തും മോദി സർക്കാരിനെ പരാജയപ്പെടുത്തുക മാത്രമാണ് പാർട്ടികൾ ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ ഈ നീക്കത്തിൽ അവർ വിജയിക്കുമോ?സാധ്യത തള്ളാനാകില്ലെന്നാണ് ഇന്ത്യ ടുഡെയുടെ മൂഡ് ഓഫ് ദി നാഷൻ സർവ്വേ നൽകുന്ന സൂചന. അടുത്ത പ്രധാനമന്ത്രിയാരെന്ന ചോദ്യം സംബന്ധിച്ച ഉത്തരമാണ് പ്രതിപക്ഷത്തിന് നേരിയ പ്രതീക്ഷ നൽകുന്നത്.
പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മോദിയെ മുൻനിർത്തിയാകുമോ ബിജെപി പോരാടുക? ആയാലും അല്ലേങ്കിലും മോദി തന്നെയാണ് പ്രധാനമന്ത്രിയാകാൻ യോഗ്യൻ എന്നാണ് മൂഡ് ഓഫ് ദി നാഷൻ സർവ്വേ വ്യക്തമാക്കുന്നത്. 24 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മോദിയുടെ ജനപ്രീതിയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നാണ് എടുത്ത് പറയേണ്ട കാര്യം. 2020 ഓഗസ്റ്റിൽ മോദിയെ പിന്തുണച്ചത് 66 ശതമാനം പേരായിരുന്നു. ഈ വർഷം ജനവരിയിൽ അത് 38 ശതമാനമായി. അതാണ് വീണ്ടും ഇടിഞ്ഞ് 24 ശതമാനം ആയത്.

അതേസമയം മോദി കഴിഞ്ഞാൽ പ്രധാനമന്ത്രിയാകാൻ യോഗ്യൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വെറും 3 ശതമാനം പേരായിരുന്നു യോഗിയെ പിന്തുണച്ചത്. ജനവരിയിൽ ഇത് 10 ശതമാനമായിരുന്നു. യോഗിക്ക് താഴെയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി. എന്നാൽ അദ്ദേഹത്തിന്റെ ജനപ്രീതി ഉയരുന്നുണ്ടെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റിൽ എട്ടും ജനവരിയിൽ 7 ശതമാനം പേരുമായിരുന്നു രാഹുലിനെ പിന്തുണച്ചിരുന്നത്. എന്നാൽ അതിപ്പോൾ 10 ശതമാനമായി.

തൊട്ട് താഴെ ആംആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനാണ് പിന്തുണ കൂടുതൽ. 8 ശതമാനം പേർ. പ്രതിപക്ഷത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വിലയിരുത്തപ്പെടുന്ന മമത ബാനർജിയേയും 8 ശതമാനം പേരാണ് പിന്തുണച്ചത്. അമിത് ഷായെ ഏഴ് ശതമാനം പേരും സോണിയ ഗാന്ധി, പ്രിയങ്ക ഗാനന്ധി എന്നിവരെ 4 ശതമാനം പേരും പിന്തുണച്ചു.

അതേസമയം ബിജെപിയിൽ മോദി കഴിഞ്ഞാൽ പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ അമിത് ഷായാണെന്നാണ് സർവ്വേയിലെ അഭിപ്രായം. എന്നാൽ ഷായുടെ ജനപ്രീതിയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. 2021 ജനവരിയിൽ 30 ശതമാനം പേരുടെ പിന്തുണ ഉണ്ടായിരുന്നത് ഇപ്പോൾ 24 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്.യോഗി ആദിത്യനാഥ് (19),രാജ്നാഥ് സിംഗ് (11), നിതിൻ ഗഡ്ഗരി (7), നിർമ്മല സീതാരാമൻ (6) എന്നി്ങനെയാണ് മറ്റുള്ളവർ.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി മോദി പരാജയപ്പെട്ടുവെന്നാണ് സർവ്വേയിൽ പങ്കെടുത്ത 30 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 13 ശതനാനം പേർ വളരെ മോശം എന്ന അഭിപ്രായവും പങ്കുവെച്ചു. കഴിഞ്ഞ ആഗസ്റ്റിൽ 18 ശതമാനം പേർ മാത്രമായിരുന്നു മോശമാണെന്ന് അഭിപ്രായപ്പെട്ടത്. നിലവിൽ രാജ്യം നേരിടുന്ന പ്രധാന വിഷയം കൊവിഡ് ആണെന്നും രണ്ടാമത്തെ പ്രശ്നം വില വർധനവാണെന്നും സർവ്വേ വ്യക്തമാക്കുന്നു. ഈ വർഷം ജനവരിയിൽ വിലവർധനവാണ് ഏറ്റവും വലിയ പ്രശ്നം എന്ന് അഭിപ്രായപ്പെട്ടത് വെറും 9 ശതമാനം പേർ മാത്രമായിരുന്നു. അതാണ് ഒറ്റയടിക്ക് ഉയർന്നത്. എൻഡിഎ സർക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയും ഇത് തന്നെയാണെന്നാണ് സർവ്വേയിലെ അഭിപ്രായം.അതേസമയം പ്രതിപക്ഷമെന്ന നിലയിലുള്ള കോൺഗ്രസിന്റെ പ്രവർത്തവനം വളരെ ദയനീയമാണെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. 32 ശതമാനം പേരാണ് കോൺഗ്രസിന്റെ പ്രവർത്തനം മികച്ചതല്ലെന്ന് സർവ്വേയിൽ അഭിപ്രായപ്പെട്ടത്.
സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications