കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലാസ് പുലി, ഇന്ത്യന്‍ ഏജന്റ്, പോസ്റ്റര്‍ ബോയ്... ആരായിരുന്നു ബര്‍ഹാന്‍ മുസാഫര്‍ വാനി?

  • By Desk
Google Oneindia Malayalam News

സോഷ്യല്‍ മീഡിയ തലയ്ക്ക് പിടിച്ച കാശ്മീരി യുവാക്കളുടെ ആവേശമായിരുന്നു ബര്‍ഹാന്‍ മുസാഫര്‍ വാനി. വെള്ളിയാഴ്ച ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഈ 21കാരനെപ്പറ്റി പ്രാദേശികരോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞേക്കും ഇന്ത്യന്‍ ഏജന്റ് എന്ന്. സുരക്ഷാ സൈനികരോടാണ് ഈ ചോദ്യമെങ്കിലോ, ബര്‍ഹാന്‍ വാനി ഒരു കടലാസ് പുലി എന്നാകും കിട്ടുന്ന ഉത്തരം.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡംഗത്തിന്റെ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന ഒരു ട്വീറ്റ് ബര്‍ഹാന്‍ വാനിയെ വിളിക്കുന്നത് രക്തസാക്ഷി എന്നാണ്. വാനി രക്തസാക്ഷി തന്നെ എന്ന് കരുതുന്നവര്‍ ശരിക്കും ഉണ്ട് എന്ന് തന്നെ കരുതേണ്ടി വരും എന്നതാണ് സ്ഥിതി. 21 വയസ്സ് മാത്രമുള്ള ഈ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോസ്റ്റര്‍ ബോയ് ശരിക്കും ആരാണ്. അല്ലെങ്കില്‍ ആരായിരുന്നു ബര്‍ഹാന്‍ വാനി?

വാനി ഒരു പോസ്റ്റര്‍ ബോയ്

വാനി ഒരു പോസ്റ്റര്‍ ബോയ്

ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായുള്ള വീഡിയോകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്നത് ബര്‍ഹാന്‍ വാനിയായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പോസ്റ്റര്‍ ബോയ് എന്ന് തന്നെ വിളിക്കാം ഈ 21 കാരനെ.

കശ്മീര്‍ സ്വദേശി തന്നെ

കശ്മീര്‍ സ്വദേശി തന്നെ

കശ്മീരിന്റെ തെക്കന്‍ മേഖലയിലെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു ബര്‍ഹാന്‍ വാനിയുടെ ജനനം. പിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പാളായിരുന്നു.

ഉന്നത വിദ്യഭ്യാസം

ഉന്നത വിദ്യഭ്യാസം

അഭ്യസ്ത വിദ്യനായിരുന്നു ബര്‍ഹാന്‍ വാനി. ഭീകരവാദത്തിലേയ്ക്ക് തിരിയുന്ന വിദ്യാസമ്പന്നരായ കശ്മീരി യുവാക്കളുടെ പ്രതിനിധി എന്ന് വേണമെങ്കില്‍ ബര്‍ഹാന്‍ വാനിയെ വിളിക്കാം.

ടെക്ക് സേവി

ടെക്ക് സേവി

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ടെക്‌നോളജിയും കമ്പമുള്ള ആളായിരുന്നു ബര്‍ഹാന്‍ വാനി. ഹിസ്ബുളിന്റെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യഘടകമായിരുന്നു ഇയാള്‍.

വെറും പതിനഞ്ചാം വയസ്സില്‍

വെറും പതിനഞ്ചാം വയസ്സില്‍

പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ബര്‍ഹാന്‍ വാനി ഭീകരസംഘടനയുമായി ബന്ധം തുടങ്ങുന്നത്. സഹോദരന്‍ ഖാലിദിന് തീവ്രവാദ ബന്ധം ആരോപിച്ച് ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളാണത്രെ വാനിയെ ഒരു തീവ്രവാദിയാക്കിയത്.

തലയ്ക്ക് 10 ലക്ഷം

തലയ്ക്ക് 10 ലക്ഷം

ബര്‍ഹാന്‍ വാനിയുടെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. വാനിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കും 10 ലക്ഷം രൂപ പ്രതിഫലം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഒരു ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടത്.

എന്തായിരുന്നു ആവശ്യം

എന്തായിരുന്നു ആവശ്യം

ജമ്മു കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന ഭീകരസംഘടനയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍. നന്നേ ചെറുപ്പത്തില്‍ ഈ സംഘടനയില്‍ എത്തിയ ബര്‍ഹാന്‍ വാനി അതിവേഗം അതിന്റെ പ്രധാന മുഖങ്ങളിലൊന്നായി മാറുകയായിരുന്നു.

പ്രാര്‍ഥനയോടെ ഉമര്‍ ഖാലിദ്

പ്രാര്‍ഥനയോടെ ഉമര്‍ ഖാലിദ്

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി നേതാവായ ഉമര്‍ ഖാലിദും ബര്‍ഹാന്‍ വാനിക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

വാനി എന്ന വിപ്ലവകാരി

വാനി എന്ന വിപ്ലവകാരി

സ്വതന്ത്രനായി ജീവിക്കുകയും മരിക്കുകയും ചെയ്ത വിപ്ലവകാരി എന്നാണ് ബര്‍ഹാന്‍ വാനിയെ ഉമര്‍ ഖാലിദ് വിശേഷിപ്പിക്കുന്നത്. വിവാദമായ ഈ ഫേസ്ബുക്ക് പോസ്റ്റ് ഉമര്‍ ഖാലിദ് പിന്നീട് ഡിലീറ്റ് ചെയ്തു.

കാശ്മീരില്‍ സംഘര്‍ഷം

കാശ്മീരില്‍ സംഘര്‍ഷം

ബര്‍ഹാന്‍ വാനിയുടെ മരണത്തിന് പിന്നാലെ കാശ്മീരില്‍ സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടു. തുടര്‍ച്ചയായ അക്രമങ്ങളില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 21 പേരാണ് ഇതിനോടകം മരിച്ചത്. തെരുവില്‍ ആക്രമണങ്ങള്‍ നടക്കുന്നു. പോലീസിനും സൈന്യത്തിനും എതിരായാണ് മുദ്രാവാക്യം വിളികള്‍.

കൊല്ലപ്പെട്ടത് നാല് പേര്‍

കൊല്ലപ്പെട്ടത് നാല് പേര്‍

ബര്‍ഹാന്‍ വാനിക്കൊപ്പം മറ്റ് മൂന്ന് ഭീകരവാദികളെക്കൂടി സുരക്ഷാ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. കശ്മീര്‍ പോലീസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

English summary
Who was the real Burhan Wani, the commander of the terrorist outfit Hizbul Mujahideen was killed in an encounter on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X