കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആര്? യോഗം ചേര്‍ന്ന് കൊളിജീയം

Google Oneindia Malayalam News

ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസിനെ തീരുമാനിക്കാന്‍ യോഗം ചേര്‍ന്ന് നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം. എന്‍ വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്നതിനാലാണ് പുതിയ ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ചൊവ്വാഴ്ച പ്രാഥമിക യോഗം ചേര്‍ന്ന കൊളീജിയം ബുധനാഴ്ച വീണ്ടും യോഗം ചേരുമെന്നാണ് അറിയുന്നത്.

ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ കൂടാതെ ജസ്റ്റിസുമാരായ യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, അബ്ദുള്‍ നസീര്‍ എന്നിവരും കൊളീജിയത്തില്‍ ഉള്‍പ്പെടുന്നു. സുപ്രീം കോടതിയിലെ മറ്റ് നിയമനങ്ങള്‍ക്കായി കൊളീജിയം ചില പേരുകള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അടുത്ത ചീഫ് ജസ്റ്റിസ് സ്ഥാനമേല്‍ക്കുന്നത് വരെ കാത്തിരിക്കുന്നത് കൂടുതല്‍ വിവേകപൂര്‍ണ്ണമായിരിക്കും എന്നും ചില ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

കുത്തിയൊലിച്ചൊഴുകുന്ന പുഴയില്‍ മരത്തടി, 'മുള്ളന്‍കൊല്ലി വേലായുധനായി' മൂവര്‍ സംഘം; വൈറല്‍ വീഡിയോകുത്തിയൊലിച്ചൊഴുകുന്ന പുഴയില്‍ മരത്തടി, 'മുള്ളന്‍കൊല്ലി വേലായുധനായി' മൂവര്‍ സംഘം; വൈറല്‍ വീഡിയോ

1

മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍ (എം ഒ പി) പ്രകാരം ജഡ്ജിമാരുടെ നിയമന പ്രക്രിയയെയും ചീഫ് ജസ്റ്റിസ് നിയമനത്തെയും ശുപാര്‍ശ ചെയ്യാന്‍ നിയമമന്ത്രി സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനോടാണ് ആവശ്യപ്പെടുക. ചീഫ് ജസ്റ്റി പദവി വഹിക്കാന്‍ യോഗ്യനെന്ന് കരുതുന്നയാള്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ആയിരിക്കണമെന്ന് എം ഒ പി പറയുന്നു.

2

ചീഫ് ജസ്റ്റിസിന്റെ അഭിപ്രായങ്ങള്‍ അനുയോജ്യമായ സമയത്ത് തേടണമെന്ന് എ ംഒ പി പറയുന്നുണ്ട്. എങ്കിലും നടപടിക്രമത്തിനുള്ള സമയക്രമം വ്യക്തമാക്കുന്നില്ല. സാധാരണയായി നിലവിലുള്ള ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് ഒരു മാസം മുമ്പാണ് നിയമനം നടക്കുന്നത്. അതേസമയം അടുത്ത ചീഫ് ജസ്റ്റിസ് ആരാണ് എന്ന ശുപാര്‍ശ സംബന്ധിച്ച ഒരു കുറിപ്പും/കത്തും ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭിച്ചിട്ടില്ല സുപ്രീം കോടതി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറഞ്ഞു.

3

എന്‍ വി രമണ വിരമിച്ചാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് യു യു ലളിതാണ്. സ്വാഭാവികമായും അടുത്ത ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യപ്പെടാന്‍ കൂടുകതലും സാധ്യത യു യു ലളിത് ആയിരിക്കും. 2022 നവംബര്‍ 8-ന് വിരമിക്കുന്ന അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് മൂന്ന് മാസത്തെ കാലാവധിയാണ് പ്രതീക്ഷിക്കുന്നു.

4

അങ്ങനെയെങ്കില്‍ സുപ്രീം കോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും യു യു ലളിത്. ജസ്റ്റിസ് എസ് എം സിക്രിയാണ് ഇതിന് മുന്‍പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. 1971 ജനുവരി മുതല്‍ 1973 ഏപ്രില്‍ വരെ എസ് എം സിക്രി ചീഫ് ജസ്റ്റിസായിരുന്നു. 1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983 ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.

വ്യോമാതിര്‍ത്തി ലംഘിച്ചത് 21 ചൈനീസ് വിമാനങ്ങള്‍; തക്ക മറുപടിയുണ്ടാകുമെന്ന് തായ്‌വാന്‍വ്യോമാതിര്‍ത്തി ലംഘിച്ചത് 21 ചൈനീസ് വിമാനങ്ങള്‍; തക്ക മറുപടിയുണ്ടാകുമെന്ന് തായ്‌വാന്‍

5

2014-ല്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 2 ജി വിചാരണയില്‍ സി ബി ഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അദ്ദേഹം ഹാജരായിരുന്നു. അതേസമയം ഇന്ത്യയുടെ 48-ാം ചീഫ് ജസ്റ്റിസ് ആയാണ് എന്‍ വി രമണ പടിയിറങ്ങുന്നത്. 2000 ജൂണ്‍ 27-ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി.

6

2013 സെപ്റ്റംബര്‍ 2-ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014 ഫെബ്രുവരി 17-നാണ് സുപ്രീം കോടതിയില്‍ ജഡ്ജിയാകുന്നത്. 2021 മാര്‍ച്ചില്‍, സുപ്രീം കോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ദേഹത്തെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തു.

മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Who will be the next Chief Justice of the Supreme Court? NV Ramama lead Collegium conduct meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X