അജിത് പവാറിനെ എന്‍സിപി തഴഞ്ഞോ? 'എല്ലാ പദവിയും ഒരാള്‍ക്ക് നല്‍കാനാവില്ല':ശരത് പവാര്‍
മുംബൈ: എന്‍സിപിയില്‍ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതിലൂടെ മുതിര്‍ന്ന നേതാവ് അജിത് പവാറിനെ ഒതുക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തന്നെ രംഗത്ത് വന്നു.
രാജ്യത്താകെയുള്ള പാര്‍ട്ടി കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതെന്ന് പവാര്‍ വ്യക്തമാക്കി. ഇന്ന് രാജ്യത്തെ സാഹചര്യം അതാണ്. എല്ലാ സംസ്ഥാനങ്ങളുടെയും ചുമതല ഒരു വ്യക്തിക്ക് മാത്രമായി നല്‍കുന്നത് തെറ്റായ കാര്യമാണെന്നും പവാര്‍ പറഞ്ഞു.

അതേസമയം പവാറിന്റെ നടപടിയില്‍ അജിത് അതൃപ്തി അറിയിച്ചിരിക്കുകയാണ്. എന്‍സിപിയില്‍ നിരവധി പദവികള്‍ അജിത് പവാറിന് ഇപ്പോള്‍ തന്നെയുണ്ടെന്നും ശരത് പവാര്‍ വിശദീകരിച്ചു. നിലവില്‍ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് അജിത് പവാര്‍. എന്നാല്‍ ശരത് പവാറിന് അദ്ദേഹത്തെ ഒട്ടും വിശ്വാസമില്ല.
മുമ്പൊരിക്കല്‍ പാര്‍ട്ടിയില്‍ വിമത നീക്കം നടത്തിയിരുന്നു അജിത്. വലിയ പദവികള്‍ ലഭിച്ചാല്‍ അജിത് എന്‍സിപിയെ ഒന്നാകെ ബിജെപിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന് ശരത് പവാറിന് അറിയാം.
2019ല്‍ അജിത് പവാറിന്റെ വിമത നീക്കത്തിലാണ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അജിത് ഉപമുഖ്യമന്ത്രിയായും നിയമിതനായിരുന്നു. അന്ന് ശരത് പവാറിന്റെ ഇടപെടലിലൂടെയാണ് എല്ലാ എംഎല്‍എമാരും തിരിച്ചെത്തിയത്.
ഇന്ന് ശരത് പവാര്‍ പ്രഖ്യാപനം നടത്തുമ്പോള്‍ അജിത് പവാര്‍ അസ്വസ്ഥനായിരുന്നു. പ്രഖ്യാപനത്തിന് ശേഷം ഒന്നും പറയാതെ മുംബൈയിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് അദ്ദേഹം മടങ്ങുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരോടും സംസാരിച്ചില്ല.
അതേസമയം പ്രഫുല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിച്ചതില്‍ ആകെ അമ്പരന്ന് നില്‍ക്കുകയായിരുന്നു. തുടര്‍ന്നും താന്‍ പാര്‍ട്ടിക്ക് വേണ്ടി കഠിനമായി അധ്വാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
1999 മുതല്‍ ശരത് പവാറിനൊപ്പം ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊന്നും എനിക്ക് പുതിയകാര്യമില്ല. തീര്‍ച്ചയായും സന്തോഷമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ മുന്നിലുണ്ടാവുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
അതേസമയം സുപ്രിയയുടെ നിയമനത്തോടെ അജിത് പവാര്‍ ശരിക്കും ദുര്‍ബലനായിരിക്കുകയാണ്. മഹാരാഷ്ട്രയുടെ ചുമതല സുപ്രിയക്കുണ്ട്. അജിത് പവാര്‍ സംസ്ഥാനത്തിന്റെ എന്ത് കാര്യവും സുപ്രിയയുമായി ചര്‍ച്ച ചെയ്യേണ്ടി വരും.
ഇത് എന്‍സിപിയില്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. അജിത് പവാറിന്റെ നീക്കങ്ങള്‍ വളരെ സൂക്ഷ്മമായിട്ടാണ് എന്‍സിപി നേതൃത്വം നോക്കി കാണുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.












Click it and Unblock the Notifications