കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തു കൊണ്ട് ബിജെപി തോറ്റു? മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന് അടിപതറാനുള്ള കാരണം ഇവയാണ്..

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി തോൽക്കാനുള്ള കാരണങ്ങൾ | Oneindia Malayalam

ഭോപ്പാല്‍: തുടര്‍ച്ചയായ നാലാം തവണ അധികാരത്തിലേറാമെന്ന ശിവരാജ് സിങ് ചൗഹാന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്കിയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കമല്‍നാഥിനെ മുഖ്യമന്ത്രിയായ് വാഴിച്ചത്. എന്താണ് മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടത്. അസോസിയേഷന്‍ ഓഫ് ഡെമോക്രറ്റിക് റിഫോമേഴ്സ് 15000 ആളുകളില്‍ മധ്യപ്രദേശിലെ നിയോജകമണ്ഡലത്തില്‍ സര്‍വേ നടത്തിയത് ഈ ചോദ്യത്തിന് ഉത്തരം തേടിയാണ്.

<strong><br> പിണറായിയേയും കോടിയേരിയേയും പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യും, വീണ്ടും എഎന്‍ രാധാകൃഷ്ണൻ</strong>
പിണറായിയേയും കോടിയേരിയേയും പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യും, വീണ്ടും എഎന്‍ രാധാകൃഷ്ണൻ

ഭരണം വിലയിരുത്തന്നതിന്‍റെ ഭാഗമായി വെള്ളം, വൈദ്യുതി, റോഡ്, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി 25 ഇന പട്ടിക നല്കി റേറ്റ് നല്കാനായിരുന്നു സര്‍വേ. ഈ 25 ഇനങ്ങളില്‍ സര്‍ക്കാര്‍ എങ്ങനെ നടത്തിയെന്ന് വിലയിരുത്താനാണ് സര്‍വേ.

 തൊഴിലില്ലായ്മ തിരിച്ചടിയായി

തൊഴിലില്ലായ്മ തിരിച്ചടിയായി

മധ്യപ്രദേശിലെ ഗ്രാമീണമേഖലയില്‍ തൊഴിലില്ലായ്മയായിരുന്നു ഏറ്റവും പ്രധാന പ്രശ്‌നം.59 ശതമാനം പേരും ഗ്രാമീണ മധ്യപ്രദേശിലെ പ്രധാന പ്രശ്‌നമായി രേഖപ്പെടുത്തിയത്.വിളകള്‍ക്ക് ഉള്ള വിലയും, വൈദ്യുതിയും കൃഷിയുമാണ് രണ്ടും മൂനും സ്ഥാനത്തുള്ളത്.കൃഷി തന്നെയാണ് ഗ്രാമപ്രദേശങ്ങലിലെ പ്രധാന പ്രശ്‌നം.കൃഷിക്കാവശ്യമായ ജലലഭ്യതയും ,കൃഷിക്കുള്ള സബ്‌സിഡി,കാര്‍ഷിക കടങ്ങളും പ്രധാന പ്രശ്്നമായി സര്‍വേയില്‍ പങ്കെടുത്ത കര്‍ഷകര്‍ വിലയരുത്തുന്നു.

 റോഡും കുടിവെള്ളവും

റോഡും കുടിവെള്ളവും


മികച്ച റോഡുകള്‍, മികച്ച പൊതു ഗതാഗതം,കുടിവെള്ള ലഭ്യത,സ്ത്രീകളുടെ ശാക്തീകരണവും സുരക്ഷയുമാണ് മറ്റ് പ്രധാന പ്രശ്‌നങ്ങളായി കണ്ടെത്തിയത്.മാലിന്യ സംസ്‌കരണം,അഴിമതി ഇല്ലായ്മ ചെയ്യല്‍,വിളകളുടെ വിലക്കുറവ് എന്നിവയും ജനങ്ങളുടെ പ്രശ്‌നമായി വിലയിരുത്തപ്പെട്ടു.തീവ്രവാദം,പൊതുസ്ഥലങ്ങലും തടാകങ്ങളും കൈയേറുന്നതും പ്രതിരോധവുമാണ് ഏറ്റവും കുറവ് റേറ്റിങ് ലഭിച്ചത്.

ക്രമസമാധാന പ്രശ്നം

ക്രമസമാധാന പ്രശ്നം



മധ്യപ്രദേശിലെ നഗരപ്രദേശത്തിലെ പ്രധാന പ്രശ്‌നങ്ങളായി വിലയിരുത്തിയത് തൊഴിലില്ലായ്മ തന്നെയാണ്. മികച്ച തൊഴിലവസരങ്ങളില്ലാത്തത് പ്രഥമ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മികച്ച തൊഴില്‍ പരിശീലനം ഇല്ലാത്തത് രണ്ടാം സ്ഥാനത്തുണ്ട്. ക്രമസമാധാന പ്രശ്‌നമാണ് മധ്യപ്രദേശ് നാഗരികരുടെ മറ്റൊരു പ്രധാന പ്രശ്‌നം.അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവും നഗരത്തിലെ പ്രശ്‌നമായി രേഖപ്പെടുത്തുന്നു. ആശുപത്രി,പ്രാഥമികആരോഗ്യകേന്ദ്രങ്ങള്‍,ഗതാഗതക്കുരുക്ക്,റോഡുകള്‍,പൊതുഗതാഗതം എന്നിവയുടെ അപര്യാപ്തത നഗരജീവിതത്തെ പ്രതികൂലമാക്കുന്നു.

 ശബ്ദമലിനീകരണം

ശബ്ദമലിനീകരണം

നഗരത്തിലെ പ്രധാന പ്രശനമായത് മലിനീകരണമാണ്. ശബ്ദമലിനീകരണം,വായു ജല മലിനീകരണം,എന്നിവ നഗരപ്രദേശത്തിലെ മലിനീകരണത്തോത് വര്‍ധിപ്പിക്കുന്നു.സ്ത്രീ ശാക്തീകരണവും വൈദ്യുതി ലഭ്യതയുമാണ് മറ്റ് പ്രശ്‌നങ്ങള്‍. മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ മികച്ച പ്രകടനം കാഴ്ച്ചവച്ചത് കാര്‍ശിക മേഖല.ിലാണ്.ലോണ്‍ ലഭ്യത,കൃഷിക്കായുള്ള വൈദ്യുതി,വിളകള്‍്ക്കും വിത്തിനങ്ങള്‍ക്കുമുള്ള സബ്‌സീഡി എന്നിവ തൊട്ടടുത്ത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.

സ്ത്രീ ശാക്തീകരണവും കൃഷിക്കുള്ള ജല ലഭ്യതയും

സ്ത്രീ ശാക്തീകരണവും കൃഷിക്കുള്ള ജല ലഭ്യതയും

തൊഴില്‍ പരിശീലനം, കൃഷിക്കായുള്ള ജലലഭ്യത,സ്ത്രീകളുടെ ശാക്തീകരണം, പൊതുഗതാഗതം,അഴിമതി ഇല്ലാതാക്കല്‍,എന്നിവ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനക്ഷമതയുടെ ഭാഗമായി.സര്‍ക്കാര്‍ ഏറ്റവും കുറവ് ശ്രദ്ധ നല്കിയത്് ജല മലിനീകരണത്തിനാണ്.റേഷന്‍ വിതരണം,മാലിന്യസംസ്‌കരണം,ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള സംവരണം എന്നിവ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കാത്തതായി ജനങ്ങള്‍ വിലയിരുത്തുന്നു.

English summary
Why BJP lost their iconic state Madhyapradesh? A survey conducted by The Association for Democratic Reforms answering the questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X