ചന്ദ്രയാന്‍-3 6000 കിലോമീറ്ററില്‍ നിന്ന് വേഗം കുറയ്ക്കണം, സോഫ്റ്റ് ലാന്‍ഡിംഗിന് ഈ കടമ്പ കടക്കണം
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയയുടെ ഏറ്റവും അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. സോഫ്റ്റ് ലാന്‍ഡിംഗ് എന്ന നിര്‍ണായക കടമ്പയാണ് ഇനിയുള്ളത്. ഇപ്പോള്‍ സഞ്ചരിക്കുന്നത് മണിക്കൂറില്‍ 6048 കിലോമീറ്റര്‍ വേഗത്തിലാണ്. ഈ വേഗം കുറച്ചുകൊണ്ടുവരികയാണ് ഇനി ചെയ്യേണ്ടത്. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള പേടകവും, ചന്ദ്രോപരിതലവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടുവരികയാണ് ചെയ്യേണ്ടത്.
നൂറ് കിലോമീറ്റര്‍ വൃത്താകൃതിയിലെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ പ്രൊപല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയും, 30 കിലോമീറ്റര്‍ അടുത്തുമുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. സോഫ്റ്റ് ലാന്‍ഡിംഗ് അതിന് ശേഷമാണ് നടക്കുക. മുപ്പത് കിലോമീറ്റര്‍ അകലെയായി ചന്ദ്രനോട് അടുത്ത് സ്ഥിതി ചെയ്യുന്ന പെരിലൂണ്‍ എന്ന ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷം അവിടെ നിന്നാണ് ലാന്‍ഡിംഗിനുള്ള ഓപ്പറേഷന്‍ ആരംഭിക്കുക.

30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് അവസാന ലാന്‍ഡിംഗിന് ശ്രമിക്കുമ്പോള്‍ ലാന്‍ഡറിന്റെ ചലനവേഗത കുറയ്ക്കുന്നതിലാണ് സോഫ്റ്റ് ലാന്‍ഡിംഗിന്റെ വിജയം ഇരിക്കുന്നത്. വേഗം ആറായിരം കിലോമീറ്ററില്‍ നിന്ന് 1.68 കിലോമീറ്ററായിട്ടാണ് കുറയ്‌ക്കേണ്ടത്. ഇതാണ് ഏറ്റവും നിര്‍ണായക ഘട്ടമെന്ന് ഐഎസ്ആര്‍ഒ അധ്യക്ഷന്‍ എസ് സോമനാഥ് പറഞ്ഞു. ലാന്‍ഡറിന്റെ വേഗ പരിധി സെക്കന്‍ഡില്‍ 3 മീറ്റര്‍ മാത്രമാണ്. കുത്തനെ നില്‍ക്കുന്ന രീതിയിലേക്ക് ലാന്‍ഡറിനെ മാറ്റാനുള്ള ശ്രമങ്ങളാണ് കടുപ്പമേറിയത്. കഴിഞ്ഞ തവണ ഇക്കാര്യത്തിലാണ് പ്രശ്‌നങ്ങള്‍ സംഭവിച്ചതെന്നും സോമനാഥ് പറഞ്ഞു.
ഇത്തവണ ചന്ദ്രന്റെ പ്രതലത്തില്‍ ലാന്‍ഡറിനെ സുരക്ഷിതമായി ഇറക്കാന്‍ കൂടുതല്‍ ജാഗ്രത ഇസ്രൊ പുലര്‍ത്തുന്നുണ്ട്. വിവിധ കടമ്പകളിലൂടെയാണ് ചന്ദ്രയാന്‍-3നെ കുത്തനെ നില്‍ക്കുന്ന രീതിയിലേക്ക് മാറ്റുക. ചന്ദ്രയാന്‍-2 ഈ പ്രക്രിയയിലാണ് പരാജയപ്പെട്ടത്. അതുകൊണ്ടാണ് ഇത്തവണ കൂടുതല്‍ ശ്രദ്ധ ഈ ലാന്‍ഡിംഗിന് നല്‍കാന്‍ കാരണം. ഇന്ധന ഉപയോഗം കുറയ്ക്കുക എന്നതും ഈ ഘട്ടത്തിലെ വലിയ വെല്ലുവിളിയാണ്.
എല്ലാ അല്‍ഗരിതങ്ങളും കൃത്യമായ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കി മാത്രമേ ലാന്‍ഡിംഗ് സാധ്യമാകൂ എന്ന് ഇസ്രൊ അധ്യക്ഷന്‍ വ്യക്തമാക്കി. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ ലാന്‍ഡിംഗ് ക്രാഫ്റ്റിന്റെ പരമാവധി മാസ് 800 കിലോഗ്രാം ആയിരിക്കണം. വെര്‍ട്ടിക്കല്‍ വെലോസിറ്റി 2 മില്ലി സെക്കന്‍ഡും, വെര്‍ട്ടിക്കല്‍ വെലോസിറ്റി 0.5 മില്ലി സെക്കന്‍ഡുമായിരിക്കണംഅതേസമയം ലാന്‍ഡിങ്ങില്‍ എന്തെങ്കിലും പിഴവ് വന്നാല്‍ പോലും സുരക്ഷിതമായി ഉപഗ്രഹം ചന്ദ്രനില്‍ ഇറക്കുന്നതിലുള്ള സംവിധാനവും ഇസ്രോ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications