• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജാറാം മോഹൻ റോയ് എന്തിനാണ് മദ്രസയിൽ പഠിച്ചത്? അസാം മുഖ്യമന്ത്രിക്ക് മറുപടിയുമായി ഒവൈസി

 • By Akhil Prakash
Google Oneindia Malayalam News

ഹൈദരബാദ്; അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ മദ്രസ വിരുദ്ധ പരാമർശത്തിന് മറുപടിയുമായി ഓൾ ഇന്ത്യ മജിലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. സംസ്ഥാനത്ത് പ്രളയം മൂലം 18 പേർ മരിക്കുകയും ഏഴ് ലക്ഷം പേർ ദുരിതം അനുഭവിക്കുകയും ചെയ്യുമ്പോഴും അസാം മുഖ്യമന്ത്രി വിദ്വേഷ പ്രസംഗത്തിന്റെ തിരക്കിലാണെന്ന് ഒവൈസി ട്വിറ്ററിൽ കുറിച്ചു. "മദ്രസകൾ ഉള്ളിടത്തോളം കാലം കുട്ടികൾക്ക് ഡോക്ടർമാരും എഞ്ചിനീയർമാരും ആകുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല." എന്നായിരുന്നു ഹിമന്ത ബിശ്വ നേരത്തെ പറഞ്ഞിരുന്നത്.

ഇതിന് മറുപടിയുമായാണ് ഒവൈസി രം ഗത്ത് വന്നത്. "നിരവധി മദ്രസകൾ ഇസ്‌ലാമിന് പുറമെ ശാസ്ത്രവും ഗണിതവും സാമൂഹിക പഠനങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും സംഘികൾ ബ്രിട്ടീഷ് ഏജന്റുമാരായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലായിരുന്നു" ഒവൈസി പറഞ്ഞു. "ശാഖകളിൽ നിന്ന് വ്യത്യസ്തമായി മദ്രസകളിൽ ആത്മാഭിമാനവും സഹാനുഭൂതിയും പഠിപ്പിക്കുന്നു. നിരക്ഷരരായ സംഘികൾക്ക് മനസ്സിലാകില്ല. ഹിന്ദു സാമൂഹിക പരിഷ്കർത്താവായ രാജാറാം മോഹൻ റോയ് എന്തിനാണ് മദ്രസയിൽ പഠിച്ചത്?" ഒവൈസി ട്വീറ്റ് ചെയ്തു. മുസ്‌ലിം വംശപരമ്പരയെ കുറിച്ചുള്ള ഭ്രമം നിങ്ങളുടെ അപകർഷതാ കോംപ്ലക്‌സിനെ കാണിക്കുന്നു. മുസ്ലീങ്ങൾ ഇന്ത്യയെ സമ്പന്നമാക്കി. അത് തുടരും എന്നും ഒവൈസി കൂട്ടിച്ചേർത്തു.

മദ്രസകൾ ഉള്ളിടത്തോളം കാലം കുട്ടികൾക്ക് ഡോക്ടർമാരും എഞ്ചിനീയർമാരും ആകുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും. കുട്ടികളെ മദ്രസയിൽ പ്രവേശിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ബിശ്വ അവകാശപ്പെട്ടിരുന്നു. "മദ്രസകൾ ഇനി വേണ്ട ഖുറാന്‍ വീട്ടില്‍ പഠിപ്പിച്ചാല്‍ മതി. ഇന്ത്യയില്‍ ആരും മുസ്‌ലിമായല്ല ജനിക്കുന്നത്. മുസ്‌ലിം കുട്ടികള്‍ മിടുക്കരാണെങ്കില്‍ അവര്‍ക്കൊരു ഹിന്ദു ഭൂതകാലമുണ്ടാകും. എല്ലാ മുസ്‌ലികളും ഹിന്ദുക്കളാണ്. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണ്. ഒരു മുസ്‌ലിം കുട്ടി മിടുക്കരാണെങ്കില്‍ അതിന് ഉത്തരവാദി അവരുടെ ഹിന്ദു ഭൂതകാലമാണ്." എന്നും ബിശ്വ ഡൽഹിയിലെ ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു.

ഖുർആൻ പഠിപ്പിക്കരുതെന്ന് ആരും പറയുന്നില്ല. എന്നാൽ അതിലുപരിയായി, ഒരു വിദ്യാർത്ഥിയെ സയൻസ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നിവ പഠിപ്പിക്കണം. 2-3 മണിക്കൂർ മാത്രം മതപരമായ വിദ്യാഭ്യാസം നൽകുക. ബാക്കി സമയം സ്കൂളുകളിൽ, ഒരു വിദ്യാർത്ഥിയെ എഞ്ചിനീയറോ ഡോക്ടറോ ആകാൻ കഴിയുന്ന രീതിയിൽ പഠിപ്പിക്കണം. എന്നും ബിശ്വ പറഞ്ഞിരുന്നു. നേരത്തെ 2020-ൽ ബിശ്വ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ അസം സർക്കാർ എല്ലാ സർക്കാർ മദ്രസകളും പിരിച്ചുവിട്ട് പൊതുവിദ്യാഭ്യാസത്തിനുള്ള "റെഗുലർ സ്കൂളുകളായി" മാറ്റാൻ തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തെ മതനിരപേക്ഷമാക്കാൻ 2018-ലെ മദ്രസ വിദ്യാഭ്യാസ പ്രൊവിൻഷ്യലൈസേഷൻ ആക്ട്, 1955, അസം മദ്രസ എഡ്യൂക്കേഷൻ നിയമം എന്നിവ റദ്ദാക്കുന്ന നിയമം നിയമസഭ പാസാക്കിയിരുന്നു.

Recommended Video

cmsvideo
  MVD ആയി വിലസിയ കിരൺ കുമാറിന് ജയിലിൽ വിലസാം,10 വർഷം സുഖ ജീവിതം
  English summary
  Owaisi said that unlike shakhas, madrassas teach self-esteem and empathy.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X