കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

35 ലോക്‌സഭാസീറ്റുകളില്‍ മുന്‍തൂക്കം നഷ്ടമായി ബിജെപി; 6 ല്‍ നിന്ന് കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: മിസോറാം നഷ്ടപ്പെടുകയും തെലങ്കാനയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് കോണ്‍ഗ്രസ്സിന് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ഛത്തീസ്ഗഢില്‍ മികച്ച വിജയം കരസ്ഥമാക്കിയ കോണ്‍ഗ്രസ്സ് രാജസ്ഥാനില്‍ 21 സീറ്റില്‍ നിന്ന് 99 സീറ്റിലേക്ക് ഉയര്‍ന്നാണ് ഭരണം പിടിച്ചത്.

<strong>എസ്പിയും ബിഎസ്പിയും സ്വതന്ത്രരും പിന്തുണക്കും, മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും</strong>എസ്പിയും ബിഎസ്പിയും സ്വതന്ത്രരും പിന്തുണക്കും, മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും

24 മണിക്കൂറിലേറെ നീണ്ട് അനിശ്ചിതത്വത്തിന് ശേഷം മധ്യപ്രദേശിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും കേവലഭൂരിപക്ഷത്തിന് രണ്ട് സീറ്റ് മാത്രം പിറകിലായി തങ്ങളുടെ അംഗബലം എത്തിക്കാന്‍ കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ ലോക്‌സഭാ സീറ്റുകളുടെ കണക്കുകളിലും കോണ്‍ഗ്രസ്സിന് നേട്ടമുണ്ടാക്കിയിരിക്കുകയാണ്.

ആത്മവിശ്വാസം

ആത്മവിശ്വാസം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തിനില്‍ക്കെ നടന്ന രാഷ്ട്രീയ ബലാബലത്തില്‍ നേട്ടം കൊയ്യാന്‍ സാധിച്ചത് കോണ്‍ഗ്രസ്സിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം ഉണ്ടാക്കിയ സംസ്ഥാനങ്ങളിലെ ഈ മുന്നേറ്റം 2019 ലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നത്.

വോട്ടിങ് നില

വോട്ടിങ് നില

5 സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന വോട്ടിങ് നില അനുസരിച്ചുള്ള കണക്കില്‍ 2014 ല്‍ സ്വന്തമാക്കിയ 35 ലോക്‌സഭാ സീറ്റുകളില്‍ ബിജെപി ഇത്തവണ പിന്നിലായി. കോണ്‍ഗ്രസ് 33 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് ലോക്‌സഭാ സീറ്റുകളിലും മുന്നില്‍ നില്‍ക്കുകായണ്.

രാജസ്ഥാന്‍

രാജസ്ഥാന്‍

ലോക്‌സഭാ സീറ്റുകളിലേ കണക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസ് എറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയ സംസ്ഥാനം രാജസ്ഥാനാണ്. 25 ലോക്‌സഭാ സീറ്റാണ് രാജസ്ഥാനില്‍ ഉള്ളത്. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ 25 ല്‍ 25 ഉം കരസ്ഥമാക്കി സംസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ്സിനെ തൂത്തെറിയുന്ന പ്രകടനമായിരുന്നു ബിജെപി കാഴ്ച്ച വെച്ചത്.

25 ല്‍ 13 സീറ്റില്‍

25 ല്‍ 13 സീറ്റില്‍

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 25 ല്‍ 13 സീറ്റില്‍ മൂന്‍തൂക്കം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു. 12 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം ഉള്ളത്. 2014 നെ അപേക്ഷിച്ച് 13 സീറ്റുകളില്‍ ബിജെപിക്ക് മുന്‍തൂക്കം നഷ്ടപ്പെട്ടത് അവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.

മധ്യപ്രദേശിലും

മധ്യപ്രദേശിലും

മധ്യപ്രദേശിലും ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 29 സീറ്റില്‍ 14 സീറ്റിലാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം ഉള്ളത്. ബിജെപിക്ക് 15 സീറ്റില്‍ മൂന്‍തൂക്കം ഉണ്ടെങ്കിലും 12 സീറ്റിലാണ് അവര്‍ക്ക് മുന്‍തൂക്കം നഷ്ടപ്പെട്ടത്.

രണ്ടില് നിന്ന്

രണ്ടില് നിന്ന്

2014 ല്‍ കേവലം രണ്ട് ലോക്‌സഭാ സീറ്റില്‍ മാത്രമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞത്. 2019 ലെ പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ അടുത്ത് നില്‍ക്കെയുള്ള ഈ പ്രകടനം അപ്പോഴും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്.

ഏറ്റവും വലിയ തിരിച്ചടി

ഏറ്റവും വലിയ തിരിച്ചടി

ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ട മറ്റൊരു സംസ്ഥാനമാണ് ഛത്തീസ്ഗഡ്. 2014 ല്‍ 11 ലെ 10 സീറ്റിലും ബിജെപിയാണ് വിജയിച്ചതെങ്കില്‍ ഇത്തവണ കണക്കൂകള്‍ നേരെ തലകീഴായി മറിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 11 ല്‍ 10 സീറ്റിലും മുന്‍തൂക്കം കോണ്‍ഗ്രസ്സിനാണ്. ബിജെപിയുടെ മുന്‍തൂക്കം ഒരിടത്ത് മാത്രം ഒതുങ്ങി.

തെലങ്കാനയില്‍

തെലങ്കാനയില്‍

തെലങ്കാനയില്‍ ടിആര്‍എസ് തങ്ങളുടെ മേധാവിത്വം ഒന്നുകൂടി ഉറപ്പിച്ചു. 2014 ലെ 11 സീറ്റില്‍ നിന്ന് 14 സീറ്റിലേക്ക് മുന്‍തൂക്കം വര്‍ധിപ്പിക്കാന്‍ ടിആര്‍എസിന് സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണത്തെ 2 സീറ്റിലെ മുന്‍തൂക്കം കോണ്‍ഗ്രസ് ഇത്തവണയും തുടരുന്നു.

കോണ്‍ഗ്രസ്സിന് നഷ്ടമായി

കോണ്‍ഗ്രസ്സിന് നഷ്ടമായി

സംസ്ഥാനം കൈവിട്ടതിനോടൊപ്പം തന്നെ മിസോറാമിലെ ഏക ലോക്‌സഭാ സീറ്റിലെ മുന്‍തൂക്കവും കോണ്‍ഗ്രസ്സിന് നഷ്ടമായി. 40 നിയമസഭാ സീറ്റിലെ 26 സീറ്റിലും വിജയം നേടിയ മിസോറാം നാഷണല്‍ ഫ്രണ്ട് തന്നെയാണ് ലോക്‌സഭാ സീറ്റിലും മുന്‍തൂക്കം നോടിയത്.

Recommended Video

cmsvideo
ശുവിന്‍റെ പേരില്‍ പൊലിഞ്ഞ ജീവനുകൾക്ക് ബിജെപിക്കുള്ള മറുപടി
രാജ്യസഭയില്‍

രാജ്യസഭയില്‍

ലോക്‌സഭാ സീറ്റിലെ മുന്‍തൂക്കം കണക്ക്കൂട്ടലില്‍ മാത്രം ഒതുങ്ങുന്നതാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസ്സിന് പ്രത്യക്ഷത്തില്‍ നേട്ടം ഉണ്ടാക്കുക രാജ്യസഭയിലാണ്. ബിജെപിക്ക് രാജ്യസഭയില്‍ 9 സീറ്റുകള്‍ നഷ്ടമാവുമ്പോള്‍ കോണ്‍ഗ്രസ്സിന് 8 അംഗങ്ങളെ അടുത്തതായി രജ്യസഭയില്‍ എത്തിക്കാന്‍ കഴിയും.

English summary
why heartland could turn out to be hurtland for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X