ഒരേ സമയം ബിജെപിക്കെതിരേയും ബിജെപിക്കൊപ്പവും... ഒരുപിടിയും തരാത്ത പവാര്‍; ഇതും ആ തന്ത്രത്തിന്റെ ഭാഗം?
1999 ല്‍ ആണ് കോണ്‍ഗ്രസില്‍ നിന്ന് വിട്ട് ശരദ് പവാര്‍ എന്‍ സി പി രൂപീകരിച്ചത്. എന്നാല്‍ അതേ വര്‍ഷം തന്നെ കോണ്‍ഗ്രസുമായി എന്‍സിപി സഖ്യത്തിലേര്‍പ്പെട്ടു

ന്യൂദല്‍ഹി: നാഗാലാന്റില്‍ ബി ജെ പി സഖ്യ സര്‍ക്കാരിനെ പിന്തുണക്കാനുള്ള എന്‍ സി പി നീക്കം എല്ലാവരേയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇത് വലിയ രീതിയില്‍ രാഷ്ട്രീയ കോലാഹലങ്ങുണ്ടാക്കിയതുമില്ല. എന്തായിരിക്കും അതിന് കാരണം. പ്രതിപക്ഷത്തെ പ്രബലമായ ഒരു കക്ഷി, അടുത്തിടെ ബി ജെ പിക്ക് എതിരെ വിശാല പ്രതിപക്ഷത്തിനായി ഒാടി നടന്ന നേതാവ് എടുത്ത തീരുമാനം എന്തുകൊണ്ടാണ് വലിയ രീതിയില്‍ വിവാദമുണ്ടാക്കാതിരുന്നത്.
എന്‍ സി പി എന്ന പാര്‍ട്ടിയുടെ ചരിത്രം തന്നെയാണ് അതിന് കാരണം. എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിന്റെ ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അത്തരം കരുനീക്കങ്ങളാല്‍ നിറഞ്ഞതാണ്. നാഗാലാന്‍ഡിലെ ബി ജെ പിയുമായുള്ള പവാറിന്റെ സഖ്യം പോലും ആദ്യ സംഭവമല്ല. 2014 ല്‍ മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷമില്ലാതിരുന്നപ്പോള്‍ എന്‍ സി പി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബിജെപിക്കൊപ്പം നേരത്തേയും
288 സീറ്റുകളില്‍ 122 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്ന ബി ജെ പിക്ക് ഭൂരിപക്ഷത്തിന് 23 സീറ്റുകള്‍ കുറവായിരുന്നു. അന്ന് ശിവസേനയും ബി ജെ പിയും വെവ്വേറയാണ് മത്സരിച്ചിരുന്നത്. എന്നാല്‍ എന്‍ സി പി ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചു. എങ്കിലും ശിവസേന പിന്നീട് ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ എന്‍ സി പി നീക്കം ഫലവത്തായില്ല.

അജിത് പവാറിനെ പറഞ്ഞയച്ചത് ശരദ് പവാറോ
2019 ല്‍ പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത് ബി ജെ പി-എന്‍ സി പി സഖ്യത്തിന്റെ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരില്‍ പലരും അഭിപ്രായപ്പെടുന്നത്. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ശിവസേന ബി ജെ പിയുമായി തെറ്റി പിരിയുകയും ചെയ്ത തെരഞ്ഞെടുപ്പില്‍ എന്‍ സി പി നേതാവ് അജിത് പവാര്‍ ബി ജെ പിക്കൊപ്പം ഹ്രസ്വ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

മഹാ വികാസ് അഘാഡി വരുന്നു
എന്നാല്‍ പിന്നീട് പവാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനേയും ശിവസേനയേയും ഒപ്പം കൂട്ടി എന്‍ സി പി മഹാ വികാസ് അഘാഡി രൂപീകരിക്കുകയായിരുന്നു. എം വി എ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ രണ്ടര വര്‍ഷം ഭരിക്കുകയും ചെയ്തു. എന്നാല്‍ പോലും അജിത് പവാര്‍ ആദ്യം ബി ജെ പിക്കൊപ്പം ചേര്‍ന്നതിന് പിന്നില്‍ ശരദ് പവാറിന്റെ മൗനസമ്മതം ഉണ്ടായിരുന്നിരിക്കാം എന്ന് കരുതുന്നവര്‍ നിരവധിയാണ്.

പവാറിന്റെ മതേതരത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല
എന്നാല്‍ ശരദ് പവാറിന്റെ മതേതരത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല എന്നാണ് മഹാരാഷ്ട്ര എന്‍ സി പി നേതാവ് ജയന്ത് പാട്ടീല്‍ പറയുന്നത്. ശരദ് പവാര്‍ പാര്‍ട്ടി ലൈനുകള്‍ക്കതീതമായി സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്തുമെന്നും അത് പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനു തുല്യമല്ല എന്നുമാണ് എന്‍ സി പി നേതാക്കള്‍ പറയുന്നത്. 2001 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഗുജറാത്ത് ഭൂകമ്പ പ്രതിസന്ധി നേരിടാന്‍ ശരദ് പവാറിനെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ വൈസ് ചെയര്‍മാനാക്കിയിരുന്നു.

കൗശലക്കാരനായ രാഷ്ട്രീയക്കാരന്‍
ശരദ് പവാര്‍ രാഷ്ട്രീയത്തില്‍ പാരമ്പര്യേതര വഴിയാണ് എല്ലാക്കാലവും സ്വീകരിച്ചത് എന്നും തനിക്കും തന്റെ പാര്‍ട്ടിക്കും എന്താണ് നല്ലത് എന്ന് അറിയാവുന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരനാണ് അദ്ദേഹം എന്നും വഞ്ചിത് ബഹുജന്‍ അഘാഡി തലവന്‍ പ്രകാശ് അംബേദ്കര്‍ പറയുന്നു. ശരദ് പവാര്‍ പ്രവചനാതീതനായ രാഷ്ട്രീയക്കാരനാണ് എന്നാണ് ബി ജെ പി നേതാക്കളുടേയും അഭിപ്രായം.

കോണ്‍ഗ്രസിനെ പിളര്‍ത്തി കോണ്‍ഗ്രസിനൊപ്പം
1999 ല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി എന്‍ സി പി രൂപീകരിച്ച പവാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അദ്ദേഹം കോണ്‍ഗ്രസുമായി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. 2014ല്‍ ബി ജെ പിയെ പിന്തുണച്ചു. 2019 ല്‍ ബി ജെ പിയെ മൂലക്കിരുത്താന്‍ മഹാ വികാസ് അഘാഡിയും രൂപീകരിച്ചു.












Click it and Unblock the Notifications