കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ ആദ്യ നാല് ഘട്ട പ്രചാരണത്തിനുമെത്തിയില്ല: രാഹുൽ ഗാന്ധിയുടെ അഭാവം കോൺഗ്രസ് തന്ത്രം?

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പാണ് വിവിധ ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ രാജ്യത്ത് എല്ലായിടത്തും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായി പങ്കെടുത്തിരുന്ന രാഹുൽ ഗാന്ധി ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ്- ബിജെപി പോരാട്ടമാണെന്ന് പറയുമ്പോഴും ഇടത് പക്ഷത്തിന് കീഴിലുള്ള മുന്നണിയും മത്സരരംഗത്ത് സജീവമായുണ്ട്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും, സിപിഎം സ്ഥാനാർത്ഥികളായിരാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും, സിപിഎം സ്ഥാനാർത്ഥികളായി

 എന്തുകൊണ്ട് മാറ്റം

എന്തുകൊണ്ട് മാറ്റം


പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്താത്തത് ചർച്ചയായിരുന്നു. ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പ് നടന്നിരുന്നുവെങ്കിലും ഏപ്രിൽ 14 ന് മാത്രമാണ് രാഹുൽ ഗാന്ധി പ്രചാരണത്തിന് വേണ്ടി ബംഗളിലേക്ക് എത്തുന്നത്. എന്നാൽ പശ്ചിമബംഗാള്‍ കോൺഗ്രസ് കമ്മറ്റിയുടെ സ്ട്രാറ്റജി അനുസരിച്ചാണ് രാഹുൽ ഗാന്ധി നാലാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിനെത്തിയിട്ടുള്ളത്. ഇപ്പോഴാണ് രാഹുൽ പ്രചാരണം നടത്തേണ്ടതിന്റെ ആവശ്യമെന്നും തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെ ഹരിപ്രസാദ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

 കോൺഗ്രസ് പോരിന്

കോൺഗ്രസ് പോരിന്


പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 92 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. സംയുക്ത് മോർച്ച എന്ന സഖ്യത്തിനൊപ്പമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിനപ്പുറം കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മേഖലകളിൽ അഞ്ചാം ഘട്ടം മുതലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധിയെ ഏപ്രിൽ 14ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തിറക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചതോടെയാണ് അദ്ദേഹത്തം ഇത്തരത്തിൽ പ്രതികരിച്ചത്.

സ്ഥിതി വ്യത്യസ്തം

സ്ഥിതി വ്യത്യസ്തം

കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളിയാണ് സിപിഎം. എന്നാൽ ബംഗാളിൽ ഇരു പാർട്ടികളും തമ്മിൽ സഖ്യമുണ്ട്. എന്നാൽ ഇത് കേരളത്തിൽ എൽഡിഎഫിന് നേട്ടമുണ്ടാക്കുമെന്ന് കണ്ടാണോ രാഹുൽ പ്രചാരണത്തിന് എത്താതിരുന്നതെന്ന് ചോദ്യമുയർന്നിരുന്നു. കേരളത്തിലും ബംഗാളിലും സിപിഎമ്മിന്റെ ഐഡിയോളജി ഒന്ന് തന്നെയാണ് എന്നാൽ ഇരു സംസ്ഥാനങ്ങളിലും രാഷ്ട്രീയ സ്വഭാവം വേറിട്ടതാണ്. ട്രേഡ് യൂണിയനുകള്‍ ശക്തമായ സംസ്ഥാനമാണ് പശ്ചിമബംഗാള്‍. രണ്ടാമത്തെ കാര്യം പശ്ചിമബംഗാളിനേക്കാള്‍ ഇടതുപക്ഷം ശക്തമായിട്ടുള്ളത് കേരളത്തിലാണ്.

യുഡിഎഫ് അധികാരത്തിലെത്തണം

യുഡിഎഫ് അധികാരത്തിലെത്തണം

ബിജെപിയുടെ സാന്നിധ്യമുണ്ടെങ്കിലും കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളിയാണ് സിപിഎം. എന്നാൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്, ബിജെപി, ഇടത് പക്ഷത്തിന് കീഴിലുള്ള സംയുക്ത മോർച്ച എന്നിവ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ബംഗാള്‍ സാക്ഷിയാവുന്നത്. ഇടതുപക്ഷം 200 സീറ്റുകളിലാണ് മത്സരിക്കുന്നത്. കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഡ് തന്നെ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്.

ഇരട്ട നിലപാട് ചർച്ചയാവുമോ?

ഇരട്ട നിലപാട് ചർച്ചയാവുമോ?

ബിജെപിയും തൃണമൂൽ കോൺഗ്രസും കേന്ദ്രത്തിൽ എൻഡിഎ സഖ്യത്തിലെ കക്ഷികളാണ്. ഇപ്പോള്‍ നേരിട്ടാണ് പോരാടുന്നത്. ഇത് ഇരട്ട നിലപാടാണോ എന്നാണ് ബിജെ ഹരിപ്രസാദ് ചോദിക്കുന്നത്. അടിസ്ഥാനപരമായി ബംഗാളിൽ ഇടതുപക്ഷവുമായുള്ള സഖ്യമായിരുന്നു കോൺഗ്രസിന് വേണ്ടിയിരുന്നത്. എന്നാൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയ്ക്ക് വേണ്ടിയിരുന്നത് കോൺഗ്രസ് സിപിഎമ്മിനെ മത്സരിക്കുന്നതായിരുന്നു.

 നിർദേശങ്ങള്‍ പാലിച്ച്

നിർദേശങ്ങള്‍ പാലിച്ച്


ആദ്യ നാല് ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം വരെയും ബംഗാള്‍ കോൺഗ്രസിന് രാഹുലിന്റെ സേവനം ആവശ്യമില്ല. എന്നാൽ ഞങ്ങളൊരു ജനാധിപത്യ പാർട്ടിയാണ്. പശ്ചിമബംഗാള്‍ കോൺഗ്രസ് കമ്മറ്റിയുടെ നിർദേശം അനുസരിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഓരോ പിസിസികളുടെ നിർദേശങ്ങക്കള്‍ക്കനുസൃതമായിട്ടാണ് മുന്നോട്ടുപോയിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.

 സാധ്യത സംയുക്ത മോർച്ചയ്ക്ക്

സാധ്യത സംയുക്ത മോർച്ചയ്ക്ക്


പശ്ചിമബംഗാളിൽ ഇടത് പക്ഷത്തിന് കീഴിലുള്ള സംയുക്ത മോർച്ച അധികാരത്തിലെത്തുമെന്നാണ് അദ്ദേഹം പങ്കുവെക്കുന്ന പ്രതീക്ഷ. സംസ്ഥാനത്ത് ചിലയിടങ്ങളിൽ തൃണമൂൽ കോൺഗ്രസും ചിലയിടത്ത് ബിജെപിയുമാണ് എതിരാളികളായിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ തൃണമൂലായിരിക്കും പ്രധാന പ്രതിപക്ഷം. ദേശീയ തലത്തിൽ ബിജെപി തന്നെയാണ് പ്രതിപക്ഷം. എന്നാൽ രണ്ട് പാർട്ടികളും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബിജെപി പോര് എന്നതരത്തിലാണ് മാധ്യമങ്ങളെല്ലാം പ്രചരിപ്പിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നത്.

പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Ananthapuri election result prediction| Oneindia Malayalam

English summary
Why Rahul Gandhi didn't campaign in first 4 phases? Congress replies the reason behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X