1,600 വര്‍ഷമായിട്ടും തുരുമ്പ് പിടിക്കാത്ത കുത്തബ് മിനാറിലെ ഇരുമ്പ് തൂണ്; ഒടുവില്‍ ആ രഹസ്യം പുറത്ത്
ന്യൂദല്‍ഹി: 1600 വര്‍ഷത്തെ പഴക്കമുണ്ടായിട്ടും തുരുമ്പ് പിടിക്കാത്ത കുത്തബ് മിനാറിലെ ഇരുമ്പ് സ്തംഭത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഈ അത്ഭുതത്തിിന് പിന്നിലെ രഹസ്യമെന്താണെന്ന് കാലാകാലങ്ങളായി അന്വേഷിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും പോലും ഈ സ്തംഭം അത്ഭുതമാണ്. അങ്ങനെ കാലങ്ങളുടെ കാത്തിരിപ്പിന് ഒടുവിലായി ആ വലിയ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.
7.21 മീറ്റര്‍ ഉയരവും 41 സെന്റീമീറ്റര്‍ വ്യാസവും 6 ടണ്‍ ഭാരവുമുണ്ട് സ്തംഭത്തിന്. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ചക്രവര്‍ത്തിമാരില്‍ ഒരാളായ ചന്ദ്രഗുപ്തന് രണ്ടാമന്റെ ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്ന സ്തംഭത്തിന് ഒന്നര സഹസ്രാബ്ദത്തിലേറെ പഴക്കമുണ്ട്. ആ സമയമത്രയും വെയിലും വഴയും കൊണ്ടിട്ടും കുത്തബ് മിനാര്‍ സ്തംഭത്തിന് തുരുമ്പ് പിടിച്ചിട്ടില്ല. പതിറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ലോഹത്തൊഴിലാളികളും ഈ അസാധാരണമായ അത്ഭുതത്തിന്റെ വേരുതേടി.

7.12 മീറ്റര്‍ ഉയരവും 41 സെന്റിമീറ്റര്‍ വ്യാസവും ആറ് ടണ്‍ ഭാരവുമുള്ള ഈ ഭീമന് തൂണില്‍ എന്തുകൊണ്ട് തുരുമ്പ് പിടിക്കുന്നില്ല എന്ന രഹസ്യം നൂറ്റാണ്ടുകള്‍ക്കുശേഷമാണ് പുറത്തുവന്നിരിക്കുന്നത്. ഗുപ്ത സാമ്രാജ്യത്തിലുള്‍പ്പെട്ട ചന്ദ്രഗുപ്തന് രണ്ടാമന്റെ ഭരണകാലത്താണ് തൂണ് സ്ഥാപിക്കപ്പെട്ടതെന്നാണ് കരുതുന്നത്. തൂണിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഇപ്പോഴാണ് വിശ്വാസത്തിലെടുക്കാനാകുന്ന ഒരു കാരണം പുറത്തെത്തുന്നത്.
കാണ്‍പൂര്‍ ഐഐടിയിലെ മെറ്റലര്‍ജിസ്റ്റായ ആര് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തൂണിന്റെ രഹസ്യത്തിന് വിശ്വസനീയമായ വിശദീകരണം നല്‍കിയിരിക്കുന്നത്. 'മെസാവിറ്റ്' എന്ന് വിളിക്കപ്പെടുന്ന ഒരു സംരക്ഷിത പാളി തൂണിന് ഉണ്ടെന്നും ഇതാണ് തുരുമ്പില്‍ നിന്ന് തൂണിനെ സംരക്ഷിക്കുന്നതെന്നും ഇവര്‍ കണ്ടെത്തി. ഇരുമ്പില്‍ നിന്ന് ഫോസ്ഫറസ് നീക്കം ചെയ്യാത്തത് ആണ് മിസാവിറ്റ് രൂപം കൊള്ളാന്‍ കാരണം. തുരുമ്പ് ഓക്സിഹൈഡ്രോക്സൈഡാണ്. ലോഹവും അന്തരീക്ഷവായുവും പ്രതിപ്രവര്‍ത്തിച്ച് തുരുമ്പെടുക്കുന്നതിന് മിസാവിറ്റ് തടസമാകുന്നു. പുരാതന ഇന്ത്യയിലെ ലോഹശാസ്ത്രജ്ഞരുടെ കഴിവുകളെ ഈ സ്തംഭം പ്രതിഫലിപ്പിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
'ജനിച്ചതാര്‍ക്കുവേണ്ടി...' നിമിഷയെ എടുത്തുപൊക്കി ജാസ്മിന് ആ വൈറല്‍ ചിത്രങ്ങള്‍ ഇതാ
ആധുനിക ഇരുമ്പില്‍ 0.05 ശതമാനത്തില്‍ താഴെ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ടെങ്കിലും, കുത്തബ് മിനാര്‍ സ്തംഭത്തില്‍ നിര്‍മ്മിച്ച ഇരുമ്പില്‍ 1 ശതമാനം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. ബാലസുബ്രഹ്മണ്യം പറയുന്നതനുസരിച്ച്, ലോഹം പൊട്ടുന്നത് തടയാന്‍ തൊഴിലാളികള്‍ ഇന്ന് ചെയ്യുന്നതുപോലെ ഇരുമ്പില്‍ നിന്ന് ഫോസ്ഫറസ് നീക്കം ചെയ്യുന്നതിനുപകരം, അവര്‍ അത് ഉള്ളില്‍ സൂക്ഷിച്ചു ഇത് ഇരുമ്പിനെ ശക്തമായി നിലനിര്‍ത്തുകയും മിസാവൈറ്റ് തടസ്സം രൂപപ്പെടുന്നതിനും കാരണമായി.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications