Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവ് മരിച്ച വിരം അറിഞ്ഞതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു; പിന്നാലെ വൻ ട്വിസ്റ്റ്, സംഭവിച്ചത് ഇത്

ഒഡീഷ: ഇനി പറയാൻ പോകുന്ന സംഭവം ആദ്യം കേൾക്കുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് തോന്നിയേക്കാം. എങ്കിലും ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമാണ്. ഭർത്താവ് മരിച്ചെന്ന വാർത്ത കേട്ട് ആത്മഹത്യ ചെയ്ത യുവതിയും അവരുടെ മരണത്തിന് ശേഷം നടന്ന ഒരു ട്വിസ്റ്റുമാണ് പറയുന്നത്. ഭർത്താവിന്റെ ശവസംസ്ക്കാരത്തിന് പിന്നാലെയായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. എന്നാൽ‌ പിന്നീട് ഈ .യുവതിയുടെ ഭർത്താവിനെ ആശുപത്രിയിൽ ജീവനോടെ കണ്ടെത്തുകയും ചെയ്തു.

ഒഡീഷയിലാണ് സംഭവം നടന്നത്. ഒഡീഷയിലെ ഒരു ആശുപത്രിയിൽ എ സി പൊട്ടിത്തെറിച്ച് മുപ്പത്തിനാല് കാരനായ ദിലീപ് സാമന്തരായ് എന്നയാൾ മരിച്ചെന്നായിരുന്നു വിവരം. പിന്നീട് ദിലീപ് ആണെന്ന് പറഞ്ഞ് മൃതദേഹം കുടുംബത്തിന് വിട്ടു നൽകി. പൊട്ടിത്തെറിയിൽ ശരീരമാസകലം പൊള്ളലേറ്റതിനാൽ മുഖം തിരിച്ചറിയാൻ സാധിക്കാത്ത നിലയിിലായിരുന്നു മൃതദേഹം. പിന്നാലെ മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തു.

Death

ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യ സോന ( 24) യെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു, ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് നേരത്തെ വിട്ടുനൽകിയ മൃതദേഹം ദിലീപിന്റേതല്ലെന്നും ദിലീപ് ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ പറഞ്ഞത്. ഡിസംബർ 29 നായിരുന്നു പൊട്ടിത്തെറി നടന്നത്.

നാല് പേരായിരുന്നു എ സി നന്നാക്കുന്നുണ്ടായിരുന്നത് എന്നാണ് വിവരം. ശ്രീതം, ജ്യോതി രഞ്ജൻ എന്നിവരാണ് മരിച്ചത്. ദിലീപാണെന്ന് കരുതി ജ്യോതി രഞ്ജന്റെ മൃതദേഹമാണ് സംസ്ക്കരിച്ചത്. ഡിസംബർ 31 നാണ് മൃതദേഹം സംസ്ക്കരിച്ചത്. പുതുവർഷത്തിൽ ദിലീപിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി.

ഇതിന് ശേഷമാണ് സംസ്ക്കരിക്കാൻ വിട്ടുനൽകിയത് ദിലീപിന്റെ സഹപ്രവർത്തകൻ ജ്യോതി രഞ്ജന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ദിലീപിന്റെ കുടുംബം ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി. ആളുപത്രിയുടെ ഭാ​ഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണ് സോനയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

അതേ സമയം ഭർത്താവിന് ​ഗുരുതരമായി പൊള്ളലേറ്റെന്ന് കരുതി ആശുപത്രിയിൽ ഇരിക്കുകയാണ് ജ്യോതി രഞ്ജന്റെ ഭാര്യ അർപ്പിത. ഇവോരട് എന്ത് പറയുമെന്ന് അറിയാതെയിരിക്കുകയാണ് ബന്ധുക്കൾ. സ്വകാര്യ കമ്പനിയുടെ എ സി മെക്കാനിക്കുമാരാണ് മരിച്ചത്. കമ്പനിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്നും അനനുസരിച്ചാണ് മൃതദേഹം വിട്ട് കൊടുത്തതെന്നും ആശുപത്രി പറഞ്ഞതായാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+