യുഎസ്: വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിനു സമീപം തീവ്രവാദി ആക്രമണം, എട്ടുമരണം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലോവര്‍ മാന്‍ഹട്ടനില്‍ കാല്‍നടക്കാര്‍ക്കു നേരെ ട്രക്ക് ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാടകയ്‌ക്കെടുത്ത ട്രക്കില്‍ രണ്ട് കളിത്തോക്കുകളുമായിട്ടായിരുന്നു സെയ്ഫുള്ള സയ്‌പോവ് എന്നയാളുടെ ആക്രമണം. ഇയാള്‍ പോലിസ് പിടിയിലായതായി സ്ഥിരീകരിച്ചിട്ടുണ്ട്.

More: Video of suspect involved in #Manhattan incident. pic.twitter.com/d8HwrjfNkY
— Nick Short 🇺🇸 (@PoliticalShort) October 31, 2017
വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചു വരികയാണ്. 2016 ഡിസംബറില്‍ ജര്‍മനിയില്‍ നടന്ന ആക്രമണത്തില്‍ 12 പേരും 2017 ആഗസ്തില്‍ ബാഴ്‌സലോണയില്‍ 14 പേരും 2017 ജൂണില്‍ ലണ്ടന്‍ ബ്രിഡ്ജില്‍ എട്ടു പേരും 2017 ജൂലായില്‍ ഫ്രാന്‍സിലെ നൈസില്‍ 87 പേരും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications