ബിജെപിക്കൊപ്പമോ? ഒടുവിൽ മനസ് തുറന്ന് സുമലത, മാണ്ഡ്യയിൽ പൊടിപാറും
ജെ ഡി എസ് കോട്ടയായ മൈസൂർ മേഖലയിൽ വേരുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി

നടിയും എംപിയുമായ സുമതല ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി കർണാടക രാഷ്ട്രീയത്തിൽ സജീവമായി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അവർ
നിലപാട് വ്യക്തമാക്കിയിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ ഒടുവിൽ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അവർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടക സന്ദർശിക്കാനിരിക്കെയാണ് സുമതല മാധ്യമങ്ങൾക്ക് മുന്നിൽ മനസ് തുറന്നത്.

അംബരീഷിന്റെ മരണത്തോട
2019 ൽ എംപിയും നടനുമായ അംബരീഷിന്റെ മരണത്തോടെയായിരുന്നു സുമലത തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. . ജെ ഡി എസ് കോട്ടയായ മാണ്ഡ്യയിൽ മുൻ മുഖ്യമന്ത്രിയായ എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയോടായിരുന്നു പോരാട്ടം.സ്വതന്ത്ര സ്ഥാാനാർത്ഥിയായ മത്സരിച്ച
അവർ വൻ ഭൂരപക്ഷത്തിൽ വിജയിച്ചു. . 1,25,876 വോട്ടുകളായിരുന്നു സുമലത നേടിയത്. അന്ന് ജെ ഡി എസിനെ വീഴ്ത്താൻ ബി ജെ പി സുമലതയ്ക്ക് പരസ്യ പിന്തുണ നൽകിയിരുന്നു.

ബി ജെ പി പരസ്യ പിന്തുണ നൽകിയിരുന്നു
സുമലത വിജയിച്ച അന്ന് മുതൽ അവർ ബി ജെ പിയിൽ ഔദ്യോഗികമായി ചേരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സുമലതയുടെ അടുത്ത അനുയായി ഈയിടെ ബി ജെ പിയിൽ ചേർന്നതോടെ ഇത്തരം അഭ്യൂഹങ്ങൾ കനത്തു.മാത്രമല്ല മണ്ഡ്യയിൽ അമിത് ഷാ പങ്കെടുക്കുന്ന പരിപാടികളുടെ പോസ്റ്ററുകളിലും സുമലത ഇടംപിടിച്ചു. അന്ന് ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചോദ്യം ഉയർത്തിയപ്പോൾ രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ആലോചിച്ചിട്ടില്ലെന്നും പോസ്റ്ററുകൾ കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു അവർ നൽകിയ മറുപടി.

പിന്തുണ ആർക്കെന്ന് വ്യക്തമാക്കി സുമലത
എന്നാൽ ഇപ്പോഴിതാ തന്റെ പിന്തുണ ബി ജെ പിക്ക് തന്നെയാണെന്ന് വ്യക്തമാക്കുകയാണ് സുമലത. വരുന്നനിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണയ്ക്കുമെന്നും പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തുമെന്നും അവർ വ്യക്തമാക്കി. അതേ സമയം പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സുമലത മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നുവെന്നും മോദിക്കായി പ്രചാരണം നടത്തുമെന്നും അവർ വിശദീകരിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?
അതേസമയം ബി ജെ പി അനുകൂല നിലപാട് പരസ്യമാക്കിയതോടെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് അവർ ബി ജെ പിയിൽ ഔദ്യോഗികമായി ചേർന്നേക്കുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. അടുത്തിടെ താൻ നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചന അവർ നൽകിയിരുന്നു. പ്രവർത്തകരുടെ കൂടി നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കാനാണ് സുമലത ശ്രമിക്കുന്നതെന്നും മകന് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ സീറ്റ് അനുവദിക്കണമെന്ന് അവർ ബി ജെ പി നേതൃത്വത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

ബി ജെ പി സ്ഥാനാർത്ഥിയാകും?
ജെ ഡി എസ് കോട്ടയായ മൈസൂർ മേഖലയിൽ വേരുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി. സുമലത ബി ജെ പിയിൽ ചേർന്നാൽ നിയമസഭ തിരഞ്ഞെുപ്പിൽ വലിയ നേട്ടം കൊയ്യാൻ സാധിക്കുമെന്നും കനത്ത മത്സരം തന്നെ കാഴ്ച വെയ്ക്കാൻ കഴിയുമെന്നും ബി ജെ പി നേതൃത്വം കരുതുന്നുണ്ട്. അതേസമയം ബി ജെ പി അത്തരമൊരു നീക്കം നടത്തിയാൽ കോൺഗ്രസും ജെ ഡി എസും മേഖലയിൽ സഹകരിച്ച് മുന്നോട്ട് പോകുമോയെന്നതാണ്
ഉറ്റുനോക്കപ്പെടുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications