ബന്ദിപ്പൂരിലെ രാത്രി യാത്രാ നിരോധനം നീക്കുമോ? ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സിദ്ധരാമയ്യ, 'ചർച്ച നടന്നിട്ടില്ല'
ബെംഗളൂരു: ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്രയിൽ ഏതെങ്കിലും തരത്തിലുള്ള ഇളവിന് ആലോചനയില്ലെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന അഭ്യൂഹങ്ങൾ പാടേ തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ മലയാളികൾ ഏറെക്കാലമായി പ്രതീക്ഷിക്കുന്ന ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനത്തിലെ ഇളവിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി.
നിലവിൽ ഇവിടുത്തെ രാത്രി യാത്രാ നിരോധനം നീക്കാനോ അതിൽ ഇളവ് നൽകാനോ ഉള്ള യാതൊരു നിർദ്ദേശങ്ങളും സർക്കാരിന് മുന്നിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് സിദ്ധരാമയ്യ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സർക്കാർ തലത്തിൽ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ബന്ദിപ്പൂർ വിഷയത്തിൽ അനുകൂല നിലപാടിനുള്ള സാധ്യത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ ഇളവ് വരുമെന്ന തരത്തിലുള്ള വാർത്തകൾ വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. പ്രത്യേകിച്ച് പ്രിയങ്ക ഗാന്ധി ഇവിടെ എംപിയായി വരുന്ന സാഹചര്യം കൂടി കാണണക്കിലെടുത്ത് ഇളവിന് സാധ്യത ഉണ്ടെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ ഇതൊക്കെയും പാടേ തള്ളിക്കൊണ്ടാണ് സിദ്ധരാമയ്യ രംഗത്ത് വന്നിരിക്കുന്നത്. ബന്ദിപ്പൂർ സ്ട്രെച്ചിലെ എൻഎച്ച് 766, എൻഎച്ച് 67 ദേശീയ പാതകളിലെ രാത്രി യാത്രാ നിരോധനം നിലവിലെ സ്ഥിതിയിൽ തന്നെ തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ശിവകുമാറിന്റെ നിലപാടിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സിദ്ധരാമയ്യ മാധ്യമ പ്രവർത്തകരോട് പറയുകയുണ്ടായി.
അതേസമയം, ഡികെ ശിവകുമാറിന്റെ നിലപാട് കർണാടകയിൽ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സർക്കാരുകൾ തമ്മിൽ ഈ വിഷയത്തിൽ സംസാരിക്കുമെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നുമായിരുന്നു ഡികെ ശിവകുമാർ പറഞ്ഞത്. ഇതോടെയാണ് പരിസ്ഥിതി പ്രവർത്തകരും പ്രതിപക്ഷവും ശക്തമായ എതിർപ്പുമായി രംഗത്ത് വന്നത്.
കർണാടക ഹൈക്കോടതി പോലും ഇവിടെ രാത്രി യാത്രാ നിരോധനത്തെ പിന്തുണച്ചപ്പോഴാണ് ഡികെ ശിവകുമാർ അതിന് വിപരീതമായി നിലപാട് കൈക്കൊള്ളുന്നത് എന്നായിരുന്നു പലരും അഭിപ്രയപ്പെട്ടത്. മൈസൂരു എംപിയും ബിജെപി നേതാവുമായ യദുവീർ ചാമരാജ കടുത്ത ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്.
മറ്റ് എവിടുത്തെയെങ്കിലും തിരഞ്ഞെടുപ്പിലെ നേട്ടങ്ങൾക്ക് വേണ്ടി കർണാടകയുടെ പാരിസ്ഥിതിക സമ്പത്ത് ബലി കൊടുക്കാൻ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കൂടാതെ ഭരണകക്ഷിയിൽ നിന്ന് തന്നെ അദ്ദേഹത്തിന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ശിവകുമാറിനെ വിമർശിച്ചു രംഗത്ത് വന്നിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications